വായിലിട്ടാൽ അലിഞ്ഞു പോകും നല്ല ടേസ്റ്റി പുഡ്ഡിംഗ്. ഇപ്പോൾ തന്നെ തയ്യാറാക്കി എടുക്കാം.


പുഡ്ഡിംഗ് പലർക്കും വളരെ ഇഷ്ടമാണ്. കുട്ടികൾക്കാണെങ്കിൽ പറയേണ്ടതില്ലാല്ലോ. പലതരം പുഡ്ഡിംങ് ഇന്ന് നാം ഉണ്ടാക്കി കഴിക്കാറുണ്ട്. എന്നാൽ ഇന്ന് സ്പെഷൽ ടേസ്റ്റിലുള്ള ഒരു പഞ്ഞി പോലുള്ള പുഡ്ഡിംങാണ് തയ്യാറാക്കുന്നത്. അപ്പോൾ ഇത് തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

ഡെസിക്കേറ്റഡ് കോക്കനട്ട് – 1/2 കപ്പ്, പാൽ – 1 കപ്പ്, പഞ്ചസാര – 4 ടേബിൾസ്പൂൺ, കോൺഫ്ലോർ- 13/4 കപ്പ്, പാൽപ്പൊടി- 3 ടേബിൾ സ്പൂൺ, പൊടിച്ച പഞ്ചസാര – 2 ടേബിൾ സ്പൂൺ, വിപ്പിംങ് ക്രീം – അര കപ്പ്, പൊടിച്ച പഞ്ചസാര – 1/4 കപ്പ്, റെഡ്ഫുഡ് കളർ – 1 ഡ്രോപ്. ഇനി തയ്യാറാക്കാം.

ആദ്യം തേങ്ങ ചിരവിയത് എടുത്ത് ഒരു പാനിലിടുക. ശേഷം ആ പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ലോ ഫ്ലെയ്മിൽ വച്ച് ഒന്ന് ഡ്രൈ ആക്കിയെടുക്കുക. ശേഷം അത് ഇറക്കി വയ്ക്കുക.അതിൽ പഞ്ചസാര പൊടിച്ചത് ചേർത്ത് മിക്സാക്കുക. പിന്നീട് മിക്സിയുടെ ജാറിൽ ഒരു കപ്പ് പാലും 4 ടേബിൾ സ്പൂൺ പഞ്ചസാരയും കോൺഫ്ലോറും പാൽപ്പൊടിയും ചേർത്ത് ഒന്ന് കറക്കിയെടുക്കുക.

നമ്മൾ തയ്യാറാക്കുന്ന പാത്രത്തിൽ തേങ്ങ പഞ്ചസാര മിക്സാക്കിയത് ഇട്ടു വയ്ക്കുക. ശേഷം ഒരു പാത്രമെടുത്ത് അതിൽ നമ്മൾ മിക്സാക്കി വച്ചത് ഒഴിക്കുക. പിന്നീട് അതെടുത്ത് ഗ്യാസിൽ വച്ച് തീ ഓണാക്കുക. ലോ ഫ്ലെയ്മിൽ കൈയെടുക്കാതെ ഇളക്കി കൊണ്ടിരിക്കുക. കുറച്ച് ക്രീമി പരുവത്തിലായി വരുമ്പോൾ ഇറക്കി വയ്ക്കുക. ശേഷം നാം പുഡിംങ് തയ്യാറാക്കുന്ന പാത്രത്തിൽ തേങ്ങ ചേർത്തതിൻ്റെ മുകളിൽ ഒഴിച്ച് കൊടുക്കുക.

ശേഷം തണുത്ത ശേഷം ഫ്രിഡ്ജിൽ വയ്‌ക്കുക. പിന്നീട് ഒരു ബൗളെടുത്ത് അതിൽ വിപ്പിംങ് ക്രീമും 1/4 കപ്പ് പഞ്ചസാര പൊടിച്ചതും ചേർത്ത് ബീറ്റ് ചെയ്തെടുക്കുക. കളർഫുള്ളാവാൻ റെഡ് കളർ ഒരു തുള്ളി ചേർത്ത് ബീറ്റ് ചെയ്തെടുക്കുക. കളർ ചേർക്കണമെന്ന് നിർബന്ധമില്ല. വേണമെങ്കിൽ ചേർത്താൽ മതി.

പിന്നീട് പുഡിംങ്ങ് ഫ്രിഡ്ജിൽ നിന്നെടുത്ത് അതിൻ്റെ മുകളിൽ തയ്യാറാക്കിയ വിപ്പിംങ് ക്രീം വച്ച് അടുത്ത ലെയർ ആക്കി വയ്ക്കുക. ശേഷം ബാക്കിയുള്ള ഡെസിക്കേറ്റണ്ട് കോക്കനട്ട് മുകളിൽ ഇട്ട് കൊടുക്കുക. ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് പുറത്തെടുത്ത് നോക്കൂ. യമ്മി പുഡിംങ് റെഡിയായിട്ടുണ്ടാവും.ഈയൊരു പുഡിംങ് ഒരു തവണ ട്രൈ ചെയ്തു നോക്കു.