നല്ല പഞ്ഞി പോലെ സോഫ്റ്റായ ഉണ്ണിയപ്പം തയ്യാറാക്കാം. ഒരിക്കൽ കഴിച്ചാൽ ആ സ്വാദ് മറക്കില്ല

കേരളീയരുടെ സ്പെഷൽ അപ്പമാണ് ഉണ്ണിയപ്പം. ഉണ്ണിയപ്പം ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നമുക്ക് നോക്കാം. പച്ചരി – 2 കപ്പ്, പാലയൻ കോഡൻ പഴം – 150 ഗ്രാം, തേങ്ങാ കൊത്ത്, പശുവിൻ നെയ്യ് – 2 ടേബിൾ സ്പൂൺ, ഏലക്കായപ്പൊടി – 1 ടീസ്പൂൺ, വെല്ലം – 300 ഗ്രാം, എള്ള് – 1 ടീസ്പൂൺ, ഉപ്പ് –  നുള്ള്, വെള്ളം – 1 കപ്പ്.

ഇത്രയും ചേരുവകളാണ് വേണ്ടത്. ആദ്യം പച്ചരി കഴുകി ഒരു 6 മണിക്കൂർ കുതിരാൻ വയ്ക്കുക. പിന്നീട് വെല്ലം എടുത്ത് ഒരു പാനിലിട്ട് ഗ്യാസിൽ വയ്ക്കുക. പിന്നെ കുറച്ച് വെള്ളം ഒഴിച്ച് ഗ്യാസ് ഓണാക്കുക. വെല്ലം ഉരുക്കിയെടുക്കുക. ഇളക്കി കൊണ്ടിരിക്കണം. കരിഞ്ഞു പോവും. പിന്നെ ഒരു ചെറിയ കടായിയിൽ പശുവിൻ നെയ്യ് ഒഴിച്ച് തേങ്ങ കൊത്ത് ഇട്ട് ഇളം കളർ ആവുന്നതു വരെ വഴറ്റുക. ശേഷം ഉരുകി വന്ന ശേഷം അരിപ്പയിൽ അരിച്ചെടുക്കുക. പിന്നീട് 6 മണിക്കൂർ കഴിഞ്ഞ അരി മിക്സിയുടെ ജാറിലിട്ട് വെള്ളം ഒഴിച്ച് അരച്ചെടുക്കുക. വെള്ളം അധികം ആവരുത്. കുറച്ച് കട്ടിയിൽ അരക്കണം.

അരക്കുന്നത്  സോഫ്റ്റായി അരക്കരുത്. കുറച്ച് തരിവേണം. പിന്നീട് ഒരു ബൗളിൽ ഒഴിക്കുക. ശേഷം പഴം എടുത്ത് മിക്സിയിലിട്ട് അരച്ച് ഇതിൽ ഒഴിക്കുക. മിക്സാക്കുക. ശേഷം നമ്മൾ അരിച്ചെടുത്ത വെല്ലം ഒഴിക്കുക. കുറച്ച് ചൂടോടെ വേണം ഒഴിക്കാൻ. പിന്നെ കൈ കൊണ്ട് മിക്സ് ചെയ്യുക. പിന്നീട് എള്ള് ചേർക്കുക. ഒരു നുള്ള് ഉപ്പിടുക. ശേഷം നമ്മൾ നെയ്യിൽ വറുത്തെടുത്ത തേങ്ങാ കൊത്ത് ചേർക്കുക. പിന്നെ ഏലക്കായ് പൊടി ചേർക്കുക. അങ്ങനെ എല്ലാം കൂടി കൈ കൊണ്ട് മിക്സാക്കുക. ശേഷം മൂടി വച്ച് 8 മണിക്കൂർ വയ്ക്കുക.

8 മണിക്കൂർ കഴിഞ്ഞ ശേഷം ഉണ്ണിയപ്പത്തിൻ്റെ കൂട്ട് തുറന്നു നോക്കുക. ഒന്ന് ഇളക്കി കൊടുക്കുക. പിന്നീട് ഒരു ഉണ്ണിയപ്പത്തിൻ്റെ ചട്ടി എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിൽ ഓരോ കുഴിയിലായി നമ്മുടെ മാവ് ഒഴിക്കുക. കളർ കുറച്ച് മാറിയ ശേഷം തിരിച്ചിടുക. രണ്ടു ഭാഗവും പാകമായ ശേഷം എടുക്കുക. അങ്ങനെ എല്ലാ അപ്പവും തയ്യാറാക്കുക. അങ്ങനെ നമ്മുടെ സൂപ്പർ ഉണ്ണിയപ്പം റെഡി. ഇതു പോലെ ഒന്ന് തയ്യാറാക്കി നോക്കൂ. രുചികരമായ ഉണ്ണിയപ്പം കിട്ടും.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →