ആർക്കും ഉണ്ടാക്കാം വളരെ ഈസിയായി, വായിൽ വച്ചാൽ അലിഞ്ഞുപോകുന്ന നല്ല സോഫ്റ്റായ പുഡ്ഡിംങ്

എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ടേസ്റ്റി പുസ്ലിംങ് വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. അധികം പാചകം അറിയാത്തവർക്കും ഇത് ഉണ്ടാക്കാൻ സാധിക്കും.അധികം സമയമില്ലാതെ തയ്യാറാക്കിയെടുക്കാവുന്ന ഒരു പുഡ്ഡിo ങ്ങാണിത്. വീട്ടിൽ തന്നെ ഉണ്ടാവുന്ന 3 ചേരുവകളാണ് ഇതിൽ പ്രധാനമായും വേണ്ടത്. നമുക്ക് എന്തൊക്കെയാണെന്ന് നോക്കാം.

ഇതിനായി വേണ്ടത്- പാൽ- 500 മി.ലി, റവ- 3 ടേബിൾ സ്പൂൺ, പഞ്ചസാര- 8 ടേബിൾ സ്പൂൺ, വെള്ളം- 2 ടേബിൾ സ്പൂൺ, മുട്ട- 2 എണ്ണം, വെണ്ണ- 2 ടേബിൾ സ്പൂൺ, വാനില എസൻസ്- 1 ടീസ്പൂൺ, ഉപ്പ്- ഒരു നുള്ള്.

പിന്നീട് നമുക്ക് ഉണ്ടാക്കേണ്ട ചടങ്ങിലേക്ക് കടക്കാം. എന്തൊരു ടേസ്റ്റാണെന്നോ. ആദ്യം ഒരു പാത്രം വച്ച് ഗ്യാസ് ഓണാക്കുക. അതിൽ 3 ടേബിൾ സ്പൂൺ പഞ്ചസാരയിടുക പിന്നീട് അതിലേക്ക് 2 ടേബിൾ സ്പൂൺ വെള്ളം ഒഴിക്കുക. അത് ചൂടാക്കുക. പഞ്ചസാരയെ ഇടയ്ക്കിക്കിടയ്ക്ക് ഇളക്കുക. പെട്ടെന്ന് തന്നെ അത് കളർ മാറി വരും. നല്ലൊരു കാരമലൈസ് ആയി ട്ടുണ്ടാവും. ഗോൾഡൻ കളർ ആയിട്ടുണ്ടാവും. അത് അധിക സമയം വയ്ക്കാൻ പാടില്ല. പെട്ടെന്ന് തന്നെ കട്ട പിടിക്കും. അതു കൊണ്ട് വേഗത്തിൽ തന്നെ പുഡ്ഡിംങ് ഉണ്ടാക്കുന്ന പാത്രത്തിൽ ഒഴിക്കുക. അതിനു ശേഷം പാത്രത്തിൻ്റെ സൈഡിൽ കുറച്ച് ബട്ടർ തടവുക. പിന്നീട് പുഡ്ഡിംങ് മിക്സ് തയ്യാറാക്കുക.അതിന് 500 പാൽ തവയിൽ ഒഴിക്കുക. ഗ്യാസ് ഓണാക്കി പാൽ തിളപ്പിക്കുക. പാൽ തിള വരുമ്പോൾ 3 ടേബിൾ സ്പൂൺ റവ ഇട്ടു കൊടുക്കുക. അത് മിക്സ് ആക്കുക. ലോ ഫെയ്മിൽ മാത്രമേ വയ്ക്കാൻ പാടുള്ളൂ.അത് നല്ല വണ്ണം തിളച്ച് കട്ടയായിട്ടുണ്ടാവും. അധികം കട്ട ആവരുത്. പിന്നീട് തീ ഓഫാക്കുക.

മുട്ടയുടെ മിക്സാണ് പിന്നീട് വേണ്ടത്. രണ്ടു മുട്ട ഒരു പാത്രത്തിൽ ഒഴിച്ച് അതിലേക്ക് വാനില എസൻസ് ഒഴിച്ച് നല്ലവണ്ണം ഇളക്കുക. പിന്നീട് തയ്യാറാക്കി വച്ച പാൽ, റവ മിക്സിലേക്ക് മുട്ടയുടെ മിക്സ് ചേർക്കുക. രണ്ടും നല്ല വണ്ണം മിക്സ് ആക്കുക. പിന്നെ അതിൽ ഒരു നുള്ള് ഉപ്പിട്ട് മിക്സാക്കുക.അതിനു ശേഷം നമ്മുടെ പുഡ്ഡിംങ് പിത്രത്തിൽ ഒഴിക്കുക. പിന്നെ ഇഡ്ഡിലി തട്ടിൽ വെള്ളം ഒഴിക്കുക. ഗ്യാസ്അ ഓണാക്കി വെള്ളം തിളപ്പിക്കുക. അതിൻ്റെ മുകളിലായി നമ്മുടെ പുഡ്ഡിംങ് ഒഴിച്ച പാത്രം വയ്ക്കുക. അത് മൂടി കൊടുക്കേണം. ഒന്നുകിൽ അലൂമിനിയം ഫോയിൽ വച്ച് കവർ ചെയ്യുക. അല്ലെങ്കിൽ ഒരു മൂടി വച്ച് അടച്ച് കൊടുക്കുക.

അങ്ങനെ ഒരു 20 മിനുട്ട് വയ്ക്കുക. 20 മിനുട്ടിനു ശേഷം തുറന്നു നോക്കുക. നല്ല രസകരമായ പുഡ്ഡിംങ് റെഡിയായിട്ടുണ്ടാവും. അതെടുത്ത് കുറച്ച് ചൂടാറാൻ വയ്ക്കുക.ആറിയ ശേഷം ഒരു പാത്രത്തിലേക്ക് കമഴ്ത്തിവയ്ക്കുക. അത് കെയ്ക്കൊക്കെ ഇളകി വരുന്നതു പോലെ ഇളകി വരും. പിന്നെ നമുക്ക് ഇഷ്ടമുള്ള ഷെയ്പ്പിൽ കട്ട് ചെയ്യുക. എന്തൊരു രുചിയാണെന്നോ. ഫ്രിഡ്ജിൽ വച്ച് കഴിക്കുകയാണെങ്കിൽ ഭയങ്കര ടേസ്റ്റാണ്. ഒന്ന് ഉണ്ടാക്കി നോക്കു. എല്ലാവർക്കും ഇഷ്ടപ്പെടും.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →