സ്രാവ് മീൻ കഴിക്കാത്തവർക്കും ഇഷ്ടപ്പെടുന്ന ഒരു അടിപൊളി തോരൻ

മത്സ്യം ഇല്ലെങ്കിൽ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുള്ളവരാണ് ചിലർ. എന്നാൽ ചിലർക്ക് സ്രാവ് മത്സ്യത്തിൻ്റെ  സ്മെൽ ഇഷ്ടപ്പെടില്ല. അതു കൊണ്ട് ഇങ്ങനെ ഒരു സ്രാവ് മീൻ തോരൻ തയ്യാറാക്കി നോക്കൂ. എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും. അതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

ഉള്ളി – 2 എണ്ണം, സ്രാവ് – 500, തേങ്ങ – 1 കപ്പ്, കായ് മുളക് – 3 എണ്ണം, മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ, പച്ചമുളക് – 6 എണ്ണം, വെളുത്തുള്ളി – 10 എണ്ണം, കറിവേപ്പില, ഉപ്പ്, കടുക് – 1/2 ടീസ്പൂൺ, ജീരകപ്പൊടി – 1/2 ടീസ്പൂൺ, കുടംപുളി / വാളൻപുളി – നെല്ലിക്ക വലുപ്പം., വെള്ളം.

നമുക്ക് ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആദ്യം തന്നെ സ്രാവെടുത്ത് കഷണങ്ങളാക്കിയ ശേഷം വൃത്തിയായി കഴുകുക. പിന്നീട് ഒരു ചട്ടിയിൽ ഇടുക. അതിൽ ചെറിയ കഷണങ്ങളായി അരിഞ്ഞ വെളുത്തുള്ളി, പച്ചമുളക് ചേർ ക്കുക. പിന്നീട് മഞ്ഞൾ പൊടി, ഉപ്പ് ചേർക്കുക, ശേഷം കൈ കൊണ്ട് മിക്സാക്കുക. പിന്നീട് അതിൻ്റെ നടുവിൽ കുടംപുളി വച്ച് അര ഗ്ലാസ് വെള്ളം ഒഴിക്കുക. ശേഷം ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. പിന്നീട് മൂടിവയ്ക്കുക. വഴറ്റുക.

ശേഷം വെള്ളം വറ്റിയ ശേഷം ഇറക്കി വയ്ക്കുക. സ്രാവായതു കൊണ്ട് നല്ലവണ്ണം പാകമാവണം. പിന്നെ ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ എണ്ണ  ഒഴിക്കുക. എണ്ണ ചൂടായ ശേഷം കടുക് ചേർത്ത് പൊട്ടിക്കുക. പിന്നീട് കായ് മുളകും കറിവേപ്പിലയും ചേർക്കുക. ശേഷം ചെറുതായി അരിഞ്ഞ ഉള്ളി ചേർക്കുക. കുറച്ചൊന്ന് വഴറ്റുക. പിന്നീട് ചിരവി വച്ച തേങ്ങ ചേർക്കുക. മിക്സാക്കുക. തേങ്ങ കുറച്ച് പാകമായ ശേഷം വേവിച്ചു വച്ച സ്രാവ് കുറച്ച് അടിച്ച് അതിൽ ചേർക്കുക. മിക്സാക്കുക. ഇറക്കി വയ്ക്കുക. യമ്മി ടേസ്റ്റിലുള്ള സ്രാവ് തോരൻ റെഡി.

ഇങ്ങനെ ഉണ്ടാക്കുമ്പോൾ സ്രാവിനുണ്ടാവുന്ന മണം ഉണ്ടാവില്ല. സ്രാവിൻ്റെ മണം കൊണ്ട്സ്രാവു കൂട്ടാത്തവർക്കും ഇത് ഇഷ്ടപ്പെടും.എല്ലാവരും  ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു തോരൻ തന്നെ ആയിരിക്കും.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →