ഇതു പോലെ ഒരു തവണ നല്ല സ്വാദോടെ ഉപ്പ് മാവ് ഉണ്ടാക്കാം. എല്ലാ കൂട്ടും തെറ്റാതെ അടിപൊളിയായി ഉണ്ടാക്കി നോക്കൂ

ഉപ്പ് മാവ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ബ്രെയ്ക്ക് ഫാസ്റ്റാണ്. പെട്ടെന്ന് രാവിലെ ഒന്നും ഉണ്ടാക്കാൻ ഇല്ലാതെ വരുമ്പോൾ കുറച്ച് റവയുണ്ടെങ്കിൽ ഇത് പെട്ടെന്ന് തയ്യാറാക്കി എടുക്കാം. അപ്പോൾ ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

റവ – ഒരു കപ്പ് ,കാരറ്റ് – 1 എണ്ണം, ഉള്ളി – 1 എണ്ണം, ഇഞ്ചി – ഒരു ചെറിയ കഷണം, പച്ചമുളക് – 3 എണ്ണം, എണ്ണ – 2 ടേബിൾ സ്പൂൺ, പശുവിൻ നെയ്യ് – 1 ടീസ്പൂൺ, ചൂടുവെള്ളം – 1 3/4 കപ്പ്, ഉപ്പ്, കടുക് – 1 ടീസ്പൂൺ, ഉഴുന്ന് പരിപ്പ് – 2 ടീസ്പൂൺ, കായ് മുളക് – 1, കറിവേപ്പില.

ആദ്യം തന്നെ ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ റവ ഇട്ട് കൊടുക്കുക. ശേഷം നല്ലവണ്ണം ഇളക്കുക. വറുത്തെടുക്കുക. ഒരു സെമൽ വരും. അപ്പോൾ ഓ ഫാക്കുക. കരിഞ്ഞു പോവാൻ പാടില്ല. അപ്പോഴേക്കും മറ്റൊരു ഗ്യാസിൽ ഒരു പാനിൽ വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ചു വരുമ്പോഴേക്ക് ഗ്യാസിൽ ഒരു പാനെടുത്ത് വയ്ക്കുക. പാനിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം കടുകിടുക. കടുക് പൊട്ടി വരുമ്പോൾ ഉഴുന്ന് പരിപ്പ് ചേർക്കുക. പിന്നീട് കായ് മുളകും, കറിവേപ്പിലയും ചേർക്കുക. വഴറ്റുക. പിന്നീട് ഉള്ളി ചേർക്കുക.

ശേഷം ഇഞ്ചിയും പച്ചമുളകും ചേർക്കുക. കാരറ്റു കൂടി ചേർത്ത് വഴറ്റുക. ശേഷം നമ്മൾ തിളപ്പിക്കാൻ വച്ച വെള്ളം ഒഴിക്കുക. വെളളം ഒഴിച്ച ശേഷം ഉപ്പ് നോക്കി വേണമെങ്കിൽ വീണ്ടും ഉപ്പ് ചേർക്കുക. ശേഷം പശുവിൻ നെയ്യ് ചേർക്കുക. പിന്നീട് നമ്മൾ ചൂടാക്കി വച്ച റവ ചേർക്കുക. കൈ എടുക്കാതെ ഇളക്കി കൊടുക്കുക. മുഴുവൻ മിക്സാക്കിയ ശേഷം 2മിനുട്ട് മൂടിവച്ച് ലോ ഫ്ലെയ്മിൽ വേവിക്കുക. പിന്നീട് തുറന്നു നോക്കി ഇളക്കി സേർവിംങ് പാത്രത്തിൽ മാറ്റി ചൂടോടെ കഴിക്കുക. ചിലർക്ക് കറി വേണ്ടിവരും. ചിലർ പഴം കൂട്ടി കഴിക്കും. എങ്ങനെ വേണമെങ്കിലും കഴിക്കാം.

വളരെ എളുപ്പത്തിൽ ഉണ്ടാക്കാമെങ്കിലും കൃത്യമായ അളവിൽ ആക്കിയില്ലെങ്കിൽ കുഴഞ്ഞു പോവുന്ന ഒന്നാണ് റവ ഉപ്പ് മാവ്. എല്ലാവരും ഈ അളവിൽ ട്രൈ ചെയ്തു നോക്കൂ. സൂപ്പറായി കിട്ടും.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →