സാമ്പാറുകളിൽ ഏറെ പ്രസിദ്ധമാണ് തിരുവിതാംകൂർ സാമ്പാർ. തെക്കൻ കേരളത്തിലാണ് ഇതിന് ഏറ്റവും പ്രിയം. ഇതിന്റെ രുചി വൈഭവം കൊണ്ട് ഏവർക്കും ഈ രുചിക്കൂട്ട് ഇന്ന് പ്രിയമുള്ളതായികൊണ്ടിരിക്കുന്നു..
ആവിശ്യമായ സാധനങ്ങൾ– തുവര പരിപ്പ്– 1/2 കപ്പ്, തേങ്ങ– 1/2 മുറി, ജീരകം- (ഒരു പിഞ്ച് ), ഉലുവ– (ഒരു പിഞ്ച് ), )ചെറിയ ഉള്ളി- 5എണ്ണം, വെളുത്തുള്ളി –10അല്ലി (ചെറുതാണെങ്കിൽ), കറിവേപ്പില, കായം – ഒരു പിഞ്ച്, സാമ്പാർ പൊടി (ആവിശ്യത്തിന് ), കാരറ്റ് 1, വെണ്ടയ്ക്ക 4എണ്ണം, സവാള 1/2മുറിച്ചത്, വഴുതിനിങ്ങ–1, ഉരുളകിഴങ്ങ്–1, മുരിങ്ങക്കായ-1, പച്ചമുളക്, ഇഞ്ചി (ചതച്ചത് )ഒരു പിഞ്ച്, തക്കാളി-2, മല്ലിയില– ഒരു തണ്ട്, വാളൻ പുളി – രണ്ടു അല്ലി, മല്ലി പൊടി, മുളകുപൊടി, മഞ്ഞൾ പൊടി.
തയാറാക്കുന്ന വിധം– കുതിർത്തു വച്ച തുവര പരിപ്പ് കുക്കറിൽ കുറച്ചു വെള്ളം ഒഴിച്ച് സവാളയും പച്ചമുളകും മഞ്ഞൾ പൊടിയും ചേർത്തു രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക. കുക്കറിലെ വിസിൽ കളഞ്ഞതിനു ശേഷം പരിപ്പ് ഉടച്ചു മാറ്റി വയ്ക്കുക. പിന്നീട് ഇതേ കുക്കറിൽ തന്നെ വെണ്ടയ്ക്ക, വഴുതിനിങ്ങ, മുരിങ്ങക്കായ എന്നിവ ഒഴികെ മറ്റുള്ള എല്ലാ പച്ചക്കറികളും ഇട്ട് ആവിശ്യത്തിന് ഉള്ള വെള്ളവും ഉപ്പും, മുളകും ചേർത്ത് വേവിക്കുക ഈ സമയം കൊണ്ട് നമുക്ക് തേങ്ങ വറുത്തു എടുകാം വറുക്കാൻ ഉള്ള തേങ്ങയിൽ വെളുത്തുള്ളി, ചെറിയ ഉള്ളി, ജീരകം, ഉലുവ, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കി നല്ല ബ്രൗൺ കളർ വരും വരെ വറുത്തു എടുക്കുക ശേഷം മൂന്ന് സ്പൂൺ മല്ലി പൊടി അതിൽ തന്നെ ഇട്ട് ഒന്ന് ചൂടാക്കുക അതിനു ശേഷം കുറച്ചു ചൂടറിയതിനു ശേഷം മിക്സിയിൽ ഇട്ട് നല്ല മഷി പരുവത്തിൽ അരച്ചെടുക്കുക.
കുക്കറിൽ ഇട്ട പച്ചക്കറി രണ്ടു വിസിൽ ആകുമ്പോഴേക്കും വേവ് പാകമാകും ശേഷം കുക്കർ വിസിൽ കളഞ്ഞു ബാക്കി ഉള്ള പച്ചക്കറികൾ ആയ വഴുതിന, വെണ്ടയ്ക്ക, മുരിങ്ങക്കായ എന്നിവ കൂടി വേവാൻ കുക്കറിൽ ഇടുക ഓർക്കുക കുക്കറിന് വിസിൽ ഇടാതെ വേണം ഇതിനെ വേവാൻ വിടാൻ. ശേഷം പുളി കുതിർത്തു അതിന്റെ വെള്ളം ആവിശ്യത്തിനു ഒഴിക്കുക ശേഷം ഒരു തിള വന്നതിനു ശേഷം അരച്ച് വച്ച തേങ്ങ ഇതിലേക്കു ഒഴിക്കുക. നല്ലവണ്ണം തിളച്ചതിനു ശേഷം സാമ്പാർ അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കുക. പിന്നീട് ഇതിലേക്ക് രണ്ടു തണ്ട് മല്ലി ഇലയും കറി വേപ്പിലയും ഇടുക പിന്നീട് ഇതിലേക്ക് കടുക് വരുത്തിടുന്ന കൂട്ടത്തിൽ കുറച്ചു സാമ്പാർ പൊടി കൂടി ചേർത്ത് ഒഴിക്കുക. രുചിയോടെ ചോറിന്റെ കൂടെയും ഇഡ്ലിയുടെ കൂടെയും കഴിക്കാനുള്ള സാമ്പാർ റെഡി.