പിസ്സ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. അതിൻ്റെ പ്രത്യേക തരത്തിലുള്ള രുചി തന്നെയാണ് നാം ഓരോരുത്തരെയും ആകർഷിക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് അതിനോട് സാമ്യമുള്ള പിസ്സ പോക്കറ്റ് തയ്യാറാക്കാം. അതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നമുക്ക് നോക്കാം. ഉള്ളി 1 എണ്ണം, വെളുത്തുള്ളി 1 ടീസ്പൂൺ, ബട്ടർ 1 ടീസ്പൂൺ, കാരറ്റ് 1, കാപ്പസിക്കം 1 ചെറുത്, കോൺ 3 ടേബിൾ സ്പൂൺ, ഉപ്പ്, പിസ്സ സോസ് 3 ടേബിൾ സ്പൂൺ, ബ്രെഡ് 8 കഷണം, ചീസ്.
ആദ്യം തന്നെ ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ ബട്ടർ ചേർക്കുക. ബട്ടർ ഉരുകിയ ശേഷം അതിൽ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക. ശേഷം ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. പിന്നീട് കാരറ്റ്, കാപ്സിക്കം ചെറുതായി അരിഞ്ഞത് ചേർക്കുക. പിന്നെ കോൺചേർക്കുക. കോൺ ഉണ്ടെങ്കിൽ ചേർക്കാം. ഇല്ലെങ്കിൽ ചേർക്കാതെ ചെയ്ത് നോക്കുക.. ശേഷം പിസ്സ സോസ് ചേർത്ത് ഇളക്കുക.
മിക്സായ ശേഷം ഇറക്കി ഒരു ബൗളിൽ മാറ്റുക.അതിൽ ചീസ് കൂടി ചേർത്ത് മിക്സാക്കുക. ശേഷം ബ്രെഡ് എടുക്കുക.അതിൻ്റെ നാല് ഭാഗവും കട്ട് ചെയ്യുക. ശേഷം ചപ്പാത്തി പലക എടുത്ത് അതിൽ ബ്രെഡ് സ്ലയ്സ് വയ്ക്കുക.അധികം ശക്തികൊടുക്കാതെ വച്ച് പരത്തുക. ശേഷം നാം തയ്യാറാക്കി വച്ച മിക്സ് ഇതിൻ്റെ ഉള്ളിൽ വയ്ക്കുക. നാല് സൈഡിലും വെള്ളം തടവുക. പിന്നീട് മടക്കുക.വെള്ളം കൊണ്ട് ഒട്ടിക്കുക. വെള്ളം തടവിയാൽ പെട്ടെന്ന്ഒട്ടിപിടിക്കും. എല്ലാ ബ്രെഡിലും ഇതുപോലെ വയ്ക്കുക.
ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കുക. എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം തയ്യാറാക്കി വച്ച പിസ്സ പോക്കറ്റ് അതിൽ ഇടുക.2ഭാഗവും ഫ്രൈ ചെയ്ത് ബ്രൗൺ കളർ ആയ ശേഷം ഇറക്കി വയ്ക്കുക. രുചികരമായ ബ്രെഡ് പിസ്സ പോക്കറ്റ് റെഡി. സോസ് കൂട്ടി കഴിച്ചു നോക്കൂ. രുചികരമായ ഈ വിനിങ് സ്നാക്സ് റെഡി. പെട്ടെന്ന് തന്നെ ആരെങ്കിലും വന്നു കഴിഞ്ഞാൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്നാക്സാണിത്.