ഈവിനിംങ് സ്നാക്സ് നമ്മൾ വടകളൊക്കെ ഉണ്ടാക്കാറുണ്ടെങ്കിലും സുഖിയൻ നാം ഉണ്ടാക്കുന്നത് വളരെ കുറവാണ്. എന്നാൽ നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ചായക്കടി തന്നെയാണ് സുഖിയൻ. ചായക്കടകളിൽ ചെന്നാൽ നാം വടകളുടെ കൂട്ടത്തിൽ സുഖിയനെയും കാണാറുണ്ട്. ആ സുഖിയൻ ഉണ്ടാക്കുവാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
ചെറുപയർ – 2 കപ്പ്, തേങ്ങ 1, വെല്ലം – 6 എണ്ണം, ഏലക്കായ പൊടി 1 ടേബിൾ സ്പൂൺ, നെയ്യ് – 2 ടേബിൾ സ്പൂൺ, മൈദ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, വെള്ളം – ആവശ്യത്തിന്, എണ്ണ – ആവശ്യത്തിന്.
ആദ്യം ചെറുപയർ നല്ലവണ്ണം കഴുകി ഒരു 5 മണിക്കൂർ കുതിരാൻ വയ്ക്കുക. അഞ്ച് മണിക്കൂർ കഴിഞ്ഞ് ചെറുപയറിനെ കുക്കറിൽ ഇട്ട് വേവിച്ചെടുക്കുക. മുങ്ങാൻ മാത്രം വെള്ളം ചേർക്കുക. അധികം വെള്ളം ഒഴിക്കരുത്. പാകത്തിന് കിട്ടില്ല. 6 വിസിൽ വന്നതിനു ശേഷം ഓഫാക്കുക. ചൂടു തണിഞ്ഞ ശേഷം ചെറുപയർ കുറച്ച് ഉടയ്ക്കുക. ശേഷം വെല്ലം എടുത്ത് ഒരു പാനിൽ ഇട്ട് അതിൽ കുറച്ച് വെള്ളം ഒഴിച്ച് ഗ്യാസിൽ വച്ച് ലോ ഫെയ്മിൽ തയ്യാറാക്കി എടുക്കുക. ഇളക്കി കൊടുക്കണം. ഇല്ലെങ്കിൽ കരിഞ്ഞു പോവും. വെല്ലം അലിഞ്ഞ ശേഷം ചൂടോടുകൂടി ഒരു അരിപ്പയെടുത്ത് അരിച്ചെടുക്കുക. ശേഷം ഒരു ബൗളിൽ ഉടച്ച ചെറുപയർ ഇടുക. പിന്നീട് തേങ്ങയും ഏലക്കായയുടെ പൊടിയും ,തയ്യാറാക്കി വച്ച വെല്ലവും ചേർത്ത് കുഴക്കുക.
പിന്നെ കുറച്ച് മൈദ എടുത്ത് ഒരു ബൗളിൽ ചേർക്കുക. പിന്നീട് കുറച്ച് മഞ്ഞൾ പൊടിയും ഒരു നുള്ള് അപ്പക്കാരവും ഇട്ട് സ്പൂണെടുത്ത് മിക്സ് ചെയ്ത് തയ്യാറാക്കി എടുക്കുക. ചെറുപയർ വെല്ലത്തിലിട്ട് കുഴച്ചു വച്ചത് ഓരോ ഉരുളകളാക്കി വയ്ക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കിയ ശേഷം എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം സുഖിയനെടുത്ത് മൈദയിൽ മുക്കി എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക. ഇങ്ങനെ ഓരോ സുഖിയനും തയ്യാറാക്കിയെടുക്കുക. വട ഒക്കെ ഉണ്ടാക്കി മടുക്കുമ്പോൾ വെറ്റെറ്റി സ്നാക്സാണിത്. എല്ലാവരും ഒന്നു തയ്യാറാക്കി നോക്കൂ. സമയം കിട്ടുമ്പോൾ കുട്ടികൾക്ക് ഒക്കെ തയ്യാറാക്കി കൊടുക്കൂ. ഹെൽത്തി സ്നാക്സാണിത്.