ചായക്കടയിൽ കാണുന്ന വെട്ടു കേക്ക് ഈസിയായി വീട്ടിൽ എങ്ങനെ തയ്യാറാക്കാം.


ചായക്കടയിലെ താരമായ വെട്ടു കേക്ക് എങ്ങനെ എളുപ്പത്തിൽ ഈസിയായി വീട്ടിൽ തയ്യാറാക്കാമെന്ന് നോക്കാം. ഈയൊരു കേക്ക് തയ്യാറാക്കാൻ വളരെ കുറച്ച് ചേരുവകൾ മാത്രമേ വേണ്ടു. അപ്പോൾ ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ എന്തൊക്കെ വേണമെന്ന് നോക്കാം.

മൈദ – 2 കപ്പ്, പഞ്ചസാര – 3/4 കപ്പ്, മുട്ട – 2 എണ്ണം, ബേക്കിംങ് സോഡ – 1/4 ടീസ്പൂൺ, ഉപ്പ് – ഒരു നുള്ള്, വാനില എസൻസ് – 1 ടീസ്പൂൺ. പശുവിൻ നെയ്യ് – 2 ട ടീസ്പൂൺ.

ആദ്യം തന്നെ ഒരു ബൗളിൽ മൈദയും, ബേക്കിംങ് സോഡയും, ഉപ്പും ചേർത്ത് മിക്സാക്കുക. ശേഷം ഒരു മിക്സിയുടെ ജാറെടുത്ത് അതിൽ മുട്ടപൊട്ടിച്ച് ചേർക്കുക. ശേഷം പഞ്ചസാര ചേർക്കുക. അതിൽ വാനില എസൻസ് കൂടി ചേർത്ത് അരച്ചെടുക്കുക. പിന്നീട് മൈദയുടെ മിക്സിൽ മുട്ട അടി ച്ചത് ചേർത്ത് കുഴച്ചെടുക്കുക.

ചപ്പാത്തി കുഴച്ചെടുക്കുന്ന പോലെ കുഴക്കുക. ശേഷം പാകമായി വരുമ്പോൾ പശുവിൻനെയ്യ് ഒഴിച്ച് കുഴക്കുക. അത് 2 മണിക്കൂർ മൂടിവയ്ക്കുക. 2 മണിക്കൂർ കഴിഞ്ഞതിനു ശേഷം മാവെടുത്ത് രണ്ടായി വയ്ക്കുക. ഒരു മാവെടുത്ത് കൈ കൊണ്ട് റോൾ ചെയ്തെടുക്കുക. പിന്നീട് കൈ കൊണ്ട് പ്രസ് ചെയ്ത് ചതുരഷെയ്പ്പിൽ മുറിച്ചെടുക്കുക. ശേഷം മുറിച്ചെടുത്തതിൻ്റെ രണ്ട് സൈഡും കട്ട് ചെയ്ത് നടുഭാഗം കട്ട് ചെയ്യാതെ വയ്ക്കുക. എല്ലാം അങ്ങനെ തയ്യാറാക്കി വയ്ക്കുക.

കടായ് എടുത്ത്‌ ഗ്യാസിൽ വച്ച് ഫ്രൈ ചെയ്യാനാവശ്യമായ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിൽ മുറിച്ചു വച്ചത് ഇട്ട് കൊടുക്കുക. പിന്നീട് രണ്ടു ഭാഗവും മറിച്ചിട്ട് ലൈറ്റ്ബ്രൗൺ കളർ ആയ ശേഷം കോരിയെടുക്കുക. എല്ലാം ഫ്രൈ ചെയ്തെടുക്കുക. അങ്ങനെ നമ്മുടെ രുചികരമായ വെട്ട്കെയ്ക്ക് റെഡി. പണ്ടുകാലങ്ങളിൽ ചായ കടകളിൽ താരമായിരുന്ന വെട്ടു കേക്ക് ഇപ്പോൾ ബെയ്ക്കറികളിലും ലഭ്യമാണ്.