ബിരിയാണികളുടെ രാജാവ് എന്നറിയപ്പെടുന്ന തലശ്ശേരി ബിരിയാണി ഉണ്ടാക്കാം.

ബിരിയാണികള്‍ മലയാളിക്ക് സുപരിചിതമായിട്ട് ഏറെ കാലങ്ങളായി, പലതരം ബിരിയാണികള്‍ ഇന്ന് വീടുകളില്‍ തയ്യാറക്കാറുണ്ട്. എങ്കിലും തലശ്ശേരി ബിരിയാണി എന്നുപറയുമ്പോള്‍ അതിലൊരു പുതുമയുണ്ട് അതിനുകാരണം, തലശ്ശേരി ബിരിയാണിയുടെ മണവും രുചിയും ഏറേ വ്യത്യസ്തമായതിനാലാണ്. തലശ്ശേരി ബിരിയാണി എളുപ്പത്തില്‍ നമ്മുക്കു വീട്ടില്‍ തയ്യറാക്കുന്നതെങ്ങനെയെന്ന് നോക്കാം. അതിനുവേണ്ട സാധനങ്ങളും ചേരുവകകളും നമുക്ക് ആദ്യം പരിചയപ്പെടാം.

ചിക്കന്‍ തൊലികളഞ്ഞത് 1 കിലോഗ്രം, തക്കാളി 4 എണ്ണം വലുത്, വെളുത്തുള്ളി പേസ്റ്റാക്കിയത് 2 ടെബിള്‍സ്പൂണ്‍, സവോള – 2 എണ്ണം ചറുതായി നീളത്തിൽ അരിഞ്ഞത്, ഇഞ്ചി പേസ്റ്റാക്കിയത് 2 ടെബിള്‍സ്പൂണ്‍, പച്ചമുളക് പേസ്റ്റാക്കിയത് 2 ടീസ്പൂണ്‍, ബിരിയാണി മസാല 2 ടീസ്പൂണ്‍, തൈര് 1 ടെബിള്‍സ്പൂണ്‍, മഞ്ഞള്‍പൊടി ഒരുനുള്ള്, മല്ലിയില 1 പിടി, പുതിനയില 1 പിടി, ഓയില്‍ ആവശ്യത്തിന്, ഉപ്പ് ആവശ്യത്തിന്.

ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം- തക്കാളി അരിഞ്ഞുവയ്ക്കുക ഒരു പാനില്‍ എണ്ണചൂടാക്കി തക്കാളി വഴറ്റിയെടുക്കുക ഇതിലേക്ക് പേസ്റ്റാക്കി വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവചേര്‍ത്ത് വഴറ്റുക. നന്നായിവാടിയശേഷം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക ഇനി ഇതിലേക്ക് എറ്റവു പ്രധാനപ്പെട്ട ചേരുവ ആയ തലശ്ശേരി മസാല ചേര്‍ത്തുകൊടുക്കാം

തയ്യാറാക്കുന്നവിധം- ഗ്രാമ്പു 4, ഏലക്ക 4, ജാതിക്ക അരടീസ്പൂണ്‍, ജാതിപത്രി 2 ഇതള്‍, കറുവപ്പട്ട 2 ചെറുത്, തക്കോലം 5, കുരുമുളക് അരടീസ്പൂണ്‍, ഉണക്കമുളക് 2, പെരുംജീരകം 1 ടീസ്പൂണ്‍, ജീരകം അരടീസ്പൂണ്‍, കശകശ 1 ടീസ്പൂണ്‍.

ഇവ ഫ്രഷായിതന്നെ പൊടിച്ചുചേര്‍ക്കാന്‍ ശ്രദ്ധിക്കണം എങ്കിലേ ബിരിയാണിക്ക് നല്ല മണം ഉണ്ടാകു. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് നന്നായി മിക്സ്സ് ചെയ്തുകൊടുക്കുക അടച്ച് വെച്ച് വെവിക്കുക കുറച്ച് മല്ലിയില, പുതിനയില ചേര്‍ത്ത് മിക്സ്സ് ചെയ്യുക. തക്കാളിയുടെ പുളി അനുസരിച്ച് തൈര് ചേര്‍ത്തു കൊടുക്കുക. ഗ്രേവി കുറുകുന്നതുവരെ കാത്തിരിക്കുക അതിനുശേഷം കനംകുറച്ച് അരിഞ്ഞെടുത്ത സവാള ഫ്രൈ ചെയ്തെടുക്കാം. ഓയില്‍ നന്നായി ചൂടായി വരുമ്പോള്‍ സവാളയിട്ട് വഴറ്റുക ബ്രൗണ്‍ നിറമാകുമ്പോള്‍ കുറച്ച് പഞ്ചസാര ചേര്‍ത്ത് വളരെ ക്രിസ്പിയായി വറത്തുകൊരുക. അതിനുശേഷം ഈ എണ്ണയില്‍ തന്നെ കിസ്മിസ് അണ്ടിപ്പരിപ്പ് എന്നിവ വറുത്ത് കോരാം.

ഇനി റൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ജീരകശാല അരി 4 കപ്പ് ഇതാണ് മിക്കവാറും എല്ലാവരും തലശ്ശേരി ബിരിയാണിക്ക് ഉപയോഗിക്കുന്നത് ഇത് കഴുകി വെള്ളം വാര്‍ന്നുപോകാന്‍ വെക്കണം ഓയില്‍ 1 ടെബിള്‍സ്പൂണ്‍ നെയ്യ് 2 ടെബിള്‍സ്പൂണ്‍ ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് അരി ഒന്ന് ചെറുതായി ഫ്രൈ ചെയ്ത് എടുക്കുക ഇതിലേക്ക് 5 കപ്പ് വെള്ളം ഒഴിക്കുക. വെള്ളം തിളയ്ക്കുമ്പോഴേക്കും നേരത്തേ എടുത്തുവച്ചിരിക്കുന്ന ഗ്രാമ്പു, എലക്ക, പെരുംജീരകം, കുരുമുളക്, കറുകപ്പട്ട എന്നിവ ചെര്‍ക്കുക. ഇതിനുശേഷം ഉപ്പ് ചേര്‍ക്കുക ഇനി ഒരു മുറി നാരങ്ങയുടെ നീരുകൂടി ചേര്‍ക്കുക. ഇനി പാത്രം അടച്ചുവച്ച് വെയ്റ്റ് വയ്ക്കാം നല്ലതീയില്‍ 2 മിനിറ്റ് വയ്ക്കുക.

അതിനുശേഷം തീ കുറച്ച് 5 മിനിട്ട് വയ്ക്കുക അപ്പോഴേക്കും വെള്ളം നന്നായി വറ്റിയിരിക്കും അതിനുശേഷം ഇത് വങ്ങിവയ്ക്കാവുന്നതാണ്. അതിനുശേഷം ചിക്കന്‍കറിയിലേക്ക് കുറച്ച് റൈസ് ചേര്‍ക്കുക അതിനുമുകളില്‍ സവള വറുത്തത് അണ്ടിപ്പരിപ്പ്, കിസ്മിസ്, മല്ലിയില, പുതിനയില എന്നിവ വിതറുക വെണമെങ്കില്‍ 1 സ്പൂണ്‍ നെയ്യ് അതിനുമുകളില്‍ ചേര്‍ത്തുകൊടുക്കുക, ബാക്കി റൈസ്കൂടി അതിനുമുകളില്‍ ലയറുകളായി ചേര്‍ക്കുക അതിനുശേഷം പാത്രം മുടിവെയ്ക്കാം. ഒരു പഴയതവ എടുത്ത് സ്റ്റൗവില്‍വച്ച് ചൂടാക്കാം, എന്നിട്ട് ബിരിയാണിയിരിക്കുന്ന പാത്രം ഇതിന് മുകളില്‍ 5 മിനിട്ട് വയ്ക്കുക. ചൂടായികഴിയുമ്പോള്‍ തലശ്ശേരി ബിരിയാണി റെഡി !

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →