ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ സോഫ്റ്റ് പ്ലം കേക്ക് ഉണ്ടാക്കാം..

കെയ്ക്ക് നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഒരു ബേക്കറി ഐറ്റമാണ്. എന്നാൽ ഇന്ന് ബേക്കറിയിൽ നിന്ന് വാങ്ങാതെ നമ്മുടെ വീട്ടിൽ കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് വേഗത്തിൽ തയ്യാറാക്കാൻ സാധിക്കും. അപ്പോൾ ഇതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

മൈദ – 1 കപ്പ്, പഞ്ചസാര – 3 / 4 കപ്പ്, ബേക്കിംങ് പൗഡർ – 1 ടീസ്പൂൺ, ഉപ്പ് – 1 നുള്ള്, എണ്ണ – 7 ടേബിൾ സ്പൂൺ, വാനില എസ്സൻസ് – 1 ടീസ്പൂൺ, മുട്ട – 2 എണ്ണം, ഏലക്കായ – 1 എണ്ണം, പട്ട – ഒരു ചെറിയ കഷണം, ഗ്രാമ്പൂ – 1എണ്ണം, ഓറഞ്ച് തൊലി – കുറച്ച്, നാരങ്ങാ തൊലി – കുറച്ച് , ജാതിക്കാപൊടി, ഡ്രൈ ഫ്രൂട്ട്സ് – ( മുന്തിരിങ്ങ, അണ്ടിപരിപ്പ്, ടൂട്ടി ഫ്രൂട്ടി ), ഉപ്പ്.

ആദ്യം തന്നെ ഒരു 3 ടേബിൾ സ്പൂൺ പഞ്ചസാര ഒരു പാത്രത്തിൽ ഇടുക. അതെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ലോ ഫ്ലെയ്മിൽ വച്ച് കുറച്ച് ഉരുകി വരുമ്പോൾ ഇളക്കി കൊടുക്കുക. കരിഞ്ഞു പോകരുത്. പിന്നീട് ചൂടുള്ള കാൽ കപ്പ് വെള്ളം ഒഴിക്കുക. ഇളക്കി കൊണ്ടിരിക്കുക. പിന്നീട് ഇറക്കിവയ്ക്കുക. ശേഷം നമ്മൾ എടുത്തു വച്ചിരിക്കുന്ന മുന്തിരിങ്ങ, അണ്ടിപരിപ്പ്, ടൂട്ടി ഫ്രൂട്ടി, തുടങ്ങിയവ ഒരു ബൗളിലേക്ക് മാറ്റുക.

അതിൽ ഒരു ഓറഞ്ച് പിഴിഞ്ഞ വെള്ളം ഒഴിക്കുക. ഒരു 1 മണിക്കൂറെങ്കിലും വയ്ക്കുക. പിന്നീട് ഒരു കുക്കറെടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കി ലോ ഫ്ലെയ് മിൽ വയ്ക്കുക. അതിൽ ഉപ്പ് ഇടുക. ശേഷം ഒരു സ്റ്റാൻറ് വയ്ക്കുക. മൂടി വയ്ക്കുക. പിന്നീട് ഒരു ബൗളെടുക്കുക. അതിൽ ഒരു അരിപ്പ വയ്ക്കുക. പിന്നീട് അതിൽ മൈദ ചേർക്കുക. ശേഷം ജാതിക്ക പൊടി, പട്ടയുടെ പൊടി, ഉപ്പ് ഒരു നുള്ള് ഒക്കെ ഇട്ട് അരിച്ചെടുക്കുക.

ശേഷം ഏലയ്ക്കയും ഗ്രാമ്പൂവും പൊടിച്ചത് ചേർക്കുക. പിന്നീട് മിക്സാക്കുക. ശേഷം ഓറഞ്ചും, നാരങ്ങയും എടുക്കുക. അതിൻ്റെ തൊലി ഗ്രേറ്റ് ചെയ്ത് വയ്ക്കുക. കുറച്ച് മാത്രമേ ആവശ്യമുള്ളൂ. ശേഷം ഡ്രൈ ഫ്രൂട്ട്സ് മാറ്റി അതിൻ്റെ ബൗളിൽ ഇടുക. അതിൽ ഒഴിച്ച നാരങ്ങാ വെള്ളം എടുത്തു വയ്ക്കുക. പിന്നെ ഡ്രൈ ഫ്രൂട്ട്സിൽ നമ്മൾ ഗ്രേറ്റ് ചെയ്ത നാരങ്ങാ, ഓറഞ്ച് തൊലി ഇട്ടു കൊടുക്കുക. പിന്നീട് നമ്മൾ മിക്സാക്കി വച്ച മൈദയിൽ നിന്ന് 3 സ്പൂൺ എടുത്ത് ഡ്രൈ ഫ്രൂട്ട്സിൽ ചേർത്ത് മിക്സാക്കുക. പിന്നീട് ഒരു ബൗളെടുത്ത് അതിൽ രണ്ട് മുട്ട ഇടുക.

അത് വിസ്ക്ക് ബീറ്റ് ചെയ്യുക. ശേഷം പഞ്ചസാര ചേർത്ത് മിക്സാക്കുക. പിന്നെ എണ്ണ ഒഴിക്കുക, ബീറ്റ് ചെയ്യുക. ശേഷം കാരമൽ സിറപ്പ് ഒഴിക്കുക. മിക്സാക്കുക. ശേഷം ഡ്രൈ ഫ്രൂട്ട്സിൽ ഒഴിച്ച ഓറഞ്ച് നീര് ഒഴിക്കുക. എല്ലാം മിക്സാക്കുക. ശേഷം മൈദ മിക്സ് കുറേശ്ശെ ആയി ചേർത്ത് മിക്സ് ചെയ്യുക. പിന്നീട് വാനില എസ്സൻസ് കൂടി ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഡ്രൈ ഫ്രൂട്ട്സ് ചേർക്കുക. നല്ലവണ്ണം മിക്സാക്കുക. പിന്നീട് കെയ്ക്ക് ടിന്നെടുക്കുക. അതിൽ ബട്ടർ തടവി കൊടുക്കുക. ശേഷം കേക്ക് മിക്സ് ഒഴിക്കുക. അതെടുത്ത് ഗ്യാസിൽ കുക്കറിൽ വയ്ക്കുക.

വിസിൽ വയ്ക്കാതെ കുക്കർ മൂടി ലോ ഫ്ലെയ് മിൽ 45 മിനുട്ട് വയ്ക്കുക.45 മിനുട്ട് കഴിഞ്ഞ് തുറന്നു നോക്കി പാകമായോ നോക്കുക.ടൂത്ത് പിക്കെടുത്ത് കുത്തി നോക്കുക.അതിൽ പറ്റിപിടിക്കുന്നില്ലെങ്കിൽ കേക്ക് പാകമായിട്ടുണ്ടാവും. ശേഷം കുക്കറിൽ നിന്ന് എടുത്ത് 10 മിനുട്ട് തണുക്കുവാൻ വയ്ക്കുക. തണുത്ത ശേഷം ഒരു പാത്രത്തിൽ കമഴ്ത്തി വയ്ക്കുക. നല്ല സൂപ്പർ ടേസ്റ്റിലുള്ള പ്ലം കെയ്ക്ക് റെഡി
ഇങ്ങനെ തയ്യാറാക്കിയാൽ കടയിൽ നിന്ന് കിട്ടുന്ന അതേ രുചിയുണ്ടാവും. എല്ലാവരും ഒന്നു ട്രൈ ചെയ്തു നോക്കൂ.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →