ഒവനില്ലെങ്കിലും ഈസിയായി നമുക്ക് സേമിയ കുനാഫ തയ്യാറാക്കാം. വീട്ടിലുള്ള കുറച്ച് ചേരുവകൾ മാത്രം മതി

വളരെ ഈസിയായി വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന കുനാഫയാണിത്. വീട്ടിലുള്ള കുറച്ച് ചേരുവകൾ മാത്രം മതി കുനാഫ തയ്യാറാക്കി എടുക്കാൻ. ഇതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. പഞ്ചസാര പൊടി 4 ടേബിൾ സ്പൂൺ, പാൽപ്പൊടി 1/2 കപ്പ്, കോൺ ഫ്ലോർ 4 ടീസ്പൂൺ, വെള്ളം 1 കപ്പ്, സേമിയ, ചീസ്, പശുവിൻ നെയ്യ്.

ആദ്യം ഒരു പാത്രമെടുത്ത് അതിൽ പൊടിച്ച പഞ്ചസാര ചേർക്കുക.അതിൽ കോൺഫ്ലോർ, പാൽപ്പൊടി എന്നിവ ചേർത്ത് മിക്സാക്കുക. പിന്നെ എടുത്തു വച്ച ഒരു കപ്പ്  വെള്ളം ചേർത്ത് നല്ലവണ്ണം മിക്സാക്കുക. ശേഷം അതെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ്  ഓണാക്കുക. എന്നിട്ട് ഇളക്കുക. ഒരു ക്രീമി ആവുന്നതു വരെ ഇളക്കുക. ശേഷം ഇറക്കി വയ്ക്കുക. പിന്നെ ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് അതിൽ നെയ്യ് ചേർക്കുക. ശേഷം വലിയ സേമിയ ആണെങ്കിൽ കൈ കൊണ്ട് ചെറുതാക്കിയ ശേഷം പാനിൽ ഇടുക. ലോ ഫ്ലെയ്മിൽ ഇളക്കി ഒരു ലൈറ്റ് ബ്രൗൺ കളർ ആയ ശേഷം ഓഫാക്കി ഒരു ബൗളിലോട്ട് മാറ്റുക.

അതിനു ശേഷം ഒരു കെയ്ക്ക് ഉണ്ടാക്കുന്ന പോ ലെയുള്ള പാത്രമെടുത്ത് അതിൽ നെയ്യ് പുരട്ടുക. പിന്നീട് സേമിയ ചേർക്കുക. ശേഷം ചീസ് സ്പ്രെഡ് ചെയ്ത് കൊടുക്കുക പിന്നെ പാൽ കൊണ്ടാക്കിയ മിക്സ് ഇട്ടു കൊടുക്കുക.അതിൻ്റെ മുകളിൽ ബാക്കിയുള്ള സേമിയ കൂടി ഇട്ടു കൊടുക്കുക. പിന്നീട് ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് അതിൽ ഒരു സ്റ്റാൻ്റ് വയ്ക്കുക. കുറച്ച് സമയം ചൂടാവാൻ വച്ച ശേഷം തയ്യാറാക്കി വച്ച സേമിയ കുനാഫയുടെ പാത്രം വച്ച് മൂടി ലോ ഫ്ലെയ് മിൽ 15 മിനുട്ട് പാകമാവാൻ വയ്ക്കുക. അപ്പോഴേക്കും ഒരു പാനിൽ ഒരു ഗ്ലാസ് വെള്ളവും 3 ടേബിൾ സ്പൂൺ പഞ്ചസാരയും ഇട്ട് ഗ്യാസിൽ വച്ച് പഞ്ചസാരയുടെ സിറപ്പ് തയ്യാറാക്കുക. ഇളക്കി കൊടുത്ത് വിരൽ കൊണ്ട് പറ്റുന്ന വിധം ആവുമ്പോൾ ഓഫാക്കുക.

15 മിനുട്ട് കഴിഞ്ഞ് ഗ്യാസ് ഓഫാക്കി തുറന്നു നോക്കുക. രുചികരമായ കുനാഫ റെഡിയായിട്ടുണ്ടാവും. കുറച്ച് ചൂട് തണിഞ്ഞ ശേഷം സേർവിംങ് പാത്രത്തിലേക്ക് മാറ്റുക.ബദാം,പിസ്തയൊക്കെ വച്ച് വേണമെങ്കിൽ ഗാർണിഷ് ചെയ്യാം. ശേഷം സുഗർ സിറപ്പ് സ്പ്രെഡ് ചെയ്തു കൊടുക്കുക. കട്ട് ചെയ്ത് കഴിച്ചു നോക്കൂ.കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →