tandoori chicken toffee

തന്തൂരി ചിക്കൻ ടോഫി.. ആരും ഉണ്ടാക്കാത്ത സ്പെഷൽ ഐറ്റം.. പുതിയ രുചിക്കൂട്ട്

ഇന്നൊരു സ്പെഷൽ വിഭവം ഉണ്ടാക്കാം. ചിക്കൻ  ഇഷ്ടമില്ലാത്തവർ വളരെ വിരളമാണല്ലോ. ചിക്കൻ കൊണ്ടുള്ള ഏതു വിഭവവും വളരെ ടേസ്റ്റിയുമാണ്. ഇന്നൊരു തന്തൂരി ചിക്കൻ ടോഫി ട്രൈ ചെയ്തു നോക്കാം. ശരിക്കും ഒരു മിഠായി  പോലെ ഉണ്ടാവും. ഇതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

ചിക്കൻ 500 ഗ്രാം, മൈദ – 2 കപ്പ്, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടീസ്പൂൺ, എണ്ണ – 3 ടേബിൾ സ്പൂൺ, മുളക് പൊടി – 1/2 ടീസ്പൂൺ, മല്ലിപ്പൊടി – 1/2 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, ജീരകപ്പൊടി – 1/2 ടീസ്പൂൺ, കുരുമുളക് പൊടി – 1/4 ടീസ്പൂൺ, ചെറുനാരങ്ങ  – 1, തൈര് – 2 ടേബിൾ സ്പൂൺ, ഖരം മസാല – 1/2 ടീസ്പൂൺ, വെള്ളം.

ആദ്യം തന്നെ ബോൺലെസ്സ് ചിക്കൻ എടുത്ത് കഴുകി ഒരു ബൗളിൽ ഇടുക. അതിൽ മസാലകളായ മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി, ഖരം മസാല, ജീരകപ്പൊടി, ഖരം മസാലപ്പൊടി ,കുരുമുളക് പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. പിന്നീട് പാകത്തിന് ഉപ്പ് ചേർക്കുക.

ചെറുനാരങ്ങയുടെ നീരും തൈരും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം കവർ ചെയ്ത് ഒരു മണിക്കൂർ വയ്ക്കുക. പിന്നീട് ഒരു ബൗളെടുത്ത് അതിൽ മൈദ ഇടുക. ഉപ്പിടുക. എണ്ണ ഒഴിക്കുക. പിന്നീട് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. ശേഷം ഒരു 20 മിനുട്ട് മൂടിവയ്ക്കുക. പിന്നെ നമ്മൾ തയ്യാറാക്കി വച്ച ചിക്കൻ എടുക്കുക. ഒരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കിയ ശേഷം അതിൽ കുറച്ച് എണ്ണ ഒഴിക്കുക. പിന്നെ തയ്യാറാക്കി വച്ച ചിക്കൻ അതിലിട്ട്  വേവിച്ചെടുക്കുക.

പാകമായ ശേഷം ഇറക്കി വയ്ക്കുക. പിന്നെ ഒരു ചപ്പാത്തി പലക എടുത്ത് ചപ്പാത്തി പരത്തുന്നതു പോലെ പരത്തുക. അത് ഒരു ചെറിയ വാട്ടി കൊണ്ട് വട്ടത്തിൽ മുറിക്കുക. അങ്ങനെ മുഴുവൻ പരത്തി മുറിക്കുക. മുറിച്ച ഓരോന്നിലും തയ്യാറാക്കി വച്ച ചിക്കൻ്റെ ഒരു പീസ് വയ്ക്കുക. പിന്നെ മടക്കുക.2 സൈഡിലും മുട്ടായി ചുരുട്ടുന്നതു പോലെ ചുരുട്ടി എടുക്കുക.

പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് അതിൽ ഫ്രൈ ചെയ്യാനാവശ്യമായ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം തയ്യാറാക്കി വച്ച ചിക്കൻ ടോഫി ഇടുക. രണ്ടു ഭാഗവും ഫ്രൈ ചെയ്യുക. കോരിയെടുക്കുക. ഓരോന്നും അങ്ങനെ ഫ്രൈ ചെയ്യുക. അങ്ങനെ സൂപ്പർ ചിക്കൻ ടോഫി റെഡി. ടൊമാറ്റോ സോസ് കൂട്ടി കഴിക്കാൻ വളരെ രുചിയാണ്. എല്ലാവരും ഒന്നു ട്രൈ ചെയ്തു നോക്കൂ.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →