ഉരുളക്കിഴങ്ങ് കൊണ്ട് സൂപ്പർ രുചിയിൽ ഒരു മഞ്ചൂരിയൻ.. ഒരു പ്രാവശ്യം നിങ്ങൾ ഇത് കഴിച്ചാൽ ആ രുചി മറക്കില്ല

മഞ്ചൂരിയൻ എല്ലാവർക്കും ഇഷ്ടമുള്ള വിഭവമായിരിക്കും. പക്ഷേ നമ്മൾ കൂടുതൽ കഴിക്കുന്നത് ചിക്കൻ, കോളി ഫ്ലവർ മഞ്ചൂരിയനാണ്. എന്നാൽ ഇന്ന് നമുക്ക് ഉരുളക്കിഴങ്ങ് കൊണ്ട് മഞ്ചൂരിയൻ ഉണ്ടാക്കി നോക്കാം. സൂപ്പർ രുചിയാണ്.അധികം സാധനങ്ങൾ ഒന്നും തന്നെ വേണ്ട. വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

ഉരുളക്കിഴങ്ങ് – 10 എണ്ണം,മൈദ – 1 കപ്പ് ,കോൺ ഫ്ലോർ – 3 ടേബിൾ സ്പൂൺ, എണ്ണ, ഉള്ളി – 1 എണ്ണം, വെളുത്തുള്ളി- 5 എണ്ണം, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടീസ്പൂൺ, മുളക് പൊടി – 1/2 ടീസ്പൂൺ, ഉപ്പ് – 1/4 ടീസ്പൂൺ, ടൊമാറ്റോ സോസ് – 2 ടേബിൾ സ്പൂൺ, സോയ സോസ് – 2 ടീസ്പൂൺ, ഗ്രീൻ ചില്ലിസോസ് – 1/2 ടീസ്പൂൺ, റെഡ് ചില്ലിസോസ് – 1 ടീസ്പൂൺ, വിനഗർ – 1/2 ടീസ്പൂൺ, ഉപ്പ് – 1 ടീസ്പൂൺ, ഉള്ളി തണ്ട് – 1/2 കപ്പ്.

ആദ്യം തന്നെ ഉരുളക്കിഴങ്ങ് തോൽ കളഞ്ഞ് കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം നല്ലവണ്ണം കഴുകി ഒരു പാനിൽ ഇടുക .പിന്നെ ഗ്യാസ് ഓണാക്കി ഉരുളക്കിഴങ്ങ്  പാകമാവാൻ വയ്ക്കുക. മൂടിവച്ച് വേവിക്കുക. പിന്നീട് പാകമായ ശേഷം ഇറക്കി വച്ച് ഒരു അരിപ്പയിൽ ഇട്ട് വെള്ളം അരിച്ചെടുക്കുക. പിന്നീട് ഒരു ബൗളിൽ മൈദയും, കോൺഫ്ലോറും ചേർക്കുക. പിന്നെ ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്,  മുളക് പൊടി , ഉപ്പ്  എന്നിവ ചേർത്ത് കുറച്ച് വെള്ളം ചേർത്ത് മിക്സാക്കുക. പിന്നീട് അതിൽ വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് ഇട്ട് മിക്സ് ചെയ്യുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ എണ്ണ ഒഴിക്കുക .എണ്ണ ചൂടായ ശേഷം ഉരുളക്കിഴങ്ങ് മൈദയിൽ മിക്സാക്കിയത് ഓരോന്നായി ഫ്രൈ ചെയ്തെതെടുക്കുക.

പിന്നീട് ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ എണ്ണ ഒഴിക്കുക. പിന്നെ ചെറിയ കഷണങ്ങളായി അരിഞ്ഞ ഉള്ളി ചേർക്കുക. ശേഷം വെളുത്തുള്ളി ചേർക്കുക. പിന്നെ സോസുകളായ റെഡ് ചില്ലി, ഗ്രീൻ ചില്ലി, റൊമാറ്റോ സോസ് എന്നിവ ചേർക്കുക. ശേഷം വിനഗർ ചേർക്കുക. ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് ഫ്രൈ ചെയ്തു വച്ച ഉരുളക്കിഴങ്ങ് ചേർക്കുക. മിക്സാക്കുക. പിന്നീട് ചെറിയ കഷണങ്ങളായി അരിഞ്ഞ ഉളളി തണ്ട് ചേർക്കുക. സൂപ്പർ ടേസ്റ്റിൽ രുചികരമായ ഉരുളക്കിഴങ്ങ് മഞ്ചൂരിയൻ റെഡി.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →