പച്ചക്കറികൾ ഉപയോഗിച്ച് രസകരമായ ഒരു മോമോസ് ഉണ്ടാക്കാം. അതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
മൈദ – 1 കപ്പ് , ഉപ്പ് – അര ടീസ്പൂൺ, ഓയിൽ – 1 ടേബിൾ സ്പൂൺ, കാബേജ് – 100 ഗ്രാം , പച്ചമുളക് – 2 എണ്ണം, കാരറ്റ് – അര , വെളുത്തുള്ളി – 4 എണ്ണം, ഉള്ളി – പകുതി, ഉള്ളി തണ്ട് – കുറച്ച് ,കുരുമുളക് പൊടി – കാൽ ടീസ്പൂൺ, സോയ സോസ് – 1 ടീസ്പൂൺ , എണ്ണ.
ആദ്യം മൈദ ഒരു ബൗളിൽ ഇടുക. പിന്നീട് ആവശ്യമായ ഉപ്പും വെള്ളവും ചേർത്ത് മയത്തിൽ കുഴച്ചെടുക്കുക. അവസാനം കുറച്ച് എണ്ണ ചേർത്ത് കുഴക്കുക. അത് ഒരു അര മണിക്കൂർ മൂടി വയ്ക്കുക. പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കിയ ശേഷം കുറച്ച് എണ്ണ ഒഴിക്കുക.അതിൽ ചെറിയ കഷണങ്ങളായി മുറിച്ചു വച്ച വെളുത്തുള്ളി ഇടുക. ശേഷം ഉള്ളിയിടുക. പിന്നെ കാബേജ്, പച്ചമുളക് എന്നിവയിട്ട് വഴറ്റുക. പിന്നീട് കാരറ്റ് ഇടുക. ഉള്ളി തണ്ടിടുക. ഉപ്പിടുക. എല്ലാം ചെറിയ കഷണങ്ങളാക്കണം. ശേഷം ഇളക്കി കൊടുക്കുക. അധികം വേവാകേണ്ട. പിന്നീട് ഗ്യാസ് ഓഫാക്കുക. കുറച്ചു തണിഞ്ഞ ശേഷം കുരുമുളക് പൊടി, സോയാസോസും ഇടുക.
പിന്നീട് കുഴച്ചു വച്ച മൈദയും, വേറൊരു പാത്രത്തിൽ മൈദപ്പൊടിയും, കുറച്ച് വെള്ളം എന്നിവ എടുക്കുക. ശേഷം ചപ്പാത്തിപ്പലയിൽ ഇവ ചെറിയ ഉരുളകളാക്കി പൂരി വലുപ്പത്തിൽ പരത്തിയെടുക്കുക. ഒരോന്നിൻ്റെ ഉള്ളിലും തയ്യാറാക്കി വച്ച പച്ചക്കറി മിക്സ് ഇടുക. പിന്നീട് സൈഡിൽ വെള്ളം ആക്കി മോമോസ് ഷെയ്പ്പിൽ ആക്കുക. എല്ലാം മോമോസും ഉണ്ടാക്കുക.
ശേഷം ഒരു ഇഡ്ഡിലിതട്ടെടുത്ത് അതിൽ വെള്ളം ഒഴിച്ച് ഗ്യാസ് ഓണാക്കി വയ്ക്കുക. വെള്ളം തിളച്ച ശേഷം ഓരോ മോമോസായി ആവി വരുന്ന പാത്രത്തിൽ വച്ച് ഇഡ്ഡിലി പാത്രത്തിൽ വച്ച് ഒരു 15 മിനുട്ട് വേവിക്കുക. ശേഷം നല്ല വെജിറ്റബിൾ മോമോസ് റെഡി. തക്കാളി സോസ് കൂട്ടി കഴിക്കാൻ വളരെ ടേസ്റ്റാണ്.