പുട്ടുപൊടി ഉപയോഗിച്ച് ഒരു അടിപൊളി സ്നാക്ക്സ് തയ്യാറാക്കാം. എല്ലാവർക്കും ഇഷ്ടമാകും ഈ വ്യത്യസ്തമായ വിഭവം

നമ്മളെല്ലാവരും വൈകുന്നേരത്തെ ചായ നേരങ്ങളിൽ എന്തെങ്കിലും ചെറു കടികൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ സ്ഥിരമായി കഴിച്ചു മടുത്ത വിഭവങ്ങൾ അല്ലാതെ വേറെ വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് വളരെ നന്നായിരിക്കും എന്ന് തോന്നാത്തവർ വളരെ വിരളമാണ്. ഇത്തരത്തിൽ ചിന്തിക്കുന്നവർക്ക് ആയി ഉള്ള ഒരു റെസിപ്പി ആണ് ഇവിടെ പറയുന്നത്.

അരക്കപ്പ് പുട്ട് പൊടിയും ദിനംപ്രതി ഉപയോഗിക്കുന്ന സാധാരണ വീടുകളിൽ ഉപോയോഗിക്കുന്ന വസ്തുക്കളും ഉപയോഗിച്ചുണ്ടാക്കുന്ന ചെറുകടിയാണ് ഇന്നത്തെ റെസിപ്പിയിൽ പറയുന്നത്. ഈ പലഹാരം ഉണ്ടാക്കാനായുള്ള പ്രധാന ചേരുവ, പുട്ട് പൊടിയാണ്. ആദ്യമായി അരക്കപ്പ് പുട്ട് പൊടി എടുക്കുക. അതിലേക്ക് ഇതേ അളവിൽ അരക്കപ്പ് മൈദയും ചേർക്കുക.

അതിനുശേഷം രുചിക്കായി അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചത് ചേർക്കുക. അതിനു ശേഷം ഉപ്പ് ആവശ്യത്തിന് ചേർക്കുക.  പലഹാരത്തിന് മധുരം കൂടുതലായി ഉപയോഗിക്കുന്നതിനാൽ ആണ് മധുരം ഒന്ന് ബാലൻസ് ആവാൻ വേണ്ടി ഇപ്പോൾ തന്നെ ഉപ്പ് ചേർക്കുന്നത്. അടുത്തതായി കാൽ ടീസ്പൂൺ ചെറിയ ജീരകം ചേർക്കുക. ചെറിയ ജീരകം ഇഷ്ടമില്ലാത്തവർക്ക് പെരുംജീരകംമോ എള്ളോ ഇതിനു പകരമായി ചേർക്കാവുന്നതാണ്.

ചേരുവകളെല്ലാം ചേർത്തതിനുശേഷം നന്നായി യോജിക്കാൻ വേണ്ടി നന്നായി ഇത് ഇളക്കുക. അടുത്തതായി ശർക്കരപ്പാനി ഉണ്ടാക്കാൻ പോവുകയാണ്. ഇതിനായി മീഡിയം വലിപ്പമുള്ള രണ്ട് ശർക്കര കട്ടകൾ എടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി അരക്കപ്പ് വെള്ളമൊഴിച്ച് ചൂടാക്കി തിളപ്പിച്ചതിനുശേഷം ശർക്കര ഉരുക്കി പാനിയാക്കി എടുക്കുക.

ഈ പാനയിലെ കരടുകൾ നീക്കിയതിനു ശേഷം ചേർത്തിളക്കി വച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് ശർക്കര പാനി ഒഴിച്ചു കൊടുക്കുക. പാനി ഒഴിച്ചതിനു ശേഷം മിശ്രിതം വീണ്ടും നന്നായി ഇളക്കി അര കപ്പ് വെള്ളം കൂടെ ചേർത്ത് നന്നായി ഇളക്കി വെക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. സന്തോഷ് മാവിന്റെ രീതിയിൽ വേണം മാവ് കലക്കാൻ.

അതിനു വേണ്ടി വെള്ളം കുറവാണെങ്കിൽ കുറച്ചുകൂടി വെള്ളം ചേർക്കാവുന്നതാണ്.ഇതിനു ശേഷം 10 മിനുട്ട് നേരം ഇതിനെ അനക്കാതെ വെക്കുക. ഇനി ഈ മിശ്രിതം നന്നായി ചൂടായ എണ്ണയിൽ കോരി ഒഴിച്ച് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. ഇത്തരത്തിൽ സ്വാദിഷ്ടമായ പലഹാരം ഉണ്ടാക്കാൻ സാധിക്കും.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →