എല്ലാവർക്കും ഇഷ്ടമാണ് സമൂസ അല്ലേ. എന്നാൽ ഇന്ന് വ്യത്യസ്തമായി ഒരു റിംങ് സമൂസ ഉണ്ടാക്കിയാലോ. ടേസ്റ്റും പുതിയതാണ്.

ഇന്ന് നമുക്ക് സമൂസ ഉണ്ടാക്കുന്ന രീതി ഒന്ന് മാറ്റിപ്പിടിച്ചാലോ. നല്ലൊരു  വളയുടെ ഷെയ്പ്പിലാണ് ഇതുണ്ടാക്കിയെടുക്കുന്നത് അതാണ് ഇങ്ങനെ പേര് ‘റിംങ് സമൂസ’. സമൂസ നല്ല രുചികരമായ ഒരു സ്നാക്സാണല്ലോ. വ്യത്യസ്തമായ റിംങ് സമൂസ എങ്ങനെ ഉണ്ടെന്ന് നോക്കാം. അതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് ആദ്യം പറയാം. മൈദ 1 കപ്പ് , ഉരുളക്കിഴങ്ങ് 1 കപ്പ്, ഉള്ളി 1/4 കപ്പ്, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് 1/2 ടീസ്പൂൺ, ജീരകപ്പൊടി 1/2 ടീസ്പൂൺ, മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ, മുളക് പൊടി – 1/2 ടീസ്പൂൺ, ചാറ്റ് മസാല – 1/2 ടീസ്പൂൺ, മല്ലി ചപ്പ്, എണ്ണ.

ആദ്യം തന്നെ ഒരു ഉരുളക്കിഴങ്ങ്  എടുത്ത് കുക്കറിൽ ഇട്ട് വേവിക്കുക. പിന്നീട് ഒരു തവഎടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ്  ഓണാക്കിയ ശേഷം അവശ്യത്തിനുള്ള എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിൽ ചെറിയ കഷണങ്ങളായി മുറിച്ചു വച്ച ഉള്ളി ഇടുക. അതിൽ ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റിടുക. പിന്നെ അതിൽ മസാലകളായ മഞ്ഞൾ പൊടി ,മുളക് പൊടി, ജീരകപ്പൊടി,ചാറ്റ് മസാല ഇടുക. ശേഷം വേവിച്ചു വച്ച ഉരുളക്കിഴങ്ങ് ഇടുക. ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് മിക്സാക്കുക. പിന്നെ അതിൽ മല്ലി ചപ്പ് മുറിച്ചത് ഇടുക. ശേഷം ഒരു ബൗളെടുത്ത് മൈദ ഇടുക. കുറച്ച് ഉപ്പും എണ്ണയും ഒഴിച്ച് കുഴക്കുക.

പിന്നെ വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. ശേഷം ഒരു ചപ്പാത്തിപ്പലകയെടുത്ത് ഒരു ചപ്പാത്തി ഉണ്ടാക്കുന്ന വണ്ണത്തിലുള്ള ഉരുള എടുത്ത് പരത്തുക. പരത്തിയ ശേഷം നമ്മൾ തയ്യാറാക്കി വച്ച മസാല എടുത്ത് ഫസ്റ്റ് ഭാഗം വയ്ക്കുക. പിന്നീട് ഒരു മടക്ക് വയ്ക്കുക. അതിനു ശേഷം സൈഡ് ഭാഗം ചെറിയ സ്ഥലം കത്തി കൊണ്ട് മുറിക്കുക. പിന്നീട് ബാക്കി ഭാഗം നീളത്തിൽ മുറിക്കുക. അതിനു ശേഷം മുഴുവൻ മടക്കുക. നീളത്തിൽ ആയിട്ടുണ്ടാവും. അത് വള ഷെയ്പ്പിൽ ആക്കുക. പിന്നീട് സൈഡ് ബാക്കി വന്ന ഭാഗം വിരൽ കൊണ്ട് വെള്ളമാക്കി അവിടെ ഒട്ടിക്കുക.

പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിൽ ഇടുക. പിന്നീട് അതിൽ നമ്മൾ തയ്യാറാക്കി വച്ച സമൂസ ഇടുക. എല്ലാം അങ്ങനെ ഫ്രൈ ചെയ്തെടുക്കുക. നല്ല അടിപൊളി സമൂസ റെഡി. ഒരു ടൊമാറ്റോ സോസോ ഗ്രീൻ ചട്നിയോ കൂട്ടി കഴിക്കാൻ നല്ല രുചിയാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കൂ. സൂപ്പർ സമൂസ തയ്യാറാക്കാം.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →