ഇങ്ങനെയൊരു രസമുണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട. രസം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

ഇന്ന് നമുക്ക് രസം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. കല്യാണ വീടുകളിൽ ചോറിൻ്റെ കൂടെ രസമുണ്ടാവുന്നത് കഴിക്കുക എന്നല്ലാതെ വീട്ടിൽ നാം അധികമൊന്നും രസം ഉണ്ടാക്കാൻ ശ്രമിക്കാറില്ല. എന്നാൽ വീട്ടിൽ എത്രയും പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു രസമാണ് ഞാനിന്ന് പറയുന്നത്.ഇതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

തക്കാളി – 2 എണ്ണം, വെറുത്തുള്ളി – 5 എണ്ണം, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, മുളക് പൊടി – 1/2 ടീസ്പൂൺ, മല്ലിപ്പൊടി – 1/2 ടീസ്പൂൺ, കുരുമുളക് പൊടി – 1 1/2 ടീസ്പൂൺ, കായം – 1 നുള്ള്, ജീരകം – 1/4 ടീസ്പൂൺ, പുളി – ഒരു നാരങ്ങാ വലുപ്പം, വെള്ളം – 11/2 കപ്പ്, കടുക് – 1/4 ടീസ്പൂൺ, മല്ലിയില, വറ്റൽ മുളക് – 2 എണ്ണം, കറിവേപ്പില, ഉപ്പ് ,വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ, ഉലുവ പ്പൊടി -1/4 ടീസ്പൂൺ.

ആദ്യം ഒരു മൺചട്ടി എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിൽ കടുകിടുക. കടുക് പൊട്ടി വരുമ്പോൾ വറ്റൽ മുളകും കറിവേപ്പിലയും ചേർക്കുക. ശേഷം ചതച്ചു വച്ച വെളുത്തുള്ളി ചേർക്കുക. പിന്നെ ജീരകം ചേർക്കുക. ശേഷം കുരുമുളക് പൊടിയും, മല്ലിപ്പൊടിയും, മുളകുപൊടിയും, മഞ്ഞൾ പൊടിയും ചേർക്കുക. പിന്നീട് തക്കാളി മുറിച്ചത് ചേർക്കുക. ഒന്നു വഴറ്റുക. ശേഷം പുളി പിഴിഞ്ഞ് അതിൻ്റെ വെള്ളം ഒഴിക്കുക. ഒരു 2 മിനുട്ട് തിളപ്പിക്കുക.വെള്ളം ചേർക്കുക. ഉപ്പ്കൂടി ചേർക്കുക. മൂടിവച്ച് ഒരു മീഡിയം ഫെയ്മിൽ ഒരു 15 മിനുട്ട് വയ്ക്കുക.15 മിനുട്ട് കഴിയുമ്പോൾ കുറേ വറ്റിയിട്ടുണ്ടാവും. അതിൽ ഉലുവപ്പൊടി ചേർക്കുക.

പിന്നീട് കായവും, മല്ലി ചപ്പും കൂടി ചേർത്ത് 2 മിനുട്ട് ലോ ഫ്ലെയ് മിൽ വയ്ക്കുക. തുറന്നു നോക്കുക. ഉപ്പ് പാകത്തിനില്ലെങ്കിൽ ഉപ്പ് ചേർക്കുക. ഇറക്കി വയ്ക്കുക. നല്ല രുചികരമായ രസം റെഡി. എല്ലാവരും ഈ രുചികരമായ രസം ട്രൈ ചെയ്തു നോക്കൂ.ഈ രസം ചോറിനുണ്ടെങ്കിൽ വേറെ ഒന്നും വേണ്ടി വരില്ല.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →