അവിയൽ എളുപ്പത്തിൽ എങ്ങനെ സദ്യയ്ക്ക് തയ്യാറാക്കാം.. നല്ല സദ്യ സ്പെഷൽ അവിയൽ റെഡി

സദ്യയിലെ പ്രധാന വിഭവമാണ് അവിയൽ. സദ്യയ്ക്ക് അവിയൽ ഇല്ലെങ്കിൽ സദ്യയുടെ രുചിക്ക് എന്തോ കുറഞ്ഞ പോലെ ഉണ്ടാവും. കല്യാണ വീട്ടിലും മറ്റും പ്രധാനപ്പെട്ട ഒരു വിഭവം തന്നെയാണ്. എന്നാൽ ഇത് എളുപ്പത്തിൽ തയ്യാറാക്കാം. ഇതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

പടവലങ്ങ – പകുതി കഷണം, ഉള്ളി – 1 എണ്ണം,ബീൻസ് – 5 എണ്ണം, മുരിങ്ങ – 1 എണ്ണം, ചേന, പച്ചക്കായ – പകുതി, കാരറ്റ് – 1 എണ്ണം, പച്ചമുളക് – 4 എണ്ണം, മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ, ഉപ്പ്, കറിവേപ്പില, ചെറിയ ഉള്ളി – ,5 എണ്ണം, തേങ്ങ – 1 കപ്പ്, തൈര് – 1/2 കപ്പ്, വെളിച്ചെണ്ണ – 1 ടീസ്പൂൺ.

ആദ്യം തന്നെ പച്ചക്കറികൾ കഴുകി നീളത്തിൽ അരിഞ്ഞെടുക്കുക. ശേഷം ഒരു മൺചട്ടി എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം മുറിച്ചെടുത്ത പച്ചക്കറികൾ ഇട്ട് കൊടുക്കുക. പിന്നീട് കറിവേപ്പിലയും, പച്ചമുളകും , മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത്  മിക്സാക്കുക. ലോ ഫ്ലെയ് മിൽ മൂടിവയ്ക്കുക. ഇടയ്ക്കിടയ്ക്ക് തുറന്നു നോക്കി ഇളക്കി കൊടുക്കുക. ശേഷം ഒരു ബൗളിൽ തേങ്ങ ചേർക്കുക. പിന്നെ ചെറിയ ഉള്ളിയും, ഒരു പച്ചമുളകും, കറിവേപ്പിലയും ,ജീരകവും ഒന്ന് കുത്തി ചതച്ചെടുക്കുക.

ശേഷം  ഇത് തേങ്ങയിൽ ചേർക്കുക. പിന്നീട് കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. കുറച്ച് ഉപ്പു കൂടി ചേർത്ത് കൈ കൊണ്ട് നല്ലവണ്ണം മിക്സാക്കുക. ശേഷം കഷണങ്ങൾ പാകമായോ നോക്കുക.പാകമായാൽ അതിൽ തൈര് ഒഴിക്കുക. മിക്സാക്കുക. പിന്നീട് തേങ്ങ മിക്സ് ചേർക്കുക. ഇളക്കുക. ശേഷം മീഡിയം ഫ്ലെയ് മിൽ ഇട്ട് 2മിനുട്ട് തിളപ്പിക്കുക. ശേഷം വറുത്തിടാൻ പാടില്ല. അതിൽ വെളിച്ചെണ്ണ ഒഴിക്കുക. പിന്നെ കറിവേപ്പില കൂടി ചേർത്ത് മിക്സാക്കി ഇറക്കി വയ്ക്കുക. നല്ല സദ്യസ്പെഷൽ അവിയൽ റെഡി.

സദ്യയ്ക്ക് മാത്രമല്ല എപ്പോഴെങ്കിലും ഇങ്ങനെ തയ്യാറാക്കി കഴിക്കുന്നത് ഒരു രസമാണ്. അതുകൊണ്ട് എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കൂ. കേരളീയർക്ക് ഇതൊന്നും ഇല്ലാത്ത ഒരു സദ്യയില്ല.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →