സേമിയ കൊണ്ട് ഒരു അടിപൊളി പലഹാരം ഉണ്ടാക്കാം നല്ല സ്വാദോടെ. ഉണ്ടാക്കി നോക്കാൻ മറക്കല്ലേ..

സേമിയ ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കാൻ സാധിക്കുന്ന ഏറ്റവും സ്വാദിഷ്ടമായ നാലുമണി പലഹാരം ആണിത്. സാധാരണരീതിയിൽ സേമിയക്ക് ഉണ്ടാകുന്ന രുചിയിൽ നിന്നും വ്യത്യസ്തമായ ഒരു രുചിയാണ് ഇതിനുള്ളത്. ഇതിനുവേണ്ടി ആദ്യം തന്നെ ഒരു കപ്പ് സേമിയ തിളപ്പിച്ച് എടുക്കണം.തിളപ്പികുമ്പോൾ ഒരുപ്പാട് തിളപ്പിക്കാൻ പാടുള്ളതല്ല. സേമിയ എടുക്കുമ്പോൾ അത് വറുത്ത സേമിയ ആയിരിക്കണം. ഒരു പാത്രത്തിൽ രണ്ടു കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക.

വെള്ളത്തിലേക്ക് ഒരു സ്പൂൺ ഓയിൽ കൂടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒരു കപ്പ് സേമിയ കൂടി ഇട്ടു കൊടുക്കുക. പാകത്തിന് സേമിയ വെന്തുകഴിഞ്ഞാൽ ഗ്യാസ് ഓഫ് ചെയ്ത് അരിച്ചെടുക്കുക. അരിച്ചെടുത്ത സേമിയ ആറിയതിനു ശേഷം ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക. എടുത്തു വച്ചിരിക്കുന്ന സേമിയയിലേക് രണ്ട് ടേബിൾ സ്പൂൺ മൈദ ചേർത്ത് കൊടുക്കുക. അതിൻറെ കൂടെ രണ്ട് ടേബിൾ സ്പൂൺ തൈര് കൂടി ചേർത്ത് കൊടുക്കുക.

ഇതിലേക്ക് രണ്ടോ അല്ലെങ്കിൽ മൂന്നോ ചെറുതായി അരിഞ്ഞ പച്ചമുളക് അതോടൊപ്പം ചെറുതായി അരിഞ്ഞ മീഡിയം സൈസിലുള്ള സവാളയും ചേർത്ത് കൊടുക്കുക. ഇതിലേക്ക് ചതച്ചെടുത്ത ചെറിയ കഷണം ഇഞ്ചിയും കുറച്ച് മല്ലിയിലയും അതോടൊപ്പം കുറച്ച് കറിവേപ്പിലയും ചേർത്ത് കൊടുക്കുക.

കറിവേപ്പിലയും മല്ലിയിലയും ചെറുതായി അരിഞ്ഞു വേണം ചേർത്ത് കൊടുക്കുവാൻ. ഇതിനു ശേഷം കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ചതച്ചെടുത്ത ചുവന്ന മുളകും കൂടി ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് കൊടുക്കുക.

മിക്സ് ചെയ്തതിനു ശേഷം പത്ത് നിമിഷത്തേക്ക് പാത്രം അടച്ചുവയ്ക്കുക. ഇതിനുശേഷം ഒന്നുകൂടി നന്നായി മിക്സ് ചെയ്ത് ചെറിയ വലിപ്പത്തിൽ ഉരുട്ടി എടുക്കുക. ഉരുട്ടി വെച്ച സേമിയ വറുത്തെടുക്കുന്നതിനായി ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി അതിലേക്ക് ഇട്ട് കൊടുക്കുക.

മീഡിയം ഫ്ളൈമിൽ വേണം ചെയ്യുവാൻ അല്ലാത്തപക്ഷം കരിഞ്ഞു പോകുവാൻ സാധ്യതയുണ്ട്. രണ്ടു ഭാഗവും മറിച്ചിട്ട് പാഗമായി വന്നാൽ ഗ്യാസ് ഓഫ്‌ ചെയ്ത് പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ചായയോടൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു സ്നാക്ക് ആണിത്. ടൊമാറ്റോ സോസ് അല്ലെങ്കിൽ ചില്ലി സോസിന്റെ കൂടെയോ ചേർത്ത് കഴിക്കാവുന്നതാണ്.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →