വളരെ ഈസിയായി പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു ചോറാണ് തക്കാളി ചോറ്. ഇത് തയ്യാറാക്കാൻ അധികം സാധനങ്ങൾ ഒന്നും തന്നെ വേണ്ട. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു ചോറാണിത്. ഇതിന് എന്തൊക്കെ വേണമെന്ന് നോക്കാം.
തക്കാളി – 3 എണ്ണം, ഉള്ളി – 1 എണ്ണം, പച്ചമുളക് – 2 എണ്ണം, ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ, ഉഴുന്ന് പരിപ്പ് – 1 ടീസ്പൂൺ, ഇഞ്ചി പെയ്സ്റ്റ് – 1 ടീസ്പൂൺ ,കടുക് – 1 ടീസ്പൂൺ, മല്ലി ചപ്പ്, എണ്ണ – 1 ടേബിൾ സ്പൂൺ ,മഞ്ഞൾ പൊടി – 1 / 2 ടീസ്പൂൺ, മുളക് പൊടി – 1 ടീസ്പൂൺ, കറിവേപ്പില, പശുവിൻ നെയ്യ് – 1 ടീസ്പൂൺ.
തക്കാളി ചോർ ഉണ്ടാക്കുന്ന വിധം- ആദ്യം തന്നെ കുക്കറിൽ അരി കഴുകിയതിനു ശേഷം ചോറ് പാകമാവാൻ ആവശ്യമായ വെള്ളം ചേർത്ത് വിസിൽ വരുത്തി പാകമായാൽ ഓഫാക്കി ഇറക്കി വയ്ക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിർ വയ്ക്കുക. ഗ്യാസ് ഓണാക്കി ചൂടായ ശേഷം എണ്ണ ഒഴിക്കുക. പിന്നെ കടുക് ഇടുക. കടു പൊട്ടി വന്നാൽ കടലപ്പരിപ്പും ഉഴുന്നുപരിപ്പും ഇട്ട് വഴറ്റുക. പിന്നെ അതിൽ കായം ചേർക്കുക. ശേഷം കറിവേപ്പില ഇട്ടു കൊടുക്കുക. പിന്നീട് ഉള്ളി ചേർക്കുക.
കുറച്ചു വാടിയ ശേഷം പച്ചമുളകിടുക. പിന്നീട് ഇഞ്ചിയുടെ പെയ്സ്റ്റ് ചേർക്കുക. ശേഷം തക്കാളി ചേർക്കുക. മൂടിവച്ച് 2മിനുട്ട് വേവിച്ച ശേഷം അതിൽ മസാലകൾ ചേർക്കുക. മഞ്ഞൾ പൊടിയും മുളകുപൊടിയും ചേർക്കുക. കുറച്ച് ഉപ്പും ചേർത്ത് മൂടിവച്ച് നല്ല സോഫ്റ്റാവുന്നതു വരെ വേവിക്കുക. പിന്നെ കുറച്ച് സോഫ്റ്റായി പച്ചമണം മാറിയ ശേഷം അതിൽ 1 ടീസ്പൂൺ പശുവിൻ നെയ്യ് ചേർക്കുക. മിക്സാക്കിയ ശേഷം തയ്യാറാക്കി വച്ച ചോറ് അതിൽ ചേർത്ത് മിക്സാക്കുക. മൂടിവയ്ക്കുക. ശേഷം തുറന്നു നോക്കി മുറിച്ചു വച്ച മല്ലി ചപ്പ് ഇടുക.
ലഞ്ചിനും ഡിന്നറിനും ഡബ്ബയിൽ എടുക്കാനൊക്കെ വളരെ രുചികരമായ ചോറാണിത്. തക്കാളി ചോർ കുട്ടികൾക്ക് ഒരു പാട് ഇഷ്ടപ്പെടും. ട്രൈ ചെയ്തു നോക്കൂ.