തലശ്ശേരി സ്പെഷ്യൽ സ്നാക്ക് തേങ്ങാമുറി. കഴിക്കുമ്പോൾ ഒരു പുതിയ സ്വാദ് അറിയാം..

നമുക്ക് ഇന്ന് തലശ്ശേരി സ്പെഷ്യൽ സ്നാക്ക് തേങ്ങാമുറി സ്നാക്സ് ഉണ്ടാക്കാം. അതിന് എന്തൊക്കെ വേണമെന്ന് നോക്കാം. ചിക്കൻ – 4 വലിയ പീസ് (കൊട്ടില്ലാത്തത് ), ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1/2 ടേബിൾ സ്പൂൺ, കുരുമുളക് പൊടി – 1/2 ടീസ്പൂൺ, ഉപ്പ്, മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ, ഉള്ളി – 2 എണ്ണം, പച്ചമുളക് – 2 എണ്ണം, മുട്ട  – 5 എണ്ണം, 5 – 1/4 ടീസ്പൂൺ, ഖരം മസാല – 1/2 ടീസ്പൂൺ, ഉരുളക്കിഴങ്ങ്  – 2, മൈദ – 3 ടീസ്പൂൺ, കറിവേപ്പില, ബ്രഡ്പൊടി .                     

ആദ്യം കൊട്ടില്ലാത്ത ചിക്കൻ എടുത്ത് കഴുകി കുക്കറിൽ ഇടുക. പിന്നീട് അതിൽ ഇഞ്ചി, വെളുത്തുള്ളി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ഇട്ട് ചിക്കൻ വേവിച്ചെടുക്കുക. പിന്നെ ഒരു കുക്കറിൽ ഇട്ട് ഉരുളക്കിഴങ്ങ് വേവിക്കുക. അതിനു ശേഷം മുട്ടയെടുത്ത് കഴുകി ബൗളിലിട്ട് വേവിക്കാൻ വയ്ക്കുക.അതിൽ കുറച്ച് ഉപ്പിടുക. അപ്പോൾ മുട്ടപൊട്ടിപ്പോവില്ല. പിന്നീട് പാകമായ ചിക്കനെടുത്ത് നോക്കുക. അതിലുള്ള ചിക്കൻ വെള്ളം എടുത്തു വയ്ക്കുക. പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ എണ്ണ ഒഴിക്കുക. പെരും ജീരകം ഇടുക. ചെറിയ കഷണങ്ങളായി അരിഞ്ഞ ഉള്ളിയിടുക.

അതിലോട്ട് ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റിടുക. ഉപ്പിടുക. പിന്നെ കുരുമുളക് പൊടി, മഞ്ഞൾ പൊടി, ഖരം മസാലപ്പൊടി ഇട്ട് നല്ല വണ്ണം ഇളക്കി കൊടുക്കുക. പിന്നെ വേവിച്ചെടുത്ത ചിക്കൻ മിക്സിയുടെ ജാറിലിട്ട് ക്രഷ് ചെയ്തെടുക്കുക. അത് മസാലയിൽ ചേർക്കുക. പിന്നീട് നല്ലവണ്ണം ഇളക്കി കൊടുക്കുക. ശേഷം ചിക്കൻ വേവിച്ച വെള്ളം ഒഴിച്ച് വരട്ടിയെടുക്കുക. പിന്നെ വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് സ്പൂൺ കൊണ്ട് അടിച്ച് അതിൽ ചേർക്കുക. നല്ലവണ്ണം മിക്സാക്കിയ ശേഷം ഗ്യാസ് ഓഫാക്കുക. പിന്നീട് വേവിച്ചെടുത്ത മുട്ട തണുത്ത ശേഷം തൊലി കളഞ്ഞെടുക്കുക.

പിന്നീട് ഒരു ബൗളിൽ മൈദയെടുക്കുക. വേറെ ബൗളിൽ ഒരു മുട്ട എടുത്ത് പൊട്ടിച്ച് ഉപ്പിട്ട് മിക്സാക്കുക. പിന്നെ കുറച്ച് ബ്രെഡ് ക്രംബ്സ് എടുക്കുക. ശേഷം വേവിച്ചെടുത്ത മുട്ട തൊലി കളഞ്ഞെടുക്കുക. ആ മുട്ട മൈദയിൽ മുക്കി തയ്യാറാക്കി വച്ച മസാല കൊണ്ട് പൊതിയുക. പിന്നെ മിക്സാക്കിയ മുട്ടയിൽ മുക്കി ബ്രെഡ് ക്രംബ്സിൽ മുക്കി വയ്ക്കുക. വേണമെങ്കിൽ ഒരു അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. അല്ലെങ്കിൽ ഒരു കടായ് ഗ്യാസിൽ വച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിൽ തയ്യാറാക്കി വച്ച മിക്സ്  എടുത്ത് ഇട്ട് ഫ്രെ ചെയ്ത്  എടുക്കുക. പിന്നീട് അത് ഒരു കത്തിയെടുത്ത് നടുവിലൂടെ മുറിച്ച് വയ്ക്കുക. അപ്പോൾ ഒരു തേങ്ങാമുറി പോലെ ഉണ്ടാവും. നല്ല സൂപ്പർ തേങ്ങാമുറി റെഡി. എല്ലാവരും റംസാൻ സ്പെഷൽ തയ്യാറാക്കി നോക്കൂ.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →