ഇതുണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ. നമുക്ക് വീട്ടിൽ സിംപിളായി പൈനാപ്പിൾ ജാം തയ്യാറാക്കിയെടുക്കാം.


ജാം കുട്ടികൾക്ക് വളരെ ഇഷ്ടമുള്ളതാണ്. ഇത് കടയിൽ നിന്ന് വാങ്ങിയാണ് കഴിക്കുന്നത്. എന്നാൽ വീട്ടിൽ തന്നെ എളുപ്പത്തിൽ വെറും കുറച്ച് സമയം കൊണ്ട് തയ്യാറാക്കിയെടുക്കാം. ഈയൊരു പൈനാപ്പിൾ ജാം തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

പൈനാപ്പിൾ – 1 എണ്ണം, പഞ്ചസാര – ഒന്നര കപ്പ്, ചെറുനാരങ്ങാനീര് – 1 ടീസ്പൂൺ. ഈ മൂന്ന് ചേരുവകൾ കൊണ്ട് എളുപ്പത്തിൽ നമുക്ക് ഈ ജാം തയ്യാറാക്കാം.

ആദ്യം പൈനാപ്പിൾ ക്ലീനാക്കി എടുക്കുക.അതിൽ നിന്ന് 1 ടേബിൾസ്പൂൺ പൈനാപ്പിൾ ചെറുതായി മുറിച്ച് വയ്ക്കുക. ശേഷം പൈനാപ്പിൾ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. പിന്നെ മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. അതെടുത്ത് ചുവടു കട്ടിയുള്ള പാത്രത്തിൽ ഒഴിക്കുക. ശേഷം ഗ്യാസ് ഓണാക്കി ലോ ഫ്ലെയ്മിൽ വയ്ക്കുക. ഇളക്കി കൊണ്ടിരിക്കുക. പിന്നെ പൈനാപ്പിൾ ജ്യൂസ് തിളച്ച് 10 മിനുട്ട് കഴിയുമ്പോൾ അതിൽ പഞ്ചസാര ഇട്ട് മിക്സ് ചെയ്യുക. ഇളക്കി കൊണ്ടിരിക്കുക.

ഇനി നമുക്ക് ചെറുതായി മുറിച്ച പൈനാപ്പിൾ ചേർക്കുക. നല്ല രീതിയിൽ മിക്സ് ചെയ്യുക. ശേഷം അതിൽ ചെറുനാരങ്ങാ നീര് ഒഴിച്ച് മിക്സാക്കുക. ശേഷം നല്ല രീതിയിൽ കുറുകുന്നതു വരെ വഴറ്റി എടുക്കുക. ശേഷം സ്പൂൺ കൊണ്ട് കോരി നോക്കുമ്പോൾ വെള്ളം പോലെ ആവാതെ കട്ടിയിലായാൽ ഇറക്കി വയ്ക്കാം. അങ്ങനെ നമ്മുടെ ഹോം മെയ്ഡ് പൈനാപ്പിൾ ജാം റെഡി. തണുത്തു വരുമ്പോൾ കുറച്ചു കൂടി കട്ടിയാവും. ശേഷം നല്ലൊരു കുപ്പിയിലാക്കി മൂടിവയ്ക്കുക.

ആവശ്യമുള്ളപ്പോൾ ബ്രെഡിലും ചപ്പാത്തിയിലും ഒക്കെ ആക്കി കഴിക്കാം. കടയിൽ നിന്ന് വാങ്ങുന്ന അതേ രുചി തന്നെയുണ്ടാവും. ഇതു പോലെ ഒന്ന് ട്രൈ ചെയ്തു നോക്കു. നമ്മുടെ മക്കൾക്ക് ഹെൽത്തി ജാം തയ്യാറാക്കാം.