കിഴങ്ങിന് പല സ്ഥലങ്ങളിൽ പല പേരാണ് പറയുന്നത്. കപ്പ, കിഴങ്ങ് എന്നിങ്ങനെ പറയുന്നതിൻ്റെ സ്നാക്സാണ് ഞാൻ ഉണ്ടാക്കാൻ പോവുന്നത്. വളരെ ടേസ്റ്റിയായ സ്നാക്സാണിത്. പെട്ടെന്ന് തന്നെ തയ്യാറാക്കാം. അപ്പോൾ അതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
കിഴങ്ങ് – 400 ഗ്രാം, കടലപ്പൊടി – 5 ടേബിൾ സ്പൂൺ, മുളക് പൊടി – 11/2 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, പെരുംജീരകം – 3/4 ടീസ്പൂൺ, കായം – 1 നുള്ള്, ഉപ്പ്, എണ്ണ – ഫ്രൈ ചെയ്യാനാവശ്യത്തിന്, വെള്ളം.
ആദ്യം തന്നെ കപ്പ വൃത്തിയായി കഴുകി എടുക്കുക. ശേഷം നേരിയതായി അരിഞ്ഞ് ഒരു റെക്ടാങ്കിൾ ഷെയ്പ്പിൽ മുറിച്ചെടുക്കുക. പിന്നീട് കഴുകി ഒരു ബൗളിൽ ഇട്ട് അതിൽ വെള്ളം ഒഴിക്കുക. പിന്നെ കുറച്ച് ഉപ്പിട്ട് വയ്ക്കുക. അപ്പോഴേക്കും അതിൻ്റെ ബേറ്റർ തയ്യാറാക്കുക. അതിനു വേണ്ടി ഒരു ബൗളിൽ കടലപ്പൊടിയും, മഞ്ഞൾ പൊടിയും, മുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സാക്കുക. ശേഷം കായവും പെരും ജീരകവും കൂടി ചേർത്ത് മിക്സാക്കുക. പിന്നീട് വെള്ളം ഒഴിച്ച് ബാറ്റർ തയ്യാറാക്കുക. നല്ലവണ്ണം മിക്സാക്കണം.
പിന്നീട് നമ്മൾ ഉപ്പിലിട്ട് വച്ച കിഴങ്ങ് എടുത്ത് ഈ ബാറ്ററിൽ ഇടുക. അപ്പോഴേക്കും ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം നമ്മൾ ബാറ്ററിൽ ഇട്ട കപ്പയെടുത്ത് എണ്ണയിലിടുക. മറിച്ചിട്ട് രണ്ടു ഭാഗവും ഫ്രൈ ചെയ്ത് എടുക്കുക. ഫ്രൈ ചെയ്യുമ്പോൾ ഹൈ ഫ്ലെയ് മിൽ വയ്‌ക്കരുത്. കപ്പയ്ക്ക് വേവുള്ളത് കൊണ്ട് ലോ ഫ്ലെയ്മിൽ വയ്ക്കുക. ഇല്ലെങ്കിൽ കപ്പ വെന്തു കിട്ടാതെ വരും. ഇങ്ങനെ എല്ലാ കപ്പയും തയ്യാറാക്കി എടുക്കുക. അങ്ങനെ നമ്മുടെ ഈവിനിംങ് സ്നാക്സായ കപ്പ പൊരിച്ചത് റെഡി.
നല്ല രുചികരമായ ഈ സ്നാക്സ് ഒന്നു തയ്യാറാക്കി നോക്കൂ. രുചികരമായ ഇത് എല്ലാവർക്കും ഇഷ്ടപ്പെടും. കുറച്ച് കപ്പ മാത്രമേ ഇതിന് ആവശ്യമുള്ളൂ. അതുകൊണ്ട് കപ്പ കിട്ടിയാൽ തലശ്ശേരിക്കാരുടെ ഈ സ്നാക്സ് തയ്യാറാക്കി നോക്കൂ. ഈ മഴക്കാലത്ത് ഈയൊരു സ്നാക്സ് ചായക്കുണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട.