റവയും ഉരുളക്കിഴങ്ങും ഉപയോഗിച്ചുകൊണ്ട് വളരെ സ്വാദിഷ്ടമായ ഒരു വിഭവം വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പഠിക്കാം.ആദ്യമായി ഒരു ചട്ടി അടുപ്പത്ത് വയ്ക്കുക. ഒരു കപ്പ് റവ എടുക്കുന്നതിനാൽ രണ്ടു കപ്പ് വെള്ളം എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ഇടുക.വെള്ളം നന്നായി തിളയ്ക്കുന്നതോട് കൂടി ഒരു കപ്പ് റവ തിളക്കുന്ന വെള്ളത്തിൽ ഇടാവുന്നതാണ്.
വെള്ളം എടുക്കുമ്പോ ശ്രെദ്ധികേണ്ട കാര്യം വെള്ളം ഒട്ടും കുറയുവാൻ പാടില്ല, കാരണം വെള്ളം കുറഞ്ഞാൽ റവ വേവുകയില.ഇത്രയും ചെയ്തതിന് ശേഷം ചെറു ചൂടിൽ ഇതൊന്നു ഇളക്കി കൊടുക്കാം. വെള്ളം വറ്റി പത്രത്തിൽ നിന്ന് റവ പോരുന്നത് വരെ ഇളക്കി കൊടുത്തുകൊണ്ടേ ഇരിക്കണം.റവയിലെ വെള്ളം മുഴുവനായി വറ്റിയതിനു ശേഷം ഇതിലേക്ക് 3 വേവിച്ച ഉരുളക്കിഴങ്ങ് ഇട്ടു കൊടുക്കാം.
ഉപ്പ് ചേർത്ത് വേവിച്ച ഉരുളക്കിഴങ്ങ് എടുക്കുവാൻ ശ്രെദ്ധിക്കുക. ഒന്ന് ചെറു ചൂടാറിയതിന് ശേഷം കൈ കൊണ്ട് ഉരുളക്കിഴങ്ങ് ഉടച്ച് എടുക്കണം. ശേഷം ഒരു ടിസ്പൂൺ ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റും എരുവിന് അനുസരിച് ചെറുതായി അരിഞ്ഞ പച്ചമുളക്,കറി വേപ്പില, മല്ലി ഇല, ഒരു ടിസ്പൂൺ ചിക്കൻ മസാല, കാൽ ടിസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് എല്ലാം നല്ല രീതിയിൽ കുഴച്ചെടുക്കാം.
ഇതെല്ലാം കുഴച്ചെടുത്തതിന് ശേഷം ഇഷ്ടമുള്ള ആകൃതിയിൽ എടുക്കാനായി കയ്യിൽ എണ്ണ തഴവി ചെറിയ ആകൃതിയിൽ കുഴച്ച് എടുക്കാവുന്നതാണ്. ഇത്രയും ചെയ്തതിന് ശേഷം ഒരു ചീൻചട്ടിയിലേക്ക് ആവശ്യത്തിന് ഒയിൽ ഒഴിച് ചൂടാക്കാവുന്നതാണ്. ഒയിൽ നല്ല രീതിയിൽ തിളച്ചതിന് ശേഷം നേരത്തെ കുഴച്ചു മാറ്റി വെച്ചിരുന്ന റവ മസാല ഓരോന്നായി ഫ്രൈ ചെയ്ത് എടുക്കാം.
ഫ്രൈ ചെയ്ത് എടുക്കുമ്പോൾ ശ്രെദ്ധികേണ്ട മറ്റൊരു കാര്യം ഓയിൽ നന്നായി തിളക്കണം എന്നതാണ്. കാരണം ഓയിൽ നന്നായി തിളച്ചില്ലായെങ്കിൽ റവ പൊടിഞ്ഞു പോരുവാൻ സാധ്യതയ ഏറെയാണ്. ഒരു വശം ബ്രൗൺ കളർ ആയി വന്നാൽ മറച്ചിട്ടു കൊടുക്കാം. ഇരുവശവും നല്ല രീതിയിൽ വെന്തതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.
നന്നായി എണ്ണ പോകുന്നതുവരെ വെക്കുകയാണെങ്കിൽ പുറമേ നല്ല ക്രിസ്പിയും അകമേ നല്ല സോഫ്റ്റുമായ വിഭവം കഴിക്കാവുന്നതാണ്. ഇതിന്റെ കൂടെ ടൊമാറ്റോ സ്കെച്ച്അപ് കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ സ്വാദിഷ്ഠമായ വിഭവം വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ്.