വീട്ടിൽ തന്നെയുള്ള ചേമ്പിൻ തണ്ട് കൊണ്ട് രുചികരമായ തോരൻ. ഈയൊരു തോരൻ ഇങ്ങനെ തയ്യാറാക്കി നോക്കൂ.


നാടൻ വിഭവങ്ങൾ കഴിക്കാൻ മടിയുള്ളവരാണ് പുതുതലമുറ. എന്നാൽ നാടൻ രുചി ഒന്നു വേറെ തന്നെയാണല്ലോ. അതു കൊണ്ട് ഇങ്ങനെയൊക്കെ ഒരു തോരൻ ചിലപ്പോഴൊക്കെ തയ്യാറാക്കുക. വീട്ടിൽ തന്നെയുള്ള ചേമ്പിൻ തണ്ട് കൊണ്ട് ആരോഗ്യ പ്രദമായ തോരൻ ഉണ്ടാക്കിയെടുക്കാം. ഇതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

ചേമ്പിൻ തണ്ട്- ഒന്ന്, ചേമ്പില – ഒന്ന്, വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ, കടുക് – 1/2 ടീസ്പൂൺ, ജീരകം – 1/4 ടീസ്പൂൺ, കായ് മുളക് – 2 എണ്ണം, കറിവേപ്പില, പച്ചമുളക് – 4 എണ്ണം, മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ, ഉള്ളി – 1 എണ്ണം, ഉപ്പ്, തേങ്ങ – 1 കപ്പ്, വാളൻപുളി – ചെറുത് .

വാളൻപുളി വെള്ളത്തിൽ ഇട്ട് വയ്ക്കുക്കുക. ആദ്യം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കിയ ശേഷം അതിൽ വെളിച്ചെണ്ണ ഒഴിക്കുക. പിന്നീട് കടുക് ചേർക്കുക. കടുക് പൊട്ടി വരുമ്പോൾ അതിൽ ജീരകം ചേർക്കുക. ശേഷം കായ്മുളകും, കറിവേപ്പിലയും ചേർക്കുക. ഇനി പച്ചമുളക് അരിഞ്ഞത് ചേർക്കുക. ശേഷം ഉള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക. പിന്നെ ഉപ്പ് ചേർത്ത് വഴറ്റുക.

അപ്പോഴേക്കും ചേമ്പിൻ തണ്ടും, ഇലയും മുറിച്ചതിൽ മഞ്ഞൾ പൊടിയും, ഉപ്പും, തേങ്ങയും ചേർത്ത് കൈ കൊണ്ട് കുഴച്ച് വയ്ക്കുക. ഉള്ളി വാടി വന്ന ശേഷം അതിൽ ചേമ്പിൻ തണ്ടിൽ കുഴച്ച് വച്ചത് ചേർക്കുക. മിക്സാക്കുക. ശേഷം മൂടിവച്ച് ലോ ഫ്ലെയ്മിൽ വേവിക്കുക. കുറച്ച് കഴിഞ്ഞ് തുറന്ന് നോക്കി ഉപ്പ് നോക്കി ആവശ്യമെങ്കിൽ ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം പുളി വെള്ളത്തിൽ ഇട്ടത് പിഴിഞ്ഞ് ചേർക്കുക. ശേഷം അത് മൂടി വയ്ക്കുക. ഒരു മീഡിയം പ്ലെയ്മിൽ വയ്ക്കുക.

പിന്നെ തുറന്നു നോക്കി പാകമായോ നോക്കി അതിൻ്റെ വെള്ളം വറ്റിച്ചെടുക്കുക.വെള്ളം വറ്റിയ ശേഷം ഇറക്കി വയ്ക്കുക. സെർവ്വിംങ് പാത്രത്തിലേക്ക് മാറ്റുക. ശേഷം ചോറിൻ്റെ കൂടെ കഴിച്ചു നോക്കൂ. രുചികരമായ തോരനാണ് ഇത്. എല്ലാവരും ഈ ചേമ്പിൻ തണ്ട് തോരൻ തയ്യാറാക്കി നോക്കു. തോരൻ കഴിക്കാത്തവർക്കൊക്കെ ഇഷ്ടമാവും.