ഏറ്റവും നല്ലതാണ് സോയ ചങ്ക്സ്. ഇതുകൊണ്ടൊരു സ്പെഷ്യൽ കറിയാണ് ഞാൻ ഇന്നുണ്ടാക്കുന്നത്. അതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. സോയ ചങ്ക്സ് 100 ഗ്രാം, ചൂടുവെള്ളം, ഉപ്പ്, ഉള്ളി 2 എണ്ണം, തക്കാളി 2 എണ്ണം, മുളക് പൊടി 1 ടേബിൾ സ്പൂൺ, മല്ലിപ്പൊടി 1 1/2 ടീസ്പൂൺ, പെരുംജീരകം പൊടി 1/2 ടീസ്പൂൺ, വെളുത്തുള്ളി 4, ഇഞ്ചി ചെറിയ കഷണം, മല്ലി ചപ്പ്, പുതിനയില, പട്ട, ഗ്രാമ്പൂ, ഏലക്കായ്, എണ്ണ, ജീരകം 1/2 ടീസ്പൂൺ, ഖരം മസാല 1/4 ടീസ്പൂൺ.
ആദ്യം തന്നെ സോയ ചങ്ക്സ് എടുത്ത് ഒരു ബൗളിൽ ഇടുക. അതിൽ സോയ ചങ്ക്സ് മുങ്ങാൻ മാത്രം തിളച്ച വെള്ളം ഒഴിക്കുക.15 മിനുട്ട് വയ്ക്കുക. പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ എണ്ണ ഒഴിക്കുക. പിന്നീട് സോയ ചങ്ക് സ് പിഴിഞ്ഞെടുക്കുക. അത് എന്നെ ണയിൽ ഇട്ട് ഒന്നു വഴറ്റിയെടുക്കുക. പിന്നീട് മറ്റൊരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക.
അതിൽ എണ്ണ ഒഴിക്കുക. ശേഷം ഉള്ളി ,ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. ശേഷം തക്കാളി കൂടി ചേർത്ത് വഴറ്റുക. പുതിനയില ഇട്ട് ഇറക്കി വയ്ക്കുക. അത് തണുത്ത ശേഷം മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. പിന്നീട് ഒരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക.അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിൽ ഗ്രാമ്പൂ, പട്ട, ഏലക്കായ എന്നിവ ചേർക്കുക. ശേഷം ജീരകം ഇടുക. പിന്നീട് നമ്മൾ അരച്ചു വച്ച ഉള്ളി തക്കാളി ചേർക്കുക. ശേഷം മിക്സാക്കുക.
പിന്നീട് അതിൽ മഞ്ഞൾ പൊടി ചേർക്കുക. പിന്നെ മുളക് പൊടി ,മല്ലിപ്പൊടി ,പെരുംജീരകപ്പൊടി ചേർത്ത് മിക്സാക്കുക. ശേഷം സോയ ചങ്ക്സ് ചേർക്കുക. മിക്സാക്കുക. പിന്നീട്ട് കുറച്ച് വെള്ളം ചേർത്ത് മൂടിവയ്ക്കുക.2 മിനുട്ട് കഴിഞ്ഞ് തുറന്നു നോക്കി മിക്സാക്കുക. ശേഷം അതിൽ ഖരം മസാല ചേർക്കുക. മിക്സാക്കുക. പിന്നെ മല്ലി ചപ്പിട്ട് ഇറക്കി വയ്ക്കുക. നല്ല സൂപ്പർ രുചിയിൽ സോയ ചങ്ക്സ് കറി റെഡി. ചപ്പാത്തിയുടെ കൂടെയും, ചോറിൻ്റെ കൂടെയും, നാണിൻ്റെ കൂടെ ആയാലും സൂപ്പർ ടേസ്റ്റാണ്. എല്ലാവരും ട്രൈ ചെയ്ത് നോക്കൂ .തീർച്ചയായും ഇഷ്ടപ്പെടും.