സോയബീൻ കൊണ്ട് രുചികരമായ സോയ എഗ്ഗ് ഫ്രൈ റോസ്റ്റ്

സോയ ബീൻ കൊണ്ട് വളരെ രുചികരമായ ഒരു റോസ്റ്റ് ഉണ്ടാക്കാം. അതിന് എന്തൊക്കെ ചേരുവകൾ വേണമെന്നുള്ളത് നമുക്ക് നോക്കാം. സോയ ചങ്ക്സ് – 1 കപ്പ് ,മുട്ട -2 എണ്ണം, മുളക് പൊടി 1 ടീസ്പൂൺ, കുരുമുളക് പൊടി – 1/2 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, ഉപ്പ് – ആവശ്യത്തിന്, ഇഞ്ചി 1/2 ടീസ്പൂൺ, വെളുത്തുള്ളി – 1/2 ടീസ്പൂൺ, ജീരകം 1/2 ടീസ്പൂൺ, ഉള്ളി – 2 എണ്ണം, തക്കാളി – 2 എണ്ണം, കുരുമുളക് പൊടി – 1 ടീസ്പൂൺ, മുളക് പൊടി 1 ടീസ്പൂൺ, മല്ലിപ്പൊടി – 11/2 ടീസ്പൂൺ, മല്ലി ചപ്പ്.

ആദ്യം തന്നെ ഒരു പാനിൽ വെള്ളം എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. പിന്നീട് എടുത്ത് വച്ച സോയ ചങ്ക്സെടുത്ത് തിളച്ച വെള്ളത്തിൽ 2മിനുട്ട് ഒന്നു തിളപ്പിച്ചെടുക്കുക. ശേഷം അത് അരിച്ചെടുക്കുക. വെള്ളം പിഴിഞ്ഞെടുക്കണം. പിന്നെ ഒരു ബൗളെടുത്ത് അതിൽ സോയ ചങ്ക്സ് ഇടുക. അതിൽ മുട്ടപൊട്ടിച്ചിടുക. പിന്നെ മസാലകളായ മുളക് പൊടി, കുരുമുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത്  മിക്സാക്കുക. ശേഷം ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ കുറച്ച് എണ്ണ ഒഴിച്ച ശേഷം നമ്മൾ മിക്സാക്കി വച്ച സോയ ചേർക്കുക.

കുറച്ച് ഫ്രൈ ആയ ശേഷം ഇറക്കി വയ്ക്കുക. പിന്നീട് ഒരു കടായ് ഗ്യാസിൽ വയ്ക്കുക.അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം ജീരകം ഇടുക. പിന്നെ മുറിച്ചു വച്ച ഉളളി ചേർക്കുക.അതിൽ ഇഞ്ചി വെളുത്തുള്ളി ചേർക്കുക. കുറച്ച് വാടിയ ശേഷം ഉപ്പിടുക. പിന്നെ മുറിച്ചു വച്ച തക്കാളി ചേർക്കുക. ശേഷം മസാലകളായ കുരുമുളക് പൊടി, മുളക് പൊടി മല്ലിപ്പൊടി ഇവ ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുക. എല്ലാം മിക്സായി വാടിയ ശേഷം നമ്മൾ തയ്യാറാക്കി വച്ച സോയ എഗ്ഗ് ഫ്രൈ ഇടുക. ഒരു രണ്ടു മിനുട്ട് മൂടിവയ്ക്കുക. ശേഷം മുറിച്ചു വച്ച മല്ലി ചപ്പ് ചേർക്കുക.

നല്ല സൂപ്പർ സോയ ചങ്ക്സ് എഗ്ഗ് ഫ്രൈ റെഡി. സൂപ്പർ ടേസ്റ്റാണ്. എല്ലാവരും ഒന്നു ട്രൈ ചെയ്തു നോക്കു. ചപ്പാത്തിക്കൊക്കെ കൂട്ടി കഴിക്കാൻ എന്തൊരു രുചിയാണെന്നോ.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →