ചായയുടെ കൂടെ എന്തെങ്കിലുമൊരു സ്നാക്സ് വേണമെന്ന് നിർബന്ധമുള്ളവർ ഉണ്ടാവാം. ചിലർക്ക് ചിലപ്പോഴൊക്കെ സ്നാക്സ് കഴിക്കുന്നത് ഇഷ്ടമായിരിക്കും. അങ്ങനെ സ്നാക്സ് ഇഷ്ടപ്പെടുന്ന എല്ലാവർക്കും വേണ്ടി തയ്യാറാക്കാൻ സാധിക്കുന്ന ഒരു രുചികരമായ രസിപ്പിയാണ് ഇന്ന് ഉണ്ടാക്കാൻ പോവുന്നത്. പട്ടണവടയാണ് ഇന്നത്തെ സ്പെഷൽ സ്നാക്സ്. അപ്പോൾ ഈയൊരു സ്നാക്സ് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
അരിപ്പൊടി – 1/2 കപ്പ്, കടലപ്പൊടി – 1/2 കപ്പ്, ചൂടാക്കിയ പൊട്ട് കടല പൊടി – 1/2 കപ്പ്, ബട്ടർ – 11/2 ടേബിൾ സ്പൂൺ, ബേക്കിംങ് സോഡ – 1/2 ടീസ്പൂൺ, ജീരകം – 1/2 ടീസ്പൂൺ, പെരുംജീരകം -1 ടീസ്പൂൺ, കായം – 1/4 ടീസ്പൂൺ, ഉള്ളി – 1 എണ്ണം, പച്ചമുളക് – 2 എണ്ണം, മുളക് പൊടി – 1/2 ടീസ്പൂൺ, ഇഞ്ചി – 1 ടീസ്പൂൺ, മല്ലി ചപ്പ് – കുറച്ച്, കറിവേപ്പില, ഉപ്പ്, വെള്ളം. ഇനി നമുക്ക് തയ്യാറാക്കാം.
ഇനി ഈ സ്നാക്സ് രുചികരമായി തയ്യാറാക്കാം. ആദ്യം തന്നെ ബട്ടർ എടുത്ത് ഒരു ബൗളിലിട്ട് മെൽട്ട് ചെയ്തെടുക്കുക. ശേഷം അരിപ്പൊടിയും, കടലപ്പൊടിയും ചേർത്ത് മിക്സാക്കുക.
നല്ല രീതിയിൽ മിക്സാക്കിയ ശേഷം പൊട്ട് കടല പൊടിച്ച് ചേർത്ത് മിക്സാക്കുക. പിന്നെ അതിൽ ചെറുതായി അരിഞ്ഞ ഉള്ളിയും, പച്ചമുളകും ചേർക്കുക. ശേഷം മല്ലി ഇലയും, കറിവേപ്പിലയും ചേർക്കുക. കായവും, ജീരകവും, പെരുംജീരകവും ചേർക്കുക. ശേഷം ഉപ്പു കൂടി ചേർത്ത് മിക്സാക്കുക. പിന്നെ വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക.
ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കിയ ശേഷം എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ നമ്മൾ തയ്യാറാക്കി വച്ച വടകൾ ഉരുളകളാക്കി എണ്ണയിൽ ഇട്ട് കൊടുക്കുക. ശേഷം മൊരിഞ്ഞു വരുമ്പോൾ എടുത്ത് സേർവ്വിംങ് പാത്രത്തിലേക്ക് എടുത്തു വയ്ക്കുക. ശേഷം ചായയുടെ കൂടെ ചൂടോടെ കഴിച്ചു നോക്കൂ. നല്ല വ്യത്യസ്തമായ രുചിയുള്ള സ്നാക്സായ പട്ടണവട ആസ്വദിച്ചു കഴിക്കാം.