തരി കൊണ്ട് വളരെ രുചികരമായി ഒരു ബ്രെക്ക് ഫാസ്റ്റ് തയ്യാറാക്കാം. സൂചി റോൾസ്. സൂപ്പർ ടെസ്റ്റാണ്. നമുക്കൊന്ന് ഉണ്ടാക്കി നോക്കാം. അതിനു വേണ്ട ചേരുവകൾ നമുക്ക് പരിചയപ്പെടാം.
റവ – 1 കപ്പ് ,തൈര് – കാൽ കപ്പ് , കുരുമുളക് – കാൽ ടീസ്പൂൺ, ഉപ്പ്, വെളളം – 1 കപ്പ് , എണ്ണ – 1 ടീസ്പൂൺ ,ജീരകം – അര ടീസ്പൂൺ ,കടുക് – അര ടീസ്പൂൺ, ഉള്ളി – 1 ,പച്ചമുളക് – 1, മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ, ഉരുളക്കിഴങ്ങ് – 4, ചെറുനാരങ്ങ ജ്യൂസ് – അര ടീസ്പൂൺ, മല്ലി ചപ്പ് , നെയ്യ് , ചാറ്റ് മസാല- കാൽ ടീസ്പൂൺ, ടൊമാറ്റോ സോസ്.
റവ റോൾ ഉണ്ടാക്കാം. ആദ്യം ഉരുളക്കിഴങ്ങ് കുക്കറിൽ ഇട്ട് വേവിച്ചെ ടുക്കുക. പിന്നെ ബൗളിൽ റവ എടുക്കുക. അതിൽ തൈര് ഇടുക, പിന്നെ ഉപ്പും കുരുമുളകും ചേർക്കുക. പിന്നെ വെള്ളം ഒഴിച്ച് ബാറ്റർ റെഡിയാക്കുക. ഒരു പതിനഞ്ച് മിനുട്ട് അങ്ങനെ മൂടിവയ്ക്കുക. ശേഷം നമുക്ക് ഒരു കടായ് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം കടുകിടുക. പിന്നെ ജീരകം ഇടുക. ശേഷം കഷണങ്ങളാക്കി വച്ച ഉള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക. എല്ലാം മിക് സായ ശേഷം മഞ്ഞൾപൊടി ചേർക്കുക. ഉരുളക്കിഴങ്ങ് തോൽക്കളഞ്ഞ് അടിച്ചത് അതിൽ ഇടുക. ഇളക്കി കൊടുക്കുക. പിന്നീട് നാരങ്ങാ ജ്യൂസ് ചേർക്കുക, മല്ലി ചപ്പ് ചേർക്കുക. മിക്സാക്കുക. ശേഷം തയ്യാറാക്കി വച്ച ബേറ്റർ എടുക്കുക. ബേറ്റർ എടുക്കുക. അത് ഇളക്കി കൊടുക്കുക.
കുറച്ച് മല്ലി ചപ്പിടുക. ശേഷം ഒരു തവ എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ കുറച്ച് എണ്ണ പുരട്ടുക. പിന്നീട് ബാറ്റർ എടുത്ത് അതിൽ ഒഴിക്കുക. ദേശയുടെ ഷെയ്പ്പിൽ പരത്തിൽ പരത്തിയെടുക്കുക. മുകളിൽ കുറച്ച് നെയ്യ് പരത്തുക. മറിച്ചിടുക. പിന്നീട് ഗ്യാസ് ഓഫാക്കുക.അതിൻ്റെ മുകളിൽ ചീസ് സ്പ്രെഡ് ഉണ്ടെങ്കിൽ പരത്തി കൊടുക്കുക. ഇല്ലെങ്കിൽ വേണ്ട. പിന്നീട് നമ്മൾ തയ്യാറാക്കി വച്ച ഉരുളക്കിഴങ്ങ് മിക്സ് ചേർക്കുക. അതിൻ്റെ മുകളിൽ കുറച്ച് ചാറ്റ് മസാല വിതറുക. പിന്നെ കുറച്ച് സോസ് ഇടുക. ശേഷം ദേശ ഷെയ്പ്പിൽ ഉള്ള അത് മടക്കി കൊടുക്കുക. ശേഷം റോൾ ആയി മുറിച്ചെടുക്കുക. ഒന്നിൽ തന്നെ ഒരു ആറ് റോൾ എങ്കിലും ആക്കാം. ഉണ്ടാക്കി നോക്കൂ. എല്ലാവർക്കും ഇഷ്ടപ്പെടും. വളരെ രുചികരമാണ്.