നല്ല സോഫ്റ്റ് നാടൻ വട്ടയപ്പം അരിപ്പൊടി കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാം.

പ്രഭാത ഭക്ഷണം നമ്മൾ മലയാളികൾ പലവിധത്തിൽ ഉണ്ടാക്കാറുണ്ട്. എല്ലാം തയ്യാറാക്കി മടുക്കുമ്പോൾ വ്യത്യസ്തമായത് കഴിക്കാൻ ആഗ്രഹിക്കും. അതു കൊണ്ട് നമുക്ക് ഇന്ന് ഒരു വട്ടയപ്പം തയ്യാറാക്കി നോക്കാം. ഇതിനായി എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

അരിപ്പൊടി – 1 കപ്പ്, ചിരവിയെടുത്ത തേങ്ങ – 3/4 കപ്പ്, അവൽ – 1/4 കപ്പ്, പഞ്ചസാര – 6 ടേബിൾ സ്പൂൺ, ഈസ്റ്റ് – 1/2 ടീസ്പൂൺ, ഏലക്കായ് പൊടി – 1/2 ടീസ്പൂൺ, ഉപ്പ് – 1 നുള്ള്, വെള്ളം – ഒന്നര കപ്പ്, വെളിച്ചെണ്ണ. ഇനി നമുക്ക് തയ്യാറാക്കി നോക്കാം.

ആദ്യം മിക്സിയുടെ ജാറെടുത്ത് അതിൽ നൈസായിട്ടുള്ള അരിപ്പൊടി ഇട്ട് കൊടുക്കുക. ശേഷം അതിൽ തേങ്ങ ചിരവിയത് ചേർക്കുക. പിന്നീട് വെളുത്ത അവൽ എടുത്ത് ഒരു ബൗളിൽ ഇട്ട് വെള്ളം ഒഴിച്ച് ഒരു 5 മിനുട്ട് വയ്ക്കുക. ശേഷം അത് പിഴിഞ്ഞെടുത്ത് മിക്സിയുടെ ജാറിൽ ചേർക്കുക. പിന്നീട് അതിൽ പഞ്ചസാര ചേർക്കുക. ശേഷം ഈസ്റ്റും, ഒരു നുള്ള് ഉപ്പും ചേർക്കുക. ശേഷം ഏലക്കായപ്പൊടി കൂടി ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് അരയ്ക്കുക.

ദോശമാവിൻ്റെ പരുവത്തിൽ വേണം അരച്ചെടുക്കാൻ. അരച്ചെടുത്തതിനു ശേഷം ഒരു ബൗളിൽ ഒഴിച്ച് മൂടിവയ്ക്കുക. അഞ്ച് മണിക്കൂർ എങ്കിലും വയ്ക്കണം. അഞ്ച് മണിക്കൂർ കഴിഞ്ഞ് തുറന്നു നോക്കുക. നല്ല രീതിയിൽ ഒന്ന് ഇളക്കി കൊടുക്കുക. ശേഷം ഒരു ഇഡ്ഡിലി തട്ടോ അല്ലെങ്കിൽ ഏതെങ്കിലും പാത്രമോ എടുത്ത് അടുപ്പിൽ വയ്ക്കുക. അതിൽ വെള്ളം ഒഴിച്ച് തീ കത്തിക്കുക. പിന്നീട് വട്ടയപ്പം തയ്യാറാക്കേണ്ട പാത്രത്തിൽ വെളിച്ചെണ്ണ തടവികൊടുക്കുക. ശേഷം അതിൽ നമ്മൾ തയ്യാറാക്കി വച്ച മാവ് കാൽ ഭാഗം ഒഴിക്കുക. ശേഷം ആവി വരുത്തുന്ന പാത്രത്തിൻ്റെ മുകളിൽ മാവൊഴിച്ച പാത്രം വയ്ക്കുക. മൂടി വയ്ക്കുക. മീഡിയം ഫ്ലെയ്മിൽ 15 മിനുട്ട് വേവിക്കുക.

ശേഷം തുറന്നു നോക്കി പാകമായോ നോക്കുക. ഡെക്കറേറ്റ് ചെയ്യാൻ അണ്ടിപരിപ്പോ, ബദാമോ, മുന്തിരിങ്ങയോ വയ്ക്കാം. ശേഷം എടുത്തു വയ്ക്കുക.ഈ അളവിൽ തയ്യാറാക്കിയാൽ രണ്ടു വട്ടയപ്പം തയ്യാറാക്കാൻ ഉണ്ടാവും. എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കു. സൂപ്പർ രുചിയാണ്. വൈകുന്നേരങ്ങളിൽ സ്നാക്സായും കഴിക്കാവുന്നതാണ്.