tea cake

നല്ല രുചികരമായതും സോഫ്റ്റായതുമായ ഒരു ടീ കേക്കാണ് ഇത്. നമുക്ക് വീട്ടിൽ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം.

നല്ല രുചികരമായതും സോഫ്റ്റായതുമായ ഒരു ടീ കേക്കാണ് ഇത്. നമുക്ക് വീട്ടിൽ  വളരെ പെട്ടെന്ന്  ഉണ്ടാക്കാൻ പറ്റുന്ന കേക്കാണിത്. അതിന് അധികം ചേരുവകൾ ഒന്നും തന്നെ ആവശ്യമില്ല. ഇതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ബട്ടർ – 150 ഗ്രാം, പഞ്ചസാര പൊടിച്ചത് – 150 ഗ്രാം, ലെമൺ എസൻസ് – 1/2 ടീസ്പൂൺ, മുട്ട – 3 എണ്ണം, പൗഡർ മിൽക്ക് – 20 ഗ്രാം, ബേക്കിംങ് പൗഡർ – 1/4 ടീസ്പൂൺ, മൈദ – 150 ഗ്രാം.

ആദ്യം തന്നെ ഒരു ബൗളെടുത്ത് അതിൽ വെണ്ണ ഇടുക. അത് ഒരു ഇലക്ട്രിക് ബീറ്റർ കൊണ്ട് ബീറ്റ് ചെയ്യുക. അല്ലെങ്കിൽ വിസ്ക് ഉപയോഗിച്ച് ബീറ്റ് ചെയ്യുക. അതിൽ പൊടിച്ചു വച്ച പഞ്ചസാര ചേർത്ത് മിക്സ് ചെയ്യുക. അതിനു ശേഷം അതിൽ മുട്ട ചേർത്ത് ബീറ്റ് ചെയ്യുക. പിന്നീട് ബേക്കിംങ് പൗഡർ ചേർക്കുക. കൂടാതെ കുറച്ച് പാൽപ്പൊടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുക. പിന്നീട് മൈദ ഒരു ബൗളിൽ അരിച്ചെടുക്കുക. അത് നമ്മൾ ബീറ്റ് ചെയ്ത ബട്ടർ പഞ്ചസാര മിക്സിൽ ചേർക്കുക. പിന്നെയും ബീറ്റ് ചെയ്യുക.

അതിനു ശേഷം ഒരു കുക്കറെടുക്കുക.ഒവനിൽ വേണമെങ്കിൽ അതിലും ഉണ്ടാക്കാം. ഞാൻ കുക്കറിലാണ് ഉണ്ടാക്കുന്നത്. കുക്കറ്റെടുത്ത് ആദ്യം തന്നെ ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. കുക്കർ ചൂടാവേണം. അതിൽ ഒരു സ്റ്റാൻഡ് വയ്ക്കുക. പിന്നീട് കേക്കിൻ്റെ പാത്രത്തിൽ കുറച്ച് ബട്ടർ തടവുക. ശേഷം  തയ്യാറാക്കി വച്ച കേക്കിൻ്റെ മിക്സ് കേക്ക് ഉണ്ടാക്കുന്ന പാത്രത്തിൽ ഒഴിക്കുക. അതെടുത്ത് കുക്കറിൽ വച്ച് മൂടിവയ്ക്കുക. വിസിൽ ഇടാൻ പാടില്ല.45 മിനുട്ടെങ്കിലും ലോ ഫ്ലെയ്മിൽ പാകമാവാൻ വയ്ക്കുക. 45 മിനുട്ട് കഴിഞ്ഞ് പാകമായോ എന്ന് നോക്കുക. ഒരു ടീത്ത് പിക്കെടുത്ത് കുത്തി നോക്കുക.അതിൽ പറ്റുന്നില്ലെങ്കിൽ പാകമായിട്ടുണ്ടാവും.

നല്ല സൂപ്പർ രുചിയിലുള്ള ടീകേക്ക് റെഡി. 10 മിനുട്ട് കഴിഞ്ഞ് ചൂടാറിയ ശേഷം മറ്റൊരു പാത്രത്തിൽ കമഴ്ത്തുക. പിന്നെ ചെറിയ കഷണങ്ങളായി മുറിച്ച് വയ്ക്കുക. നല്ല പന്നി പോലത്തെ കെയ്ക്ക് വൈകുന്നേരത്തെ ചായയുടെ കഴിച്ചു നോക്കൂ. സൂപ്പർ ടേസ്റ്റാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കു.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →