ചോറിൻ്റെ കൂടെ ആയാലും രാവിലെ പ്രഭാത ഭക്ഷണത്തിൻ്റെ കൂടെ ആയാലും നമുക്ക് വ്യത്യസ്തമായ കറികൾ തയ്യാറാക്കാൻ ഇഷ്ടമുള്ളവരാണ്. എന്നാൽ നമുക്ക് ഇന്ന് ആരും തയ്യാറാക്കാത്ത സ്പെഷൽ കൊസുമല്ലി കറി തയ്യാറാക്കി നോക്കാം. അപ്പോൾ ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.
ഉരുളക്കിഴങ്ങ് – 1 എണ്ണം, വഴുതനങ്ങ – 2 എണ്ണം, ഉള്ളി – 1 എണ്ണം, തക്കാളി – 2 എണ്ണം, പച്ചമുളക് – 4 എണ്ണം, മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ, മല്ലിപ്പൊടി- 1 ടീസ്പൂൺ, പെരുംജീരകപ്പൊടി- 1/4 ടീസ്പൂൺ, ജീരകപ്പൊടി- 1/4 ടീസ്പൂൺ, കറിവേപ്പില കായ്മുളക് – 2 എണ്ണം,കടുക്- 1/2 ടീസ്പൂൺ, എണ്ണ- 1 ടീസ്പൂൺ, മല്ലി ഇല.
ആദ്യം ഉരുളക്കിഴങ്ങ് തോൽക്കളഞ്ഞ് മീഡിയം വണ്ണത്തിൽ മുറിച്ചെടുക്കുക. അതുപോലെ വഴുതനങ്ങ 2 പീസായി മുറിച്ച് എടുക്കുക. ശേഷം രണ്ടും കുക്കറിലിടുക. അതിൽ മഞ്ഞൾപൊടിയും, ഉപ്പും ചേർത്ത് പാകത്തിന് വെള്ളം ഒഴിച്ച് അടുപ്പിൽ വയ്ക്കുക. തീ കത്തിച്ച ശേഷം കുക്കർ മൂടി വച്ച് ഹൈ ഫ്ലെയ് മിൽ വച്ച് 3 വിസിൽ വരുത്തുക. ശേഷം ഇറക്കി വയ്ക്കുക.
പിന്നീട് ഒരു കടായ് എടുത്ത് അടുപ്പിൽ വയ്ക്കുക. അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ കടുകിട്ട് പൊട്ടിക്കുക. ശേഷം കറിവേപ്പിലയും, കായ്മുളകും ചേർക്കുക. ശേഷം ഉള്ളി അരിഞ്ഞ് ചേർക്കുക. കുറച്ച് ഉപ്പ് ചേർത്ത് വഴറ്റി എടുക്കുക. ഉള്ളി വഴന്നു വരുമ്പോൾ പച്ചമുളക് ചേർക്കുക.
വഴന്നു വരുമ്പോൾ തക്കാളി ചേർക്കുക. തക്കാളി വഴന്നു വരുമ്പോൾ അതിൽ മല്ലിപ്പൊടി, പെരുംജീരകപ്പൊടി, ജീരകപ്പൊടി എന്നിവ ചേർക്കുക. നല്ല രീതിയിൽ വഴറ്റി എടുക്കുക. അപ്പോഴേക്കും ഉരുളക്കിഴങ്ങും, വഴുതനങ്ങയും പാകമായോ എന്ന് കുക്കർ തുറന്ന് നോക്കുക. ശേഷം ഒന്ന് ഉരുളക്കിഴങ്ങും വഴുതനങ്ങയും ഒന്ന് സ്പൂൺ കൊണ്ട് അടിച്ച് കൊടുക്കുക. പിന്നീട് നമ്മൾ വഴറ്റിയെടുത്ത ഉള്ളി തക്കാളി ഇതിലോട്ട് ചേർത്ത് മിക്സാക്കുക. ശേഷം കറിക്ക് പാകമായ ഉപ്പ് കൂടി ചേർത്ത് കൊടുക്കുക.
പിന്നീട് ഒരു ചെറിയ കഷണം വെല്ലം ഇട്ട് കൊടുത്ത് ഇളക്കി കൊടുത്ത് മൂടിവച്ച് തിളപ്പിക്കുക. ടേസ്റ്റ് നോക്കുക. തീ ഓഫ് ചെയ്ത് ചെറുതായി അരിഞ്ഞ മല്ലി ഇലചേർത്ത് ഇറക്കിവയ്ക്കുക. സെർവ്വിംങ്ങ് പാത്രത്തിലേക്ക് മാറ്റുക. നല്ല ചൂടോടെ ചോറിൻ്റെ കൂടെയോ ഇഡ്ഡിലിയുടെ കൂടെ ഒക്കെ കഴിച്ചു നോക്കു. എന്തൊരു രുചിയാണെന്നോ. ഒരു തവണ ഇത് പോലെ ഒന്ന് തയ്യാറാക്കി നോക്കു.