നല്ല സോഫ്റ്റ് വട്ടയപ്പം ഉണ്ടാക്കിയാലോ. ഉപ്പും പുളിയും പാകത്തിന് മാത്രം ചേർക്കുന്നതിങ്ങനെ..

വട്ടയപ്പം നമ്മൾ അധികം ഒന്നും ഉണ്ടാക്കാറില്ലെങ്കിലും പക്ഷേ ചിലപ്പോഴൊക്കെ ഇങ്ങനെയൊന്ന് ഉണ്ടാക്കി കഴിക്കാൻ എന്തൊരു രുചിയാണെന്നോ. അപ്പോൾ നമുക്ക് ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. അരിപ്പൊടി – 1 കപ്പ്, തേങ്ങ – പകുതി, ഉപ്പ്, പഞ്ചസാര – 5 ടേബിൾ സ്പൂൺ, ഗീസ്റ്റ് – 1 ടീസ്പൂൺ, ബോയിൽഡ് റൈസ് – 1/4 കപ്പ്, വെള്ളം – 11/2 കപ്പ്, വെളിച്ചെണ്ണ.ആദ്യം ഒരു ബൗളിൽ അരിപ്പൊടി എടുക്കുക.

അതിൽ വെള്ളം ഒഴിച്ച് മിക്സാക്കി എടുക്കുക. ഇഡ്ഡിലി ബാറ്ററിൻ്റെ കട്ടിയിൽ കലക്കി മൂടിവയ്ക്കുക. പിന്നീട് ഒരു മിക്സിയുടെ ജാറെടുത്ത് അതിൽ ചിരവിയ തേങ്ങയും, കാൽ കപ്പ് ചോറും ഉപ്പും പഞ്ചസാരയും ഇടുക. ശേഷം അതിൽ നമ്മൾ തയ്യാറാക്കി വച്ച ബാറ്റർ കുറച്ച് ഒഴിക്കുക. പിന്നെ അരച്ചെടുക്കുക. ശേഷം ബാക്കി വന്ന അരിയുടെ മിക്സും യീസ്റ്റും കുറച്ച് വെള്ളവും ചേർത്ത് വീണ്ടും ഒന്നു കൂടി അരച്ചെടുക്കുക.

അതെടുത്ത് ഒരു പാത്രത്തിൽ ഒഴിച്ച് മൂടിവയ്ക്കുക. ശേഷം പൊന്തിവരാൻ വയ്ക്കുക. ഒരു 5 മണിക്കൂർ എങ്കിലും വയ്ക്കുക. 5 മണിക്കൂർ കഴിഞ്ഞ് തുറന്നു നോക്കി പൊന്തി വന്നെങ്കിൽ നല്ലവണ്ണം ഇളക്കി വയ്ക്കുക. ശേഷം ഒരു പരന്ന സ്റ്റീൽ പാത്രത്തിൽ കുറച്ച് എണ്ണ തടവുക. പിന്നീട് നമ്മൾ തയ്യാറാക്കി വച്ച മാവ് ഒഴിക്കുക. മുഴുവനായും ഒഴിക്കരുത്. പാത്രത്തിൻ്റെ പകുതി മാത്രമേ ഒഴിക്കാൻ പാടുള്ളൂ.

പിന്നീട് ഇഡ്ഡലി തട്ടിലോ ആവിവരാൻ പാകമായ പാത്രമോ എടുത്ത് വയ്ക്കുക. ശേഷം ആ പാത്രം ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ചൂടായ ശേഷം നമ്മൾ തയ്യാറാക്കിയ വട്ടയപ്പം മിക്സ് ഒഴിച്ച പാത്രം വയ്ക്കുക. ഒരു മീഡിയം ഫ്ലെയ്മിൽ 8 മിനുട്ടെങ്കിലും ആവി വരുത്തുക. ശേഷം തുറന്നു നോക്കുക. നല്ല വണ്ണം പൊന്തി വന്ന ഒരു വട്ടയപ്പം കാണാൻ സാധിക്കും.

തണുത്ത ശേഷം സെർവ്വിംങ് പാത്രത്തിലേക്ക് മാറ്റുക. നല്ല സോഫ്റ്റ് വട്ടയപ്പം റെഡിയായിട്ടുണ്ടാവും. ഇതുപോലെയൊരു വട്ടയപ്പം തയ്യാറാക്കി നോക്കൂ. എന്തൊരു രുചിയാണെന്നോ. എല്ലാവരും തയ്യാറാക്കി നോക്കൂ. പന്നി പോലുള്ളതുകൊണ്ട് കുട്ടികൾക്ക് ഒക്കെ ഒരു പാട് ഇഷ്ടപ്പെടും. കറി കൂട്ടിയും കൂട്ടാതെയും കഴിക്കാം. കറി കൂട്ടിയിട്ടാണെങ്കിൽ കുറച്ച് മധുരം കുറച്ചാൽ ഏത് മസാലക്കറി കൂട്ടി കഴിക്കാം. ഇല്ലെങ്കിൽ വെറുതെ കഴിക്കാനും നല്ല രുചിയാണ്.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →