ഇഡ്ഡിലി, ദോശയ്ക്ക് ഇതുണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട

ചട്നികൾ ഒക്കെ പല വിധത്തിൽ ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് നാം ഓരോരുത്തരും. ഇഡ്ഡിലിയ്ക്കും ദോശയ്ക്കും ഒരേ വിധത്തിലുള്ളത് ചട്നി ഉണ്ടാക്കി കഴിച്ചു മടുത്തു കഴിഞ്ഞാൽ വേറെ വിധത്തിൽ ഉണ്ടാക്കി നോക്കൂ. ഞാൻ ഒരു എളുപ്പത്തിലുള്ള ചട്നിയാണ് പറയാൻ പോവുന്നത്. തക്കാളി ചട്നി. ഇതുണ്ടാക്കാൻ വളരെ എളുപ്പമാണ്. എല്ലാവർക്കും ഇഷ്ടടമാവുകയും ചെയ്യും. എന്തൊക്കെ വേണമെന്ന് നോക്കാം.

ഉള്ളി- 1 1/2 എണ്ണം, തക്കാളി- 3 എണ്ണം, ഇഞ്ചി- ചെറിയ കഷണം,മുളക് പൊടി- 1 ടീസ്പൂൺ, കറിവേപ്പില, പഞ്ചസാര- 1 ടീസ്പൂൺ, ഉപ്പ്- ആവശ്യത്തിന്, കടുക്- 1 ടീസ്പൂൺ, എണ്ണ.

ഇത്രയും സാധനങ്ങൾ കൊണ്ട് വളരെ എളുപ്പത്തിൽ രുചികരമായ ചട്നി ഉണ്ടാക്കിയെടുക്കാം. ആദ്യം ഒരു തവ ഒടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കിയ ശേഷം അതിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിക്കുക. അതിലേക്ക് അരിഞ്ഞുവച്ച ഉള്ളി ഇടുക. അപ്പോൾ തന്നെ ഉപ്പിടുക. ഇങ്ങനെ ചെയ്താൽ ഉള്ളി പെട്ടെന്ന് വാടികിട്ടും. അതിനു ശേഷം അതിൽ ചെറിയ കഷണങ്ങളായി അരിഞ്ഞ ഇഞ്ചിയിടുക. പിന്നീട് കഷണങ്ങളാക്കിയ തക്കാളി ഇടുക. തക്കാളി കുറച്ച് വാടിയ ശേഷം അതിലേക്ക് മുളക് പൊടി ഇട്ടു കൊടുക്കുക. പിന്നീട് നല്ലവണ്ണം ഇളക്കി വേവിക്കുക. ലോ ഫെയ്മിൽ മാത്രമേ വയ്ക്കാവൂ. പിന്നീട് കുറച്ച് പഞ്ചസാര ഇടുക. ഒന്നിളക്കി കൊടുക്കുക. അതിനു ശേഷം ഗ്യാസ് ഓഫാക്കുക.

പാകമായ തക്കാളി ചട്നി ചൂടാറാൻ വേണ്ടി വയ്ക്കുക. ചൂട് തണിഞ്ഞ ശേഷം മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. ഒരിക്കലും ചൂടോടെ അരക്കരുത്. മുഴുവൻ തെറിച്ചു പോവും. പിന്നീട് അരച്ച ചട്നി ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം ഒരു തവഎടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കി തവയിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം കടുകിടുക. പിന്നീട് കുറച്ച് കറിവേപ്പില ചേർക്കുക. ഇതെടുത്ത് ചട്നിയിലോട്ട് കഴിക്കുക. നല്ല ടേസ്റ്റി ചട്നി റെഡി. ദോശയ്ക്കും, ഇഡ്ഡി ലിക്കും ഒന്നു ഉണ്ടാക്കി നോക്കു.വളരെ രുചിയാണ് കേട്ടോ..

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →