പലതരം റൊട്ടികൾ നാം ഉണ്ടാക്കുന്നുണ്ട്. എന്നാൽ വ്യത്യസ്തമായ രുചിയിൽ നമുക്ക് ഒരു റൊട്ടി തയ്യാറാക്കി എടുക്കാം. ചപ്പാത്തിയൊക്കെ ചുട്ടുമടുക്കുമ്പോൾ ഇങ്ങനെ ചിലപ്പോൾ തയ്യാറാക്കുന്നത് എല്ലാവർക്കും ഇഷ്ടപ്പെടും. അപ്പോൾ ഇതുണ്ടാക്കാൻ എന്തൊക്കെ വേണമെന്ന് നോക്കാം.
മൈദ – 1/2 കപ്പ്, ഗോതമ്പ് പൊടി – 1/2 കപ്പ്, മിൽക്ക് – 3/4 കപ്പ്, ഉപ്പ്, എണ്ണ. അപ്പോൾ നമ്മൾക്ക് തയ്യാറാക്കാം. ആദ്യം ഒരു ബൗളിൽ ഗോതമ്പുപൊടിയും, മൈദയും ചേർക്കുക. ശേഷം അതിൽ ഉപ്പ് ചേർക്കുക. പിന്നീട് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. പിന്നീട് പാൽ ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്നതു പോലെ കുഴച്ചെടുക്കുക. ശേഷം കുറച്ച് എണ്ണ തടവുക. പിന്നീട് ഒരു കോട്ടൺ തുണി കൊണ്ട് കവർ ചെയ്ത് വയ്ക്കുക. 15 മിനുട്ട് വയ്ക്കുക. ശേഷം ഒരു കടായ് എടുത്ത് വയ്ക്കുക. ഗ്യാസ് മീഡിയം ഫ്ലെയ്മിൽ ഓണാക്കുക.
പിന്നീട് കുഴച്ചു വച്ചതെടുത്ത് ചപ്പാത്തി പരത്തുന്നതു പോലെ പരത്തിയെടുക്കുക. ചപ്പാത്തിയേക്കാൾ നേരിയ രീതിയിൽ വേണം ഉണ്ടാക്കാൻ. പരത്തിയ ശേഷം റോളർ കൊണ്ട് ചുരുട്ടിയെടുക്കുക. ശേഷം ചൂടായ കടായിയുടെ മുകളിൽ പരത്തി വയ്ക്കുക. അപ്പോൾ ചെറിയ കുമിളകളായി വരും.
അപ്പോൾ തിരിച്ചിടുക. ശേഷം ഒരു കോട്ടൺ തുണികൊണ്ട് പ്രസ് ചെയ്ത് കൊടുക്കുക. നല്ല രുചികരമായ റുമാലി റൊട്ടി റെഡി. ശേഷം ഒരു ബൗളിൽ കുറച്ച് വെള്ളവും, അതിൻ കുറച്ച് ഉപ്പും ചേത്ത് മിക്സാക്കി വയ്ക്കുക. അത് ഒരു റൊട്ടി ചുട്ട ശേഷം ഈ വെള്ളം ഒന്ന് കുടഞ്ഞ് കൊടുക്കുക. ശേഷം ചുട്ടെടുക്കുക.
ചിക്കൻ്റെയും മട്ടൻ്റെയും കൂടെയും മസാല ഗ്രേവികളുടെ കൂടെയും കൂട്ടി കഴിക്കാൻ റുമാലി റൊട്ടി ക്ക് പ്രത്യേക രുചിയാണ്. ചിലർ ഇത് വെറും മൈദ ഉപയോഗിച്ചും ഉണ്ടാക്കും. വളരെ ടേസ്റ്റിയായ റൊട്ടിയാണിത്. എല്ലാവരും വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കൂ. തീർച്ചയായും ഇഷ്ടപ്പെടുo.