വെജിറ്റേറിയൻസിന് വളരെയധികം രുചികരമായ സോയ ചങ്ക്സ് കറി. ഇത് പെട്ടെന്ന് തന്നെ തയ്യാറാക്കിയെടുക്കാൻ സാധിക്കും. അപ്പോൾ രുചികരമായ ഈ സോയ ചങ്ക്സ് കറി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.
സോയ ചങ്ക്സ് – 1 കപ്പ് ,ഉള്ളി – 3 എണ്ണം, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടേബിൾസ്പൂൺ, ,പച്ചമുളക് – എണ്ണം, കുരുമുളക് പൊടി – 2 ടീസ്പൂൺ, മുളക് പൊടി – 1 ടേബിൾ സ്പൂൺ, പെരുംജീരകം പൊടി – 1 ടീസ് പൂൺ, തക്കാളി – 2 എണ്ണം, ഏലക്കായ – 2 എണ്ണം, പട്ട- ചെറിയ കഷണം, വെള്ളം, എണ്ണ, പച്ചമുളക് – 3 എണ്ണം, തക്കാളി സോസ് – 3 ടീസ്പൂൺ, കറിവേപ്പില, ഉപ്പ്, മല്ലി ഇല
ആദ്യം തന്നെ സോയ ചങ്ക്സ് എടുക്കുക. ശേഷം ഒരു പാത്രത്തിൽ വെള്ളമെടുത്ത് ഗ്യാസിൽ വയ്ക്കുക. പിന്നെ ഗ്യാസ് ഓണാക്കിയ ശേഷം അതിൽ വെള്ളം ഒഴിച്ച പാത്രം വച്ച് തിളപ്പിക്കുക. ആ തിളച്ച വെള്ളത്തിലേക്ക് സോയ ചേർക്കുക. അപ്പോൾ അതിൽ കുറച്ച് ഉപ്പ് ചേർക്കുക. അങ്ങനെ ഒരു അര മണിക്കൂർ വയ്ക്കുക.
ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. പിന്നെ അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിൽ ഏലക്കായയും പട്ടയും ഇട്ട് കൊടുക്കുക. ശേഷം ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ് ചേർക്കുക. ശേഷം നീളത്തിൽ അരിഞ്ഞ ഉള്ളി ചേർക്കുക. കുറച്ച് ഉപ്പ് ചേർത്ത് നല്ലതുപോലെ വഴറ്റുക.
ശേഷം മസാലകളായ കുരുമുളകുപൊടിയും, മുളക് പൊടിയും, മല്ലിപ്പൊടിയും, പെരും ജീരകപൊടിയും ചേർത്ത് വഴറ്റുക. കുറച്ച് വഴന്നു വരുമ്പോൾ അതിൽ തക്കാളി പേർക്കുക. വഴറ്റുക. തക്കാളി വഴന്നു വരുമ്പോഴേക്കും അതിൽ പച്ചമുളക് ചേർക്കുക. പിന്നീട് കറിവേപ്പിലയും, മല്ലി ഇലയും ചേർത്ത് ഇറക്കി വയ്ക്കുക. അങ്ങനെ നമ്മുടെ രുചികരമായ സോയ ചങ്ക്സ് കറി റെഡി.