ഇന്ന് വൈകുന്നേരത്തെ സ്നാക്സിന് നമുക്ക് പൂവൻ പൊരി തയ്യാറാക്കാം. വളരെ ഈസിയായി കുറച്ചു സമയം കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്നാക്സാണിത്. ഈ വിഭവം നമ്മൾ വീട്ടിൽ തയ്യാറാക്കാത്ത ഒരു സ്നാക്സാണ്. എന്നാൽ എളുപ്പത്തിൽ കുട്ടികൾക്ക് പെട്ടെന്ന് തയ്യാറാക്കി കൊടുക്കാം. കുട്ടികൾക്ക് ഇത്തരം സ്നാക്സ് കൂടുതൽ ഇഷ്ടവുമായിരിക്കും. അപ്പോൾ ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. പൂവൻ പഴം – 500 ഗ്രാം, ചീസ് – സ്ലയിസുകൾ ,മൈദ – 4 ടേബിൾ സ്പൂൺ, ബ്രെഡ് പൊടി- ഒരു ബൗൾ, വെള്ളം, എണ്ണ – ഫ്രൈ ചെയ്യാനാവശ്യത്തിന്.
പഴുത്ത പൂവൻ പഴം കൊണ്ടാണ് നാം ഇത് ഉണ്ടാക്കുന്നത്. തയ്യാറാക്കാനാവശ്യമായ എല്ലാ പഴത്തിൻ്റെയും തൊലി കളഞ്ഞ് വെയ്ക്കുക. ശേഷം ഒരു ബൗളിൽ മൈദയും വെള്ളവും കൂടി മിക്സാക്കി വയ്ക്കുക. ഒരു ബൗളിൽ വെള്ളം ഒഴിച്ച് വയ്ക്കുക .മറ്റൊരു ബൗളിൽ ബ്രെഡ് പൊടി എടുത്ത് വയ്ക്കുക. ഒന്നുകിൽ കടയിൽ നിന്ന് വാങ്ങുന്ന ബ്രെഡ് പൊടി അല്ലെങ്കിൽ ബ്രെഡ് മിക്സിയിൽ ഇട്ട് അടlച്ച് പൊടിച്ചെടുക്കുക.
ശേഷം പഴം എടുത്ത് അതിൻ്റെ മുകളിൽ ചീസുകൊണ്ട് പൊതിയുക. പിന്നീട് ഒരു ബ്രെഡിൻ്റെ സ്ലയിസെടുത്ത് വെള്ളത്തിൽ നനച്ചെടുക്കുക. ശേഷം കലർത്തി വച്ച മൈദ മാവിൽ മുക്കി എടുക്കുക. പിന്നെ ബ്രെഡ് ക്രംബ്സിൽ മുക്കി എടുക്കുക. എല്ലാ പഴവും അങ്ങനെ തയ്യാറാക്കി വയ്ക്കുക. പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിൽ തയ്യാറാക്കി വച്ച ഓരോ പഴവും ഫ്രൈ ചെയ്തെടുക്കുക. പൊട്ടി പോവാതെ സാവധാനത്തിൽ തിരിച്ചിടുക. എല്ലാ പഴവും ഇതു പോലെ എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക. കുട്ടികൾക്ക് ഒക്കെ ഒരു പാട് ഇഷ്ടപ്പെടുന്ന പൂവൻ പൊരി റെഡി.
കുറച്ച് ചേരുവകൾ കൊണ്ടാണ് നമ്മൾ ഇത് തയ്യാറാക്കിയത്. തീർച്ചയായും ഇഷ്ടപ്പെടും. വീണ്ടും വീണ്ടും ഉണ്ടാക്കാൻ പറയുന്ന സ്നാക്ക്സായിരിക്കും ഇത്. അധികം ആരും ഉണ്ടാക്കാത്ത ഒരു വ്യത്യസ്തമായ സ്നാക്സാണിത്. പഴുത്ത പഴങ്ങൾ കഴിക്കാൻ മടിക്കുന്നവർക്ക് ഇങ്ങനെയൊരു സ്നാക്സ് തയ്യാറാക്കി കൊടുത്താൽ അവർക്ക് ഒരു പാട് ഇഷ്ടപ്പെടും. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ.