നല്ല നടൻ രീതിയിൽ എങ്ങനെ വാഴ കൂമ്പ് തോരൻ എങ്ങനെ ഉണ്ടാകാം എന്ന് നോക്കാം. അറിയാത്ത ആരെങ്കിലും ഉണ്ടെങ്കിൽ വേഗം നോക്കി പഠിച്ചോളൂ

ഏത് സദ്യവട്ടത്തിലും മുന്നിൽ നിൽക്കുന്ന ആളാണല്ലോ നമ്മടെ തോരൻ. ചില ആളുകൾ ഉപ്പേരിയെന്നും പറയും. എന്തൊക്ക പേര് വിളിച്ചാലും ആൾ ഒന്നുതന്നെയാണ്. എല്ലാ വീടുകളിലും എത്രയൊക്കെ കറികളുണ്ട് എന്നൊക്ക പറഞ്ഞാലും ഉപ്പേരിക്ക് വലിയ റോൾ തന്നെയാണുള്ളത്. സാധാരണ നമ്മൾ കാണുന്നത് പയർ ഉപ്പേരിയും, ക്യാബേജ് ഉപ്പേരിയും ഒക്കെ അല്ലെ. കൂട്ടി കൂട്ടി മടുത്തു എന്നല്ലേ പറയാൻ തുടങ്ങിയത്? എന്നാൽ ഒരു സ്വാദുള്ള അടിപൊളി ഒരു തോരൻ ഉണ്ടാക്കിയാലോ.. അത് ഗുണത്തിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന വാഴ കൂമ്പ് തോരൻ.

എല്ലാ ഉപ്പേരികളും കൂട്ടി മടുത്തപ്പോ ഇനി പുതിയൊരു തോരൻ ഉണ്ടാക്കാം. പുതുതായി കണ്ട് പിടിച്ചതൊന്നും അല്ലെങ്കിലും നല്ല നടൻ രീതിയിൽ എങ്ങനെ വാഴ കൂമ്പ് തോരൻ എങ്ങനെ ഉണ്ടാകാം എന്ന് പറയാം. പണ്ട് മുതലേ നമ്മടെ പഴമക്കാർ ഉണ്ടാക്കുന്നതാണ്. അതാണ് വാഴ കൂമ്പ് തോരൻ. അറിയാത്ത ആരെങ്കിലും ഉണ്ടെങ്കിൽ വേഗം ഇപ്പോൾ തന്നെ നോക്കി പഠിച്ചോളൂ.

ആദ്യം കടയിൽ നിന്ന് നല്ല വാഴ കൂമ്പ് മേടിക്കണം. പണ്ടൊക്കെ പറമ്പിൽ നിന്ന് പറിക്കലായിരുന്നു . ഇപ്പൊ വാങ്ങണം. എന്നിട്ട് നല്ലണം കഴുകി ചെറിയ കൊത്ത് കൊത്തായി അരിയണം. എന്നിട്ട് ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിക്കുക. എന്നിട്ട് കറിവേപ്പിലയും ഇടണം. അതിലേക്ക് സവാള അറിഞ്ഞത് ഇട്ടു കൊടുക്കുക.

എന്നിട്ട് വാഴ കൂമ്പും ഇടണം. തേങ്ങയും, ജീരകവും, പച്ചമുളകും മിക്സിയിലിട്ട് ഒന്ന് ചിക്കി എടുക്കുക. അതും പാനിലേക്ക് ഇടാം. എന്നിട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത്, കുറച്ചു വെള്ളം ചേർത്ത്. അടച്ചു വെച്ച് വേവിക്കുക. നമ്മടെ ഉപ്പേരി തയ്യാറായി. വളരെ നല്ലതാണ് ഇത് കഴിക്കുന്നത്. കഴിക്കാൻ ഉഗ്രൻ ടേസ്റ്റും.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →