പ്രഭാത ഭക്ഷണത്തിൽ വ്യത്യസ്തമായ കറികൾ തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ വെള്ളയപ്പവും, ഇടിയപ്പവും ഉണ്ടാക്കുമ്പോൾ നമ്മൾ കുറുമതയ്യാറാക്കാറുണ്ട്. പക്ഷേ ഇന്ന് വ്യത്യസ്തമായ ഒരു കുറുമയാണ് തയ്യാറാക്കാൻ പോവുന്നത്. അപ്പോൾ ഈ ഒരു കുറുമതയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
ഉരുളക്കിഴങ്ങ് – 3 എണ്ണം, കാരറ്റ് – 2 എണ്ണം, പച്ചമുളക് – 3 എണ്ണം, ഉള്ളി – 1 എണ്ണം, ഇഞ്ചി – ചെറിയ കഷണം, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, പെരുംജീരകപ്പൊടി – 3/4 ടീസ്പൂൺ, ഉപ്പ് – ആവശ്യത്തിന്, തേങ്ങാപാൽ – 1 കപ്പ്, കറിവേപ്പില, കായ് മുളക് – 2 എണ്ണം, എണ്ണ – 1 ടീസ്പൂപൂൺ. ഇനി നമുക്ക് കുറുമ തയ്യാറാക്കാം.
അതിനായി ആദ്യം തന്നെ കാരറ്റും ഉരുളക്കിഴങ്ങും തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം അതെടുത്ത് ഒരു പാത്രത്തിൽ ഇടുക. ശേഷം പച്ചമുളക്, ഇഞ്ചി, ഉള്ളി എന്നിവ ചേർക്കുക. ശേഷം മസാലകളായ മഞ്ഞൾ പൊടി, പെരുംജീരകപ്പൊടി എന്നിവ ചേർക്കുക.
പിന്നെ കുറുമ തയ്യാറാക്കുന്ന പാത്രമെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മിക്സാക്കുക. മൂടിവച്ച് 10 മിനുട്ട് വേവിക്കുക. ശേഷം തുറന്നു നോക്കി പാകമായോ എന്ന് നോക്കുക. പിന്നീട് ഇളക്കി കൊടുത്ത് വീണ്ടും പാകമാവാൻ വയ്യ്ക്കുക. മുഴുവൻ പാകമായ ശേഷം സ്പൂൺ കൊണ്ട് ഒന്ന് ഉടച്ച് നോക്കുക. പിന്നീട് തയ്യാറാക്കി വച്ച തേങ്ങാപ്പാൽ ചേർത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ഇറക്കിവയ്ക്കുക.
ശേഷം താളിക്കാൻ വേണ്ടി ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിൽ കടുകിടുക. ശേഷം കറിവേപ്പിലയും കായ് മുളകും ഇട്ട് വഴറ്റി കുറുമയിൽ ഒഴിക്കുക. അങ്ങനെ രുചികരമായ കുറുമ റെഡി. ഈസിയും ടേസ്റ്റിയുമായ ഈ കുറുമ തയ്യാറാക്കി നോക്കു.