egg roast

ഇത്രയും രുചിയിൽ ഒരു മുട്ട റോസ്റ്റ് കഴിച്ചിട്ടുണ്ടോ? റെസ്റ്റോറൻ്റ് സ്റ്റൈൽ മുട്ട റോസ്റ്റ് റെഡി

മുട്ട കറിയേക്കാൾ രുചിയാണ് മുട്ട റോസ്റ്റ് കഴിക്കാൻ. കുട്ടികൾക്ക് ഒക്കെ റോസ്റ്റ് തന്നെയാണ് ഇഷ്ടപ്പെടുക. അതു കൊണ്ട് ചപ്പാത്തിക്കായാലും, നീർദോശക്കായാലും ഇങ്ങനെയൊരു റോസ്റ്റ് കിട്ടിയാൽ ഒന്നും വേണ്ട. അപ്പോൾ അതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

മുട്ട – 6 എണ്ണം, ഉള്ളി – 4 എണ്ണം, ഇഞ്ചി – ചെറിയ കഷണം, വെളുത്തുള്ളി – 4 എണ്ണം, പച്ചമുളക് – 3 എണ്ണം, പെരുംജീരകം – 1/4 ടീസ്പൂൺ, കുരുമുളക് – 1/2 ടീസ്പൂൺ, കറിവേപ്പില, മുളക് പൊടി – 1 1/2ടീസ്പൂൺ, മല്ലിപ്പൊടി – 2 ടീസ്പൂൺ, ഗരം മസാല – 1/2 ടീസ്പൂൺ, വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ, തക്കാളി – 1 എണ്ണം, ഉപ്പ്

ആദ്യം തന്നെ മുട്ട എടുത്ത് കഴുകി ഒരു പാത്രത്തിൽ ഇടുക. അതിൽ മുങ്ങാൻ മാത്രം വെള്ളം ഒഴിച്ച് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.തിളച്ച ശേഷം മീഡിയം ഫ്ലെയ് മിൽ 10 മിനുട്ട് വേവിച്ചെടുക്കുക. പൊട്ടി പോകാതിരിക്കാൻ കുറച്ച് ഉപ്പ് ഇട്ട് കൊടുക്കുക. ശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം, കുരുമുളക് എന്നിവ ഇട്ട് അരച്ചെടുക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക.അതിൽ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിൽ നമ്മൾ അരച്ചു വച്ചത് ചേർക്കുക. അതിൻ്റെ പച്ചമണം മാറിയ ശേഷം നീളത്തിൽ അരിഞ്ഞ ഉള്ളിയും കറിവേപ്പിലയും ചേർക്കുക. ഉളളി വേഗത്തിൽ പാകമാവാൻ ഉപ്പിടുക. നിർത്താതെ ഇളക്കി കൊടുത്ത് വഴറ്റുക.

പിന്നെ പച്ച മുളക് ചേർക്കുക. ശേഷം ഉള്ളി കളർ മാറിയ ശേഷം അതിൽ മസാലകൾ ചേർക്കുക. മഞ്ഞൾ പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് വഴറ്റുക. പിന്നീട് ശേഷം നീളത്തിൽ അരിഞ്ഞ തക്കാളി ചേർക്കുക. പിന്നീട് മൂടി വച്ച് അഞ്ച് മിനുട്ട് വഴറ്റുക. ശേഷം തുറന്നു നോക്കി കുറച്ച് വെള്ളം ഒഴിക്കുക. മിക്സാക്കുക. പിന്നീട് അതിൽ വേവിച്ച മുട്ട തോട് കളഞ്ഞ് രണ്ട് കഷണമാക്കി ചേർത്ത് കൊടുക്കുക. മിക്സാക്കുക. ശേഷം ഇറക്കി വയ്ക്കുക

റെസ്റ്റോറൻ്റ് സ്റ്റൈൽ മുട്ട റോസ്റ്റ് റെഡി. കടയിൽ കിട്ടുന്ന അതേ രുചിയായിരിക്കും ഈ മുട്ട റോസ്റ്റിന്. എല്ലാവരും ഒന്നു തയ്യാറാക്കി നോക്കൂ.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →