രസഗുള വീട്ടിൽ ഉണ്ടാക്കി നോക്കൂ, പിന്നെ കടയിൽ നിന്ന് വാങ്ങുകയേ ഇല്ല.

നമ്മൾ കടയിൽ നിന്ന് വാങ്ങിയിട്ടാണ് പൊതുവെ രസഗുള ഒക്കെ കഴിക്കുന്നത്. എന്നാൽ അതിൻ്റെ ഒന്നും ആവശ്യമില്ല. കുറച്ച് പാലും പഞ്ചസാരയും മൈദയും ഉണ്ടെങ്കിൽ വേഗത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാം. അതിന് എന്തൊക്കെ വേണമെന്ന് നമുക്ക് നോക്കാം. പാൽ – 1 ലിറ്റർ ,പഞ്ചസാര – 1കപ്പ്, മൈദ – 1 ടേബിൾ സ്പൂൺ, ഏലക്കായ് – 4 എണ്ണം, വിനഗർ – 1.5 ടേബിൾ സ്പൂൺ, വെള്ളം.

നമുക്ക് ഇത്രയും ചേരുവകൾ കൊണ്ട് വേഗത്തിൽ ഉണ്ടാക്കിയെടുക്കാം. ആദ്യം പാൽ എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. പാൽ ഏതു പാലും ഉപയോഗിക്കാം. പാൽ ലോ ഫ്ലെയ്മിൽ വേണം തിളപ്പിക്കാൻ. തിളച്ചു വരുമ്പോൾ  വിനാഗിരി ഒഴിച്ചു കൊടുക്കുക. അപ്പോൾ പാൽ പിരിഞ്ഞു വരണം .പനീർ ആയി വരണം. സ്പൂൺ കൊണ്ട് ഇളക്കി കൊണ്ടിരിക്കുക. അപ്പോൾ വെള്ളവുംപനീറും വേറിട്ടു വരും. അതിനു ശേഷം ഒരു കോട്ടൺ തുണിയിൽ അരിച്ചെടുക്കുക.

നല്ലവണ്ണം പിഴിഞ്ഞെടുത്ത് ഒരു 4 മണിക്കൂർ വയ്ക്കുക. ശേഷം ഒരു പാൻ വച്ച് അതിൽ 4 കപ്പ് വെള്ളവും ഒരു കപ്പ് പഞ്ചസാരയും ഇട്ട് ലോ ഫ്ലെയ്മിൽ  ഇളക്കുക.നാല് മണിക്കൂറിനു ശേഷം പനീറെടുത്ത് ഒരു പാത്രത്തിൽ ഇട്ട് ചപ്പാത്തിയൊക്കെ കുഴക്കുന്നതു പോലെ കുഴക്കുക.അതിൽ മൈദ ചേർക്കുക. നല്ല സോഫ്റ്റാവുന്നതു വരെ കുഴച്ചെടുക്കുക. ശേഷം ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. പിന്നീട് പഞ്ചസാര ലായനിയിൽ ഏലക്കായ് ഇട്ട് കൊടുക്കുക. നമ്മൾ തയ്യാറാക്കി വച്ച പനീർ റോളുകൾ അതിൽ ഇടുക. ഗ്യാസ് ഹൈ ഫ്ലെയ്മിൽ വച്ച്  10 മിനുട്ട് മൂടിവയ്ക്കുക.

പിന്നെ തുറന്നു നോക്കി ലോ ഫ്ലെയ്മിൽ ഒരു 15 മിനുട്ട് മൂടിവയ്ക്കുക. അത് കഴിഞ്ഞ് തുറന്നു നോക്കുക. അപ്പോൾ നല്ല സോഫ്റ്റ് രസഗുള റെഡിയായിട്ടുണ്ടാവും. അത് തണിയാൻ വേണ്ടി വയ്ക്കുക്കുക. ശേഷം ഒരു ബൗളിൽ എടുക്കുക.അതിൽ പഞ്ചസാര ലായനി ഒഴിച്ചു കൊടുക്കുക. എലക്കായ് എടുത്തു കളയുക. അത് അങ്ങനെ തന്നെ ഒരു 5 മണിക്കൂർ വയ്ക്കുക. ശേഷം തുറന്നു കഴിച്ചു നോക്കൂ. നല്ല ടേസ്റ്റാണ്. കടയിൽ നിന്ന് വാങ്ങാതെ വീട്ടിൽ ഉണ്ടാക്കി നോക്കൂ.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →