ഉരുളക്കിഴങ്ങ് വെഡ്ജസ്

ഉരുളക്കിഴങ്ങ് വെഡ്ജസ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. വീട്ടിൽ വളരെ ഈസിയായി ഉണ്ടാക്കിയെടുക്കാൻ സാധിക്കും

ഉരുളക്കിഴങ്ങ് കൊണ്ട് ക്രിസ്പി വെഡ്ജസ് ഉണ്ടാക്കാം. പുറത്തു നിന്നു കഴിക്കുന്നതിനു പകരം വീട്ടിൽ വളരെ ഈസിയായി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. ഉരുളക്കിഴങ്ങ് 6 എണ്ണം, മൈദ 2 ടേബിൾ സ്പൂൺ, അരിപ്പൊടി 1 ടേബിൾ സ്പൂൺ, കോൺഫ്ലോർ – 1 ടേബിൾ സ്പൂൺ, ഉപ്പ്, മുളക് പൊടി 1/4 ടീസ്പൂൺ, കുരുമുളക് പൊടി 1/4 ടീസ്പൂൺ, ഒറിഗാനോ 1 ടീസ്പൂൺ, വെളുത്തുള്ളിപ്പൊടി / വെളുത്തുള്ളി പെയ്സ്റ്റ്1 ടീസ്പൂൺ, വെള്ളം, എണ്ണ.

 ആദ്യം ഉരുളക്കിഴങ്ങ് എടുത്ത് അതിൻ്റെ മണ്ണ് ഒക്കെ കളഞ്ഞ് വൃത്തിയായി കഴുകി എടുക്കുക.കാരണം തോൽകളയാതെയാണ് ഉപയോഗിക്കുന്നത്. ശേഷം ഒരു ഉരുളക്കിഴങ്ങ് നീളത്തിൽ 8 കഷണങ്ങളായി മുറിക്കുക. പിന്നീട് കഴുകി 20 മിനുട്ട് വെള്ളത്തിൽ ഇട്ട് വയ്ക്കുക. 20 മിനുട്ട് കഴിഞ്ഞ് കഴുകി മാറ്റിയെടുക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ വെള്ളം ഒഴിക്കുക. കുറച്ച് ഉപ്പിടുക. വെള്ളം തിളച്ച ശേഷം ഉരുളക്കിഴങ്ങ് ഇടുക. ഇടയ് ക്കിടയ്ക്ക്  എടുത്തു നോക്കുക. പകുതി കുക്കായാൽ അത് ഇറക്കിവയ്ക്കുക. ശേഷം അരിപ്പയിൽ ഇട്ട് വയ്ക്കുക. ശേഷം ഒരു ബൗളിൽ മൈദയും, അരിപ്പൊടിയും, കോൺഫ്ലോറും, മുളക് പൊടി, കുരുമുളക് പൊടി ഇവയൊക്കെ ഇട്ട് മിക്സാക്കുക. ശേഷം വെളുത്തുള്ളി പൊടിയും ,ഒറിഗാനോയും ചേർത്ത് വെള്ളം ഒഴിച്ച് മിക്സാക്കുക. കുറച്ച് ഉപ്പും കൂടി ചേർത്ത് വയ്ക്കുക്കുക.

ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കിയ ശേഷം എണ്ണ ഒഴിക്കുക. എണ്ണ ചൂടാക്കിയ ശേഷം ഉരുളക്കിഴങ്ങെടുത്ത് മൈദ മിക്സിൽ മുക്കി എണ്ണയിൽ ഇടുക.ഫ്രൈ ചെയ്തെടുക്കുക. ഒരു ബ്രൗൺ കളർ ആവുന്നതു വരെ മീഡിയം ഫ്ലെയ് മിൽ വറുത്തെടുക്കുക. തക്കാളി സോസ് കൂട്ടി കഴിക്കാൻ എന്തൊരു ടേസ്റ്റാണെന്നോ സൂപ്പർ പൊട്ടറ്റോ വെഡ്ജസ്. എല്ലാവരും വീട്ടിൽ ട്രൈ ചെയ്തു നോക്കൂ.  

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →