പഞ്ഞി പോലെ സോഫ്റ്റായ ഒരു സ്പോഞ്ച് കേക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാം.


കൊയ്ക്ക് നാം പണ്ടൊക്കെ എപ്പോഴും ബേക്കറിയിൽ നിന്ന് വാങ്ങിയാണ് കഴിക്കുന്നത്. എന്നാൽ ഇപ്പോൾ വീടുകളിൽ കെയ്ക്ക് പരീക്ഷിച്ചു നോക്കാത്തവർ കുറവാണ്. പക്ഷേ ആദ്യമായി കെയ്ക്ക് ഉണ്ടാക്കാൻ നോക്കുന്നവർക്കും ഈസിയായി തയ്യാറാക്കാൻ പറ്റുന്ന ഒരു രെസിപ്പിയാണ് ഇന്ന് ഇവിടെ പറയുന്നത്. ഇതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. ബട്ടർ – 100 ഗ്രാം, പഞ്ചസാര – 1 കപ്പ്, മൈദ – 1 കപ്പ്, മുട്ട – 3 എണ്ണം, വാനില എസ്സൻസ് – 1 ടീസ്പൂൺ, ബേക്കിംങ് സോഡ – 1 ടീസ്പൂൺ, ഉപ്പ് – ഒരു നുള്ള്, ട്യൂട്ടി ഫ്രൂട്ടി, ജെറി. ആദ്യം തന്നെ ഒരു ബൗളിൽ മെൽട്ടായ ബട്ടർ ഇട്ട് കൊടുക്കുക. ശേഷം പൊടിച്ചെടുത്ത ഷുഗർ ചേർത്ത് കൊടുക്കുക. പിന്നീട് വിസ്ക്ക് കൊണ്ട് നല്ലവണ്ണം മിക്സ് ചെയ്യുക. ഇലക്ട്രിക് ബാറ്റർ ഉണ്ടെങ്കിൽ അതു കൊണ്ടും ബീറ്റ് ചെയ്തെടുക്കാം. ശേഷം 3 മുട്ടപൊട്ടിച്ച് ചേർക്കുക. മിക്സാക്കുക. പിന്നീട് മൈദ അരിച്ച് ചേർത്ത് കൊടുക്കുക. നല്ലതുപോലെ മിക്സാക്കി എടുക്കുക. ശേഷം ബേക്കിംങ് സോഡയും, വാനില എസൻസും, ഒരു നുള്ള് ഉപ്പും ചേർത്ത് മിക്സാക്കുക. അങ്ങനെ ബാറ്റർ മിക്സായിട്ടുണ്ടാവും. ശേഷം അതിൽ ട്യൂട്ടിഫ്രൂട്ടിയും, ജെറിയും ചേർത്ത് മിക്സാക്കുക. പിന്നീട് കെയ്ക്ക് ഉണ്ടാക്കുന്ന പാത്രം എടുത്ത് അതിൽ ബട്ടർ തടവികൊടുക്കുക. നിങ്ങളുടെ അടുത്ത് ബട്ടർ പേപ്പർ ഉണ്ടെങ്കിൽ അതിൽ ബട്ടർ പേപ്പർ വയ്ക്കാവുന്നതാണ്. ശേഷം നമ്മൾ തയ്യാറാക്കി വച്ച മിക്സ് കേക്കുണ്ടാക്കുന്ന പാത്രത്തിൽ ഒഴിക്കുക. ശേഷം ഒന്ന് തട്ടികൊടുക്കുക. ഒരു കുക്കർ ഗ്യാസിൽ വയ്ക്കുക. കുക്കർ ചൂടായ ശേഷം അതിൽ ഒരു സ്റ്റാൻ്റ് വച്ച് കൊടുക്കുക. ശേഷം അതിൽ കെയ്ക്ക് മിക്സ് ഒഴിച്ച പാത്രം വയ്ക്കുക. വിസിൽ വയ്ക്കാതെ മൂടി വയ്ക്കുക. പിന്നീട് ലോ ഫ്ലെയ്മിൽ 40 മിനുട്ട് പാകപ്പെടുത്തി എടുക്കുക. 40 മിനുട്ട് കഴിഞ്ഞ് ഒരു ടൂത്ത് പിക് കൊണ്ട് കുത്തി നോക്കുക. അപ്പോൾ ടൂത്ത് പിക്കിൽ ഒട്ടിപിടിക്കുന്നില്ലെങ്കിൽ ഇറക്കി വയ്ക്കുക. ശേഷം ചൂട് തണുത്തു വരാൻ വയ്ക്കുക. തണുത്തതിനു ശേഷം കമഴ്ത്തി വച്ച് ഇഷ്ടമുള്ള ഷെയ്പ്പിൽ മുറിച്ചെടുക്കുക. അങ്ങനെ നമ്മുടെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന കെയ്ക്ക് റെഡി. ഇങ്ങനെ എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കൂ. ആർക്കും ഈസിയായി തയ്യാറാക്കിയെടുക്കാം.