വളരെ ഈസിയായി ഉരുളക്കിഴങ്ങ് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്നതാണ് ഹാഷ് ബ്രൗൺസ്. രുചിയാണെങ്കിൽ ഒട്ടും കുറവല്ലതാനും. നമ്മുടെ വീട്ടിലുള്ള കുറച്ച് ചേരുവകൾ കൊണ്ട് ഇത് ഉണ്ടാക്കിയെടുക്കാം. ഇതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.
ഉരുളക്കിഴങ്ങ് – 3 എണ്ണം, മൈദ – 4 ടേബിൾ സ്പൂൺ ,മുട്ട – 1, ചീസ് _ 1 ടീസ്പൂൺ, കുരുമുളക് പൊടി – കാൽ ടീ സ്പൂൺ ,വെളുത്തുള്ളി – കാൽ ടീസ് പൂൺ, ഉള്ളി – 1, ചുവന്ന മുളക് അര ടീസ്പൂൺ, മല്ലി ചപ്പ് – കുറച്ച്, എണ്ണ – 4 ടേബിൾ സ്പൂൺ, ഉപ്പ്.
ഇതൊക്കെ കൊണ്ട് നമ്മുക്ക് വേഗത്തിൽ തന്നെ സ്നാക്സ് ഉണ്ടാക്കിയെടുക്കാം. ആദ്യം ഉരുളക്കിഴങ്ങ് ഗ്രെയ്റ്റ് ചെയ്ത് എടുക്കുക. നല്ലവണ്ണം കഴുകിയ ശേഷം ഐസ് വെള്ളത്തിൽ ഇട്ട് കഴുകിയെടുക്കുക. പിന്നെ കൈ കൊണ്ട് പിഴിഞ്ഞ് അരിപ്പയിൽ ഇട്ട് വെള്ളം കളയുക. പിന്നീട് കോട്ടൺ തുണിയിലിട്ട് നല്ലവണ്ണം പിഴിയുക. ശേഷം ഒരു ബൗളിൽ ഇടുക. അതിൽ എടുത്തു വച്ചിരിക്കുന്ന മൈദ ,ചീസ്, വെളുത്തുള്ളി പെയ്സ്റ്റ്, ഉള്ളി എന്നിവ ഇടുക,പിന്നെ മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ് ,മല്ലി ചപ്പും ഇട്ട് നന്നായി മിക്സ് ചെയ്ത് വയ്ക്കുക.
ചീസ് ഓപ്ഷണൽ ആണ്. നിർബന്ധമില്ല. ശേഷം ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. കുറച്ച് എണ്ണ ഒഴിക്കുക.അതിൽ നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് മിക്സ് ഒഴിക്കുക. നമുക്ക് ഇഷ്ടമുള്ള ഷെയ്പ്പിൽ ആക്കി എടുക്കുക. ചതുരത്തി ലോ വട്ടത്തിലോ എങ്ങനെ വേണമെങ്കിലും ഉണ്ടാക്കിയെടുക്കാം. അങ്ങനെ എല്ലാമിക്സും ഒഴിച്ച് ഹാഷ് ബ്രൗൺസ് ആക്കി എടുക്കുക.
എല്ലാവർക്കും ഇഷ്ടപ്പെടുന്ന സ്നാക്സാണിത്. കുട്ടികൾക്ക് ആവുമ്പോൾ കുറച്ച് എരു കുറക്കുക. വ ലിയവർക്ക് എരു ചേർത്താൽ കൂടുതൽ ഇഷ്ടപ്പെടും. കുറച്ച് തക്കാളി സോസും കൂട്ടി കഴിക്കാൻ നല്ല രുചിയാണ്. എല്ലാവരും ട്രൈ ചെയ്ത് നോക്കു. തീർച്ചയായും ഇഷ്ടപ്പെടും. അധികം ആരും ഉണ്ടാക്കാത്ത സ്നാക്സാണിത്.