ഈയൊരു ചിക്കൻ കറി കഴിച്ചവർ വളരെ കുറവായിരിക്കും. ചിലർ റസ്റ്റോറൻ്റിൽ വച്ച് കഴിച്ചു കാണും. എന്നാൽ ഇനി എവിടെയും പോവേണ്ടതില്ല. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. അപ്പോൾ ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ ആവശ്യമെന്ന് അറിയേണ്ടേ.
എല്ലില്ലാത്ത ചിക്കൻ – 500ഗ്രാം, ഇളനീർ – ഒന്ന്, തേങ്ങാപാൽ – 100 മില്ലി, ചെറിയ ഉള്ളി – 100 ഗ്രാം, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടേബിൾ സ്പൂൺ, അണ്ടിപരിപ്പ് പെയ്സ്റ്റ്- 1/4 കപ്പ്, തൈര് – 2 ടേബിൾ സ്പൂൺ, പച്ചമുളക് – 5 എണ്ണം, തക്കാളി – 3 എണ്ണം, കറിവേപ്പില, മല്ലി ഇല, മല്ലിപ്പൊടി – 2 ടീസ്പൂൺ, ഗരം മസാല – 1 ടീസ്പൂൺ, കുരുമുളക്പൊടി-1 ടീസ്പൂൺ, ഏലക്കായ- 4 , ഗ്രാമ്പൂ- 4 എണ്ണം, പട്ട- 2 ചെറിയ കഷണം, കുരുമുളക് – 4 എണ്ണം, ഉപ്പ്, എണ്ണ – ആവശ്യത്തിന്, ഇളനീർ വെള്ളം- ഒരു ഇളനീരിൻ്റേത്. ഇനി തയ്യാറാക്കാം.
ആദ്യം ബോൺലെസ്സ് ചിക്കൻ കഴുകി വൃത്തിയാക്കി വയ്ക്കുക. ശേഷം ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓൺ ചെയ്യുക. ശേഷം അതിൽ പട്ട, ഗ്രാമ്പൂ, ഏലക്കായ, കുരുമുളക് എന്നിവ ചേർക്കുക. ശേഷം ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് വഴറ്റുക. പിന്നെ ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് ചേർത്ത് വഴറ്റുക. ശേഷം പച്ചമുളക് അരിഞ്ഞത് ചേർക്കുക. ഇനി നമുക്ക് കറിവേപ്പില കൂടി ചേർക്കുക. ശേഷം കഴുകി വൃത്തിയാക്കിയ ചിക്കൻ ചേർക്കുക.
ശേഷം കുരുമുളക് പൊടിയും, മഞ്ഞൾ പ്പൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവയും ഉപ്പും ചേർത്ത് മിക്സാക്കുക. ശേഷം തക്കാളി അരിഞ്ഞത് ചേർക്കുക. പിന്നെ മൂടിവച്ച് 5 മിനുട്ട് ലോ ഫ്ലെയ്മിൽ വേവിക്കുക. ശേഷം തുറന്നു നോക്കി ഇളനീർ വെള്ളം ഒഴിക്കുക. മീഡിയം ഫ്ലെയ്മിൽ മൂടിവച്ച് വേവിക്കുക. പിന്നെ ചിക്കൻ പാകമായ ശേഷം അതിൽ തേങ്ങാപാലിൽ ഇളനീർ കാമ്പ് അരച്ചത് ചേർക്കുക. ശേഷം മിക്സാക്കുക.
അത് തിളച്ചു വരുമ്പോഴേക്കും അണ്ടിപരിപ്പ് അരച്ചത് ചേർത്ത് മിക്സാക്കുക. അങ്ങനെ നമ്മുടെ രുചികരമായ ഇളനീർ ചിക്കൻ്റെ ടേസ്റ്റ് നോക്കുക. ശേഷം മല്ലിയില കൂടി ചേർത്ത് മിക്സാക്കി ഇറക്കി വയ്ക്കുക. ചിക്കൻ വ്യത്യസ്തമായത് കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഇതൊന്ന് ട്രൈ ചെയ്ത് നോക്കു.