semiya dessert

സേമിയ പായസം കുടിച്ച് മടുത്തവർക്ക് ഇതാ ഉഗ്രൻ സേമിയ ഡെസ്സേർട്ട് ഉണ്ടാക്കുന്ന വിധം

സേമിയ ഡെസ്സേർട്ട് കുട്ടികൾക്ക് ഒക്കെ ഒരു പാട് ഇഷ്ടപ്പെടും. സേമിയ കൊണ്ട് വളരെ വേഗത്തിൽ  തന്നെ തയ്യാറാക്കിയെടുക്കാവുന്ന ഒന്നാണിത്. അധികം സാധനങ്ങൾ ആവശ്യവുമില്ല. അതിന് വേണ്ട ചേരുവകൾ എന്തൊക്കെ വേണമെന്ന് നോക്കാം. സേമിയ – 1/2 കപ്പ്, പാൽ – 1/2 കപ്പ്, പഞ്ചസാര – 1/2 കപ്പ്, കോൺഫ്ലോർ – 3 ടേബിൾ സ്പൂൺ, വാനില എസ്സൻസ് – 1/2 ടീസ്പൂൺ, വെള്ളം.

സേമിയ ഡെസ്സേർട്ട് ഉണ്ടാക്കുന്ന വിധം – ആദ്യം തന്നെ സേമിയ വലുതാണെങ്കിൽ ചെറിയ കഷണങ്ങളായി പൊടിക്കുക. പിന്നീട് ഒരു പാത്രം എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ചൂടായ ശേഷം അതിൽ നമ്മൾ എടുത്തു വച്ച സേമിയ ഇടുക. സേമിയ വേവാകുന്നതുവരെ ഇളക്കി കൊണ്ടിരിക്കുക. ഇളക്കിയില്ലെങ്കിൽ അടിയിൽ പിടിക്കും. പിന്നീട് വേവായ ശേഷം അത് ഒരു അരിപ്പയിൽ വെള്ളം ഊറ്റി ഒരു ബൗളിൽ ഇട്ടു വയ്ക്കുക. പിന്നീട് ആവശ്യത്തിനുള്ള പാൽ എടുത്ത് തവയിൽ ഗ്യാസിൽ വച്ച് അത് ചൂടാകുമ്പോൾ പഞ്ചസാര ഇടുക. നല്ലവണ്ണം മിക്സായ ശേഷം അതിൽ വേവിച്ച സേമിയ  ഇടുക.

പിന്നെ കോൺഫ്ലോർ വെള്ളത്തിൽ ഇട്ട് സ്പൂൺ കൊണ്ട് നന്നായി ഇളക്കുക. ആ മിക്സെടുത്ത് പാലിൽ ഒഴിക്കുക. പിന്നെ വാനില എസൻസ്  ചേർക്കുക. നല്ലവണ്ണം മിക്സായ ശേഷം അത് ഇറക്കി വയ്ക്കുക. പിന്നീട് ഏത്  പാത്രത്തിലാണോ വയ്ക്കുന്നത് അതിൽ ഒഴിക്കുക. പിന്നീട് ഒരു തവയിൽ കുറച്ച് നെയ്യ് ഇട്ട് സേമിയ വറുത്തെടുക്കുക. ഒരു ബ്രൗൺ കളർ ആവുന്നതു വരെ വറുത്തെട്ടുക്കുക. ശേഷം ഒഴിച്ചു വച്ച സേമിയ മിക്സിൻ്റെ മുകളിൽ വിതറി ഇടുക. ഒരു ഡെക്കറേഷന് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്.പിന്നെ നല്ലവണ്ണം തണുക്കാൻ വേണ്ടി വയ്ക്കുക. 

ചൂടു പോയ ശേഷം പാത്രത്തിൻ്റെ മുകളിൽ മൂടിവച്ച് നല്ല പ്രസായി മൂടുക. പിന്നെ അതെടുത്ത് ഫ്രിഡ്ജിൽ ഒരു അഞ്ച് മണിക്കൂർ വയ്ക്കുക. അഞ്ച് മണിക്കൂർ കഴിഞ്ഞ് സൈഡ് ഇളക്കി ഒരു പാത്രത്തിലേക്ക് ആക്കി വയ്ക്കുക. പിന്നീട് സെകായർ ഷെയ്പ്പിൽ കട്ട് ചെയ്യുക. സ്പൂൺ കൊണ്ട് കട്ട് ചെയ്ത് നല്ല തണുപ്പോടെ കഴിച്ചു നോക്കു. സൂപ്പർ രുചിയാണ് ട്ടോ. ഒരു പ്രാവശ്യമെങ്കിലും ഒന്ന് ഉണ്ടാക്കി നോക്കണേ..

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →