പല വിധത്തിലുള്ള ഹൽവകൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ കഞ്ഞി വെള്ളം കൊണ്ടുള്ള ഹൽവ കഴിച്ചിട്ടുണ്ടാവില്ല. എന്നാൽ നമുക്ക് ഇനി കഞ്ഞി വെള്ളം കൊണ്ടുള്ള ഹൽവ വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിനായി അധികം ചേരുവകൾ ഒന്നും തന്നെ വേണ്ട. അപ്പോൾ നമുക്ക് ഉണ്ടാക്കുന്ന പ്രക്രിയയിലേക്ക് കടക്കാം.
പഞ്ചസാര – 1/2 കപ്പ്, കഞ്ഞി വെള്ളം – 2 കപ്പ്, അരിപ്പൊടി – 1/2 കപ്പ്, മഞ്ഞൾ പൊടി – 2 നുള്ള്, ഏലക്കായ പൊടിച്ചത്, ഉപ്പ് – 1/4 ടീസ്പൂൺ, പശുവിൻ നെയ്യ് /എണ്ണ – . ഇനി നമുക്ക് തയ്യാറാക്കാം.
ആദ്യം മട്ട അരിയുടെ കഞ്ഞി വെള്ളം എടുക്കുക. മട്ട അരിയുടെയാണ് നല്ലത്. കഞ്ഞി വെള്ളം എടുത്ത ശേഷം കുറച്ച് സമയം ഒരു ബൗളിൽ ഒഴിച്ചു വയ്ക്കുക. അങ്ങനെ വരുമ്പോൾ അടിയിൽ മട്ട ഊറി നിൽക്കും. ശേഷം കഞ്ഞി വെള്ളം മുകളിൽ ഊറി നിൽക്കുന്നത് ഊറ്റിയെടുക്കുക. ശേഷം അടിയിൽ വരുന്ന ഒരു ഗ്ലാസ് കഞ്ഞിവെള്ളത്തിൽ അര കപ്പ് അരിപ്പൊടിയിട്ട് മിക്സ് ചെയ്യുക. ശേഷം അതിൽ 2 നുള്ള് മഞ്ഞൾപ്പൊടിയും, ഉപ്പും ചേർക്കുക. മിക്സാക്കുക. ഇനി ഒരു നോൺസ്റ്റിക് പാത്രമെടുത്ത് അതിൽ മിക് സാക്കി വച്ചത് അരിച്ചെടുക്കുക.
ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ലോ ഫ്ലെയ്മിൽ വച്ച് ഇളക്കി കൊണ്ടിരിക്കുക. കുറച്ച് കട്ടയായി വരുമ്പോൾ അതിൽ പഞ്ചസാര ചേർക്കുക. ഇളക്കി കൊണ്ടിരിക്കുക. പിന്നീട് ഏലക്കായ് പൊടി ചേർത്ത് ഇളക്കുക. ശേഷം കട്ടയായി വരുമ്പോൾ 1 ടീസ്പൂൺ ഒഴിച്ച് ഇളക്കുക. കുറച്ച് കട്ടയായി വരുമ്പോൾ കുറച്ചു കൂടി നെയ്യ് ഒഴിച്ച് ഇളക്കുക. പിന്നീട് കുറച്ച് കൂടി നെയ്യ് ഒഴിച്ച് ഇളക്കുക. അങ്ങനെ കുറേ തവണ ഇളക്കുമ്പോൾ അത് കട്ടയായി വരും. ശേഷം വഴറ്റി വരുമ്പോൾ കട്ടയായി വരും. കട്ടയായി വന്നാൽ ഇറക്കി വയ്ക്കുക. പിന്നീട് കേക്കിൻ്റെ പാത്രം പോലത്തെ പാത്രമെടുത്ത് അതിൽ നെയ്യ് തടവുക. ശേഷം അതിൽ തയ്യാറാക്കി വച്ച ഹൽവ മിക്സ് ഒഴിക്കുക.
ഒരു മണിക്കൂറെങ്കിലും സെറ്റാക്കാൻ വയ്ക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് ഒരു പരന്ന പാത്രത്തിൽ കമഴ്ത്തി വയ്ക്കുക. ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക. ഒരു സെർവ്വിംങ് പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. അങ്ങനെ നമ്മുടെ സോഫ്റ്റായ കഞ്ഞി വെള്ളം ഹൽവ റെഡി.