റവ ഉപയോഗിച്ച് നല്ല അടിപൊളി ലഡു വീട്ടിൽ ഉണ്ടാക്കാം.. ആരും കഴിക്കാത്ത രുചിയിൽ.

സ്വീറ്റ്സ്കൾ ഒക്കെ കടയിൽ നിന്ന് വാങ്ങി കഴിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ നമുക്ക് വീട്ടിൽ നിന്ന് ഉണ്ടാക്കി നോക്കാമല്ലോ. ഒരു മായവും ചേർക്കാത്ത നല്ല സ്വീറ്റ്സ് അപ്പോൾ ലഭിക്കില്ലേ. ഇന്ന് നമുക്ക് റവ ലഡു എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കം. ഇതിനു വേണ്ട ചേരുവകൾ താഴെ കൊടുക്കുന്നു. തരി  2 കപ്പ്, പഞ്ചസാര ഒരു കപ്പ് , നെയ്യ് 3 ടേബിൾ സ്പൂൺ, വെള്ളം 3/4 കപ്പ്, ഏലക്കായ പൊടി 1/4 ടീസ്പൂൺ. അണ്ടിപരിപ്പ്, മുന്തിരിങ്ങ.                         

ആദ്യം തന്നെ ഗ്യാസിൽ ഒരു പാത്രം വച്ച് അതിലോട്ട് നെയ്യ് ഒഴിക്കുക. അതിൽ അണ്ടിപ്പരിപ്പ്  മുന്തിരിയിട്ട് വഴറ്റുക. അതെടുത്ത് വയ്ക്കുക. ആ പാനിൽ തന്നെ  തരിയിട്ട്  ചൂടാക്കുക. തരി കളർ മാറരുത്. നല്ലൊരു മണം വരുന്നത് വരെ വഴറ്റും. ശേഷം അതെടുത്ത് മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. പിന്നീട് വേറൊരു പാത്രമെടുത്ത് ഗ്യാസിൽ വയ്ക്കുക.

ഗ്യാസ് ഓണാക്കിയ ശേഷം പഞ്ചസാരയും എടുത്ത് വച്ച വെള്ളവും ചേർക്കുക. ലോഫെയ്മിലിട്ട് നല്ല വണ്ണം ഇളക്കുക. പഞ്ചസാര കുറുകി വരണം. അതിലേക്ക് ഏലക്കായ് പൊടിച്ചതിടുക. പിന്നീട് നല്ല വണ്ണം ഇളക്കുക. തൊട്ട് നോക്കുമ്പോൾ മനസിലാവും  പഞ്ചസാര പാകമായത്. നമ്മുടെ രണ്ട് വിരലുകൾ കൊണ്ട്  തൊട്ട് നോക്കുക. അപ്പോൾ പറ്റി പിടിച്ചാൽ അത് പാകമായിട്ടുണ്ടാവും.

പിന്നീട് അതിലോട്ട് വറുത്തു വച്ച തരി ചേർക്കുക. നല്ലവണ്ണം മിക്സ് ചെയ്യുക. ശേഷം വറുത്തു വച്ച അണ്ടിപ്പരിപ്പ് മുന്തിരിങ്ങ ചേർക്കുക. ഉരുളയാക്കാൻ പറ്റുന്ന പോലെയാവണം കൂട്ട്. വെള്ളം പോലെ ആവരുത്. പിന്നീട്  ഗ്യാസ് ഓഫാക്കി തണിയാൻ വയ്ക്കുക. തണിഞ്ഞ ശേഷം ഓരോ ഉരുളകളായി ഉരുട്ടിയെടുക്കുക. നല്ല രുചികരമായ റവ ലഡു റെഡി. അധികം സമയം ഒന്നും വേണ്ട വേഗതത്തിൽ തന്നെ തയ്യാറാക്കിയെടുക്കാം.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →