തൈര് വട

വൈകുന്നേരം എളുപ്പത്തിൽ സ്വാദോടുകൂടിയ തൈര് വട ഉണ്ടാക്കാം..

ചേരുവകൾ– ഉഴുന്ന് (ഒരു രാത്രി മുഴുവൻ കുതിരാൻ വച്ചത്)- 1/2 കിലോ, ഇഞ്ചി – ചെറുതായി അരിഞ്ഞത് ( 1 സ്പൂൺ), ഉപ്പ് – ആവശ്യത്തിന്, ജീരകം – ചെറിയ നുള്ള്, മല്ലിയില – ചെറുതായി അരിഞ്ഞത് ( 1 സ്പൂൺ), കറിവേപ്പില – ചെറുതായി അരിഞ്ഞത് (1 സ്പൂൺ), കുരുമുളക് – 1/2 സ്പൂൺ, തൈര് -1/2 ലി, എണ്ണ – പാകത്തിന്, പാകം ചെയ്യുന്ന വിധം

ഉഴുന്നു വട ഉണ്ടാക്കുന്ന വിധം– ആദ്യം ഉഴുന്നു , ഇഞ്ചിയും ചേർത്ത് കുറച്ച് വെള്ളത്തിൽ മിക്സിയിൽ മിനുസത്തിൽ അടിച്ചെടുക്കുക. ഇതിലേക്ക് ജീരകം, ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇളക്കിയ ശേഷം ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായാൽ അതിലേക്ക് ഈ മാവ് കുറച്ച് കുറച്ച് നുള്ളിയിടുക. പൊനിറമാകുമ്പോൾ എണ്ണയിൽ നിന്നും എടുത്തു ഒരു പാത്രത്തിൽ മാറ്റിവയ്ക്കുക. അതിനുശേഷം ഇതിനെ വെള്ളത്തിൽ ഇട്ടു 10 മിനിറ്റ് കുതിർക്കുക. കുതിർന്നശേഷം വടയിനെ വെള്ളമില്ലാതെ പിഴിഞ്ഞെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.

തൈര് വട– തൈരിൽ കുറച്ചു വെള്ളമൊഴിച്ച് നന്നായി ഇളക്കുക പിന്നീട് ഇതിൽ നമ്മൾ എടുത്തു വച്ച വടയിട്ട് ഇളക്കിയതിന്ശേഷം അതിലേക്ക് കുറച്ചു കട്ടി തൈര് ചേർക്കുക. ഇതിന്റെ മുകളിൽ കുറച്ചു മല്ലിയിലയും കറവേപ്പിലയും ഇട്ട് സെർവ് ചെയ്യൂ. നമ്മുടെ തൈര് വട തയ്യാർ !

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →